ഞാൻ: പോകുന്നതിനു മുന്നേ നിന്റെ ഭാര്യയോടും, മിലിയോടും സൂചിപ്പിക്കണം, നീ പുതിയ ഒരു ബിസിനസ്സിൽ കുറച്ച് ഇൻവെസ്റ്റ് ചെയ്യാൻ നോക്കുന്നുണ്ടെന്ന്.
പ്രണവ്: ലാവണ്യയോട് പറഞ്ഞാ, അവൾ ചോദിക്കും അതിന് കാശ് എവിടുന്നാ എന്ന്.
ഞാൻ: നീ കാശായിട്ടല്ല ഇൻവെസ്റ്റ് ചെയ്യുന്നത്, നിന്റെ സമയവും, കണക്ഷൻസും കൊണ്ടാണെന്ന് പറ. നല്ല പ്രൊജക്റ്റ് കിട്ടിയാൽ കാശ് ഇറക്കാൻ ഇൻവെസ്റ്റർ ഉണ്ടെന്നും പറ.
പ്രണവ്: എനിക്ക് അവളെ പറഞ്ഞ് ബോധിപ്പിക്കേണ്ട ആവശ്യം ഒന്നുമില്ല. അവൾ പറയാൻ പോകുന്നത് ഞാൻ പറഞ്ഞെന്നേയുള്ളൂ അളിയനോട്
ഞാൻ: എടാ ക്നാപ്പെ, അവളെ പറഞ്ഞ് ബോധിപ്പിക്കാൻ അല്ലേ ഇതൊക്കെ. അവൾ ഇത് അറിഞ്ഞിരുന്നാലേ നമ്മുടെ പ്ലാൻ ഒക്കെ നടക്കതൊള്ളൂ.
പ്രണവ്: എനിക്ക് വളഞ്ഞു തിരിഞ്ഞ് ചിന്തിക്കാനൊന്നും അറിയത്തില്ല അളിയാ. നിങ്ങള് പറയുന്നതുപോലെ ഞാൻ ചെയ്തോളാം.
ഞാൻ: അതാ നല്ലത്. നീ നിന്റെ ബുദ്ധി ഉപയോഗിച്ച് ഒന്നും ചെയ്യാൻ നിക്കണ്ട. ഞാൻ നിനക്ക് വ്യക്തമായിട്ടുള്ള ഇൻസ്ട്രക്ഷൻസ് തരാം. അതുപോലെ അങ്ങ് ചെയ്താൽ മതി, ഒക്കെ?
പ്രണവ്: ഏറ്റു. അല്ലേലും എനിക്ക് ബുദ്ധി ഉപയോഗിക്കുന്നത് പണ്ടേ ഇഷ്ടമല്ല.
ഞാൻ: നീ ആദ്യം നിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒന്ന് അയക്ക്. ഞാൻ അതിലോട്ട് കുറച്ച് കാശ് ഇടാം. നിനക്ക് ഒരു റിസോർട്ട് നോക്കാൻ പോകാനുള്ള ട്രാവൽ എക്സ്പെൻസിന് കിട്ടിയതാ എന്ന് പറഞ്ഞാ മതി നിന്റെ ഭാര്യ ചോദിച്ചാൽ.
പ്രണവ്: ഓക്കേ.
ഞാൻ: കഥ ഇങ്ങനെ പോവണം. നിന്റെ കയ്യിൽ വേറെ ഇൻവെസ്റ്റേഴ്സും ഉണ്ട്, പക്ഷേ എന്നെ നിനക്ക് പരിചയപ്പെടുത്തിയത് മിലിയാണ്. അവൾ പണ്ട് ബുദ്ധിമുട്ടി ഇരുന്നപ്പോൾ നീ ജോലി മേടിച്ച് കൊടുത്തതിന്റെ കടപ്പാട് കൊണ്ട്. മനസ്സിലായോ?

Hi, Night King. Thank you for letting me know that you loved this part.
I really wish I could write stories faster but I don’t have enough time on my hands to do it.
I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.
authorpb
i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well