ഞാൻ ചായയിട്ട് അതുമായി ബാൽക്കണിയിൽ ഇറങ്ങി സൂര്യാസ്തമയം നോക്കി നിന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വിളിച്ചു.
ഞാൻ: ചായ കിട്ടിയോ?
പ്രണവ്: ചായയൊക്കെ ഇഷ്ടം പോലെ ഇല്ലേ.
ഞാൻ: സ്വാഭാവികം.
പ്രണവ്: ഇനി മിലിയുടെ കുറച്ച് ചായ!
ഞാൻ: നിനക്ക് എന്താ അറിയേണ്ടത് ചോദിച്ചോ. പിന്നെ ഇപ്പോഴേ പറഞ്ഞേക്കാം അവൾടെ അത്ര ഹോട്ട് ചായ ഒന്നും അല്ല. മൊത്തം സെന്റിയാ.
പ്രണവ്: സത്യം പറഞ്ഞാൽ എനിക്ക് അവളെ പറ്റി വലിയ പിടുത്തം ഇല്ല അളിയാ. അവളുടെ സ്വഭാവം അറിയാമല്ലോ? പറയുന്നതിൽ ഏതാ സത്യം, ഏതാ കള്ളം എന്ന് പറയാൻ പറ്റത്തില്ല.
ഞാൻ: അത് അവള് വളർന്നു വന്ന സാഹചര്യം അറിയുമ്പോ നിനക്ക് മനസ്സിലാവും, കുറെയുണ്ട് ഞാൻ പറയാം. അതിനു മുന്നേ കുറച്ചു കാര്യങ്ങൾ നിന്നെ പറഞ്ഞ് ഏൽപ്പിക്കാൻ ഉണ്ട്.
പ്രണവ്: എന്താ? പറഞ്ഞോ.
ഞാൻ: ഒരു അഞ്ചാറു മാസം മുൻപ് എന്റെ ഒരു പരിചയക്കാരൻ ഒരു റിസോർട്ടിനെ പറ്റി പറഞ്ഞാരുന്നു. അവര് പൊട്ടി പാളീസായി ഇരിക്കുവാ, അത് വിൽക്കാനാ, ആളെ നോക്കുന്നുണ്ട് എന്നൊക്കെ. എനിക്ക് നാട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ അതങ്ങ് വിട്ടു.
പ്രണവ്: ഒകെ!
ഞാൻ: അതിന്റെ ലൊക്കേഷൻ എന്റെ കയ്യിൽ ഉണ്ട് ഞാൻ നിനക്ക് അയക്കാം. നീ പോയിട്ട് അവിടുത്തെ സെറ്റപ്പ് ഒക്കെ ഒന്ന് നോക്ക്, അവര് അത് കൊടുത്തോ, സ്ഥലം എങ്ങനുണ്ട് എന്നൊക്കെ.
പ്രണവ്: അതിനെന്താ നോക്കാം ബ്റോ, ഒരു കുഴപ്പോമില്ല.
ഞാൻ: പക്ഷേ ഈ റിസോർട്ടിന്റെ കാര്യം, നീ ഇപ്പോ ആരോടും പറയരുത്.
മിലിയോടും നിന്റെ വൈഫിനോടും കാഷ്വാലായി ഒന്ന് സൂചിപ്പിക്കണം, നീ വേറെ ബിസിനസ് കൂടി തുടങ്ങാൻ പ്ലാൻ ഉണ്ടെന്ന്.

Hi, Night King. Thank you for letting me know that you loved this part.
I really wish I could write stories faster but I don’t have enough time on my hands to do it.
I understand that it might be unpleasant for the readers. Only other option for me, is to wait until I finish the entire story and then post it. But that may take a long time.
authorpb
i was waiting for the next part… may be due to late posting people might have forgot it… try to be fast between parts.. loved this part as well