അവൻ തിരികെ പോയി രണ്ട് ഗ്ലാസ് വെള്ളവുമായി വന്നു.എന്നിട്ട് നീതുവിന്റെ സൈഡിൽ നിന്ന് കൊണ്ട് ഒരു ഗ്ലാസ് എനിക്ക് നേരെ വച്ചു.അപ്പോൾ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ട്രേയും അതിൽ ഇരുന്ന ഗ്ലാസും അവൻ മനഃപൂർവം ചെയ്തതാണോ അല്ലിയോ എന്നറിയില്ല എന്തായാലും ആ ഗ്ലാസും വെള്ളവും കൂടി നീതുവിന്റെ ദേഹത്തേക്ക് മറിഞ്ഞു. ദേഹത്തേക്ക് എന്ന് വച്ചാൽ കൃത്യം നെഞ്ചിലേക്ക്, അതാണ് എനിക്കൊരു സംശയം തോന്നിയത് അവൻ മനഃപൂർവം ചെയ്തതാണോയെന്ന്.
എന്തായാലും എനിക്ക് അത് അധികം ആലോചിക്കേണ്ടി വന്നില്ല.നീതുവിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റ് പോയി.അവൾ ഭയങ്കരമായി അവനോട് റൈസ് ആവുക ആയിരുന്നു.
നീതു : “തനിക്കെന്താടോ കണ്ണില്ലേ..എന്ത് വൃത്തികേട് ആണ് നീ കാണിച്ചെ..ഇവിടെ കഴിക്കാൻ വരുന്നവരെന്താ നിന്റെ കളിപ്പിള്ളകൾ ആണോ..ബ്ലഡി യൂസ് ലെസ്സ്”
നീതു കത്തി കയറുകയാണ്.അവൾ അത്രയും ചൂടാകുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്,ആ ചെക്കൻ നിന്ന് വിറയ്ക്കുകയാണ്.
അവൻ ”സോറി..സോറി മാഡം” എന്നൊക്കെ പറയുന്നുണ്ട്.. നീതു നിർത്തുന്നില്ല.അവൾ കലി തുള്ളി നിൽക്കുകയാണ്.
നീതു : “ഇവിടെ ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടോന്ന് എനിക്കറിയണം..ഇത്ര ശ്രദ്ധ ഇല്ലാത്തവരെ ആണോ ഫുഡ് സെർവ് ചെയ്യാൻ വിടുന്നത്”
ഞാൻ നീതുവിനോട് “ഡി പോട്ടെ..അവന് അബദ്ധം പറ്റിയതാവും..വിട്ട് കള” എന്നൊക്കെ പറയുന്നുണ്ട്.എവടെ ?? അവൾ ഇതൊന്നും കേൾക്കുന്നതെ ഇല്ല. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് അവിടെ മറ്റ് ടേബിളുകളിൽ ഇരുന്നവരും കൂടെ കുറച്ച് മുൻപ് നീതുവിനെ നോക്കി വെള്ളമിറക്കിയവന്മാർ ഉൾപ്പെടെ ഞങ്ങളെ ശ്രദ്ധിക്കുകയാണ്.അപ്പോൾ വേറൊരു വെയ്റ്റർ ഓടി വന്നു.
ആ വെയ്റ്റർ : “സോറി മാം..extremly sorry..മാം ഇത് റിപ്പോർട്ട് ചെയ്യരുത്..അവന്റെ ജോലി പോകും..അവൻ ഇപ്പൊ ജോലിക്ക് കയറിയാതെ ഉള്ളൂ..പ്ലീസ് മാം..അവൻ മാമിനോട് സോറി പറയും..പ്ലീസ്”
കൂടെ ഞാനും കൂടി പറഞ്ഞു “സാരമില്ലെടി പോട്ടെ..” എന്ന്.
നീതു ഒന്ന് തണുത്തു. ആ പയ്യൻ നിന്ന് അവളോട് സോറി പറയുകയാണ്..
“സോറീ മാഡം..ഞാൻ കാല് പിടിക്കാം മാഡം…പ്ലീസ്
എന്റെ ജോലി പോകും മാഡം” – അവന്റെ കണ്ണൊക്കെ നിറയുന്നുണ്ട്.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ