ഭാര്യ ഭർത്താക്കന്മാർ 2 [P B] 142

പ്രണവ്: ഓഹ്. നിങ്ങടെ ലാവണ്യ ഹോസ്പിറ്റലിൽ വരെ പോയേക്കുവാ. പേടിക്കുവോന്നും വേണ്ട. അവളുടെ കാലേൽ ഒരു മീൻമുള്ള് കൊണ്ടു അതിന് ഒരു ഇൻജെക്ഷൻ എടുക്കാൻ പോയാ, അതും കഴിഞ്ഞ് ഇളയമ്മയെ ഒക്കെ കണ്ടിട്ട് രാത്രിയിലെ  ഇങ്ങ് എത്തു തമ്പുരാട്ടി.

ഞാനൊന്ന് ഞെട്ടി. രാവിലെ കണ്ട സ്വപ്നം ഞാൻ ഓർത്തു. അവളുടെ കാലിൽ എന്തോ കൊണ്ടിട്ട് അവൾ കാൽ പൊക്കി നോക്കിയത്.
സ്വപ്നത്തിന്റെ ആ ഭാഗം ഞാൻ അവനോട് പറഞ്ഞതുമല്ല. ഞെട്ടൽ മറച്ചുവെച്ച് ഞാൻ ചോദിച്ചു.

ഞാൻ: അതെന്താ നിങ്ങളൊക്കെ മീൻ, മുൾമുനയിൽ ആണോ നടക്കുന്നത്?

പ്രണവ്: ഞാനെന്തായാലും മുൾമുനയിലാ നടക്കുന്നെ അളിയാ.
അവള് മുറ്റത്ത് ഇറങ്ങിയപ്പോ കാലെൽ കൊണ്ടതാ. അതും നമ്മുടെ വീട്ടിലെ പോലുമല്ല, എവിടുന്നോ കാക്ക എങ്ങാണ്ട് കൊണ്ടിട്ടതാ. ഇട്ടിരുന്ന ചെരുപ്പ് വരെ തുളഞ്ഞ് കാലിൽ കയറി.

ഞാൻ: ശോ. എന്നിട്ട് നീയെന്താ കൂടെ ആശുപത്രിയിൽ പോകഞ്ഞേ?

പ്രണവ്: എനിക്ക് പനി അല്ലേ!

ഞാൻ: കാമ പനി ആയിരിക്കും അല്ലെ? എത്ര എണ്ണം വിട്ടു മിലിയെ വിളിച്ച്?

പ്രണവ്: അത് പിന്നെ… മൂന്ന് വട്ടം.
അല്ലേലും ഞാൻ കൊണ്ടുപോകുന്നത് അവൾക്ക് ഇഷ്ടമല്ല. അവളുടെ അപ്പൻ കൊണ്ടുപോയാൽ മതി അവൾക്ക്.

ഞാൻ: എന്തായാലും നീ അവൾടെ കഥ പറ. ഞാൻ കുളിച്ചിറങ്ങിയിട്ട് മിലിയുടെ കഥ പറയാം.

പ്രണവ്: അവടെ എന്ത് കഥയാ അളിയന് കേൾക്കണ്ടേ? ചോദിച്ചോ.

ഞാൻ: അവളെങ്ങനാ? അവടെ ക്യാരക്ടർ എങ്ങനാ? അവൾക്ക് എന്തൊക്കെയാ ഇഷ്ടം? അങ്ങനെ എല്ലാം.

പ്രണവ്: അത് ശരി. അപ്പൊ ചുമ്മാ ആഗ്രഹം മാത്രമേ ഉള്ളു എന്ന് പറഞ്ഞിട്ട്?
എന്തായാലും അവളെ വളക്കാനുള്ള എല്ലാ സഹായങ്ങളും എന്നിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ആളൊരു ജാഡ തെണ്ടിയാണ്. നല്ല സുന്ദരിയാണെന്ന് അവൾക്ക് അറിയുകയും ചെയ്യാം, അതിന്റെ അഹങ്കാരവും ഉണ്ട്. ലക്ഷറി ഐറ്റംസ്, ലക്ഷറി ജീവിതം ഒക്കെയാണ് മാഡത്തിന് താല്പര്യം. വലിയ കൂട്ടുകെട്ട് ഒന്നുമില്ല പക്ഷേ എവിടെപ്പോയാലും ആരെങ്കിലുമൊക്കെ  കൂട്ടുകൂടാൻ പുറകെ ചെല്ലും, അതിപ്പോ ആണായാലും പെണ്ണായാലും. പക്ഷേ അവളത് അധികം നാൾ മുന്നോട്ട് കൊണ്ടുപോവില്ല. ആദ്യം വെല്യ കാര്യം കാണിക്കും, എന്നിട്ട് പതുക്കെ പതുക്കെ അങ്ങ് തഴയും.

The Author

P B

ഞാൻ കഥ എഴുതാനും, വായിക്കാനും, പറയാനും, കേൾക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ജീവിതത്തിൻ്റെ തിരക്കിനിടയിൽ സമയം കണ്ടെത്താൻ നന്നേ പാട്പെടുന്നു. വായിച്ചാൽ മനസിൽ തെളിഞ്ഞ് വരുന്ന, സംഭാഷണങ്ങൾ ഉള്ള കഥകളാണ് എനിക്ക് ഇഷ്ടം. എൻ്റെ എഴുത്തിനോട് സാമ്യം ഉള്ള കഥകൾ കണ്ടാൽ എന്നോട് കൂടി ഒന്ന് പറയണേ, എല്ലാ കഥയും തപ്പി കണ്ടുപിടിച്ച് വായിക്കാൻ സമയം കിട്ടാറില്ല അതാ. എൻ്റെ അടുത്ത് നിന്നും എങ്ങനെ ഉള്ള കഥകളാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചാൽ സമയം ഉള്ളപ്പോൾ അത് എഴുതാൻ ശ്രമിക്കുന്നതാണ്. അഭിപ്രായങ്ങൾ എൻ്റെ ഏതെങ്കിലും കഥയുടെ അടിയിൽ കമൻ്റായി അറിയിക്കാം. . സമയം കിട്ടുമ്പോൾ മാത്രമാണ് തുറന്ന് നോക്കുക, അത്കൊണ്ട് റിപ്ലേ വൈകിയാൽ ക്ഷമിക്കുക. സന്തോഷവും ആരോഗ്യവും നേരുന്നു. P B

2 Comments

Add a Comment
  1. Hi, Night King. Thank you for letting me know that you loved this part.

    I really wish I could write stories faster but I don’t have enough time on my hands to do it.

    I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.

    authorpb

  2. i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well

Leave a Reply

Your email address will not be published. Required fields are marked *