പ്രണവ്: ഇത് കുറെ ഉണ്ടല്ലോ ഓർത്തിരിക്കാൻ.
ഞാൻ: കുറെ ഒന്നുമില്ല. നീ പുതിയ ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ നോക്കുന്നു. കുറച്ച് കണക്ഷൻസ് നിന്റെ കയ്യിലുണ്ട്. അതിൽ ഒരു കണക്ഷൻ ആണ് ഞാൻ. എന്നെ നിനക്ക് പരിചയപ്പെടുത്തിയത് മിലി. അവൾക്ക് പണ്ട് നീ ചെയ്തുകൊടുത്ത ഉപകാരത്തിന് സ്മരണയ്ക്കായി. ഇത്രയേ ഉള്ളൂ.
പ്രണവ്: ഓക്കേ, ഡൺ. അല്ല അളിയാ മിലിയെ അവൾക്ക് പരിചയപ്പെടുത്തിയാൽ ശരിയാകുമോ?
ഞാൻ: എടാ നേരിട്ട് പരിചയപ്പെടുത്താൻ അല്ല ഞാൻ പറഞ്ഞത്. അങ്ങനെ ഒരാൾ ഉണ്ടെന്ന് അവൾ അറിഞ്ഞിരുന്നാൽ മതി. ഇതിനകത്ത് നീ കള്ളം ഒന്നും പറഞ്ഞിട്ടില്ല. മിലി വഴിയാണ് നീ എന്നെ പരിചയപ്പെട്ടത്, അവൾക്ക് ജോലി മേടിച്ചു കൊടുത്തതിന്റെ കടപ്പാട് അവക്കുണ്ട്, നീ പുതിയ ഒരു ബിസിനസ്സിൽ നിന്റെ സമയം ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നുണ്ട്. ഇതെല്ലാം സത്യമല്ലേ?
പ്രണവ്: സത്യമാ. നിങ്ങളെ സമ്മതിക്കണം കേട്ടോ, ഇങ്ങനെയൊക്കെ വളച്ചൊടിച്ച് കൊണ്ടുവരാൻ പറ്റുന്നത് അപാര കഴിവാണളിയാ.
ഞാൻ: നീ എന്റെ കൂടെ നിന്നാൽ മതി. ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം.
പ്രണവ്: കട്ടക്ക് കൂടെ കാണും.
ഞാൻ: അക്കൗണ്ട് ഡീറ്റെയിൽസ് അയക്ക്. നിനക്ക് ഇപ്പൊ കാശിന് അത്യാവശ്യം വല്ലതുമുണ്ടോ? ഉണ്ടേൽ കുറച്ചു കാശ് ഞാനിപ്പോ തന്നെ അയക്കാം. ബാക്കി ഞാൻ രണ്ടുദിവസം കഴിഞ്ഞ് ഇടാം. നിന്നെ ആഡ് ചെയ്താൽ ഉടനെ ഒത്തിരി ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റത്തില്ല അതാ.
പ്രണവ്: ബാങ്ക് ഡീറ്റെയിൽസ് ഞാനിപ്പോ തന്നെ അയക്കാം. സത്യം പറഞ്ഞാൽ എന്റെ കയ്യിൽ പെട്രോൾ അടിക്കാൻ കാശില്ല, അല്ലേൽ ഞാൻ നാളെ തന്നെ പോയി നോക്കിയേനേം അളിയൻ പറഞ്ഞ റിസോർട്ട്.

Hi, Night King. Thank you for letting me know that you loved this part.
I really wish I could write stories faster but I don’t have enough time on my hands to do it.
I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.
authorpb
i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well