—————————————————————————
അന്ന് വൈകുന്നേരം ഞാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അന്ന് എനിക്ക് ശ്യാം അയച്ച് തന്ന ഫോട്ടോസ് ഇട്ടു.എന്നിട്ട് നോക്കിയപ്പോൾ ആരും അത് വ്യൂ ചെയ്തിട്ടില്ല.നീതു ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ് വന്നിട്ട് അടുക്കളയിൽ തിരക്കിലായിരുന്നു. ഞാൻ അങ്ങോട്ടേക്ക് ചെന്ന് ഈ ഫോട്ടോസ് കാണിച്ചു.
നീതു : “ഇത് എവിടെയാ..”
ഞാൻ : “പെരിയാർ ടൈഗർ റിസർവ്..കുമളി തേക്കടി റൂട്ട്..”
നീതു : “ഫുൾ കാടാണല്ലോ ജയാ..ആരേലുമൊക്കെ കാണുമോ ??”
ഞാൻ : “ആരും ഇല്ലാത്തിടത്ത് വേണ്ടേ പോകാൻ..എന്നാൽ അല്ലെ ചിലതൊക്കെ നടക്കൂ..” നീതു : “അതല്ലെടോ..വല്ല കാട്ട് ജീവിയും പിടിക്കാൻ വന്നാൽ ആരേലുമൊക്കെ കാണുമോന്ന്..”
ഞാൻ : “കാട്ടു ജീവി അവിടെ നീ വരുന്നത് നോക്കി ഇരിപ്പല്ലേ..ഡീ അവിടെ അതിന്റെ കെയർ ടേക്കർ മാരും കുക്കും ഒക്കെ ഉണ്ട്..പിന്നെ മിക്കവാറും വീക്കെൻഡ്‌സിൽ ഗസ്റ്റുകളും ചെല്ലുന്നതാ..നമ്മൾ നേരത്തെ പറഞ്ഞാൽ ബ്ലോക്ക് ചെയ്യാമെന്ന അവർ പറഞ്ഞത്..”
നീതു : “ഓക്കേ എന്നാൽ അത് നോക്കാം,.” അപ്പോൾ എന്റെ ഫോണിൽ ഒരു മെസേജ് സൗണ്ട് കേട്ടു.നോക്കിയപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ അൻസിബ ആണ്.അവൾ തംപ്സ് അപ്പ് സ്മൈലി ഒക്കെ ഇടുന്നുണ്ട്.ഞാൻ ഓപ്പൺ ആക്കി.
അൻസിബ : “കൊള്ളാം നല്ല വൈബ് സ്ഥലം..കിടു സെറ്റ് അപ്പ്..ഇത് മതി..ഇത് എവിടെ ആണ്..”
ഞാൻ : “കുമളി തെക്കടി റൂട്ട് ആണ്.ഫോറസ്റ്റ് ഏരിയ ആണ്..ബട്ട് നല്ല ലൊക്കേഷൻ ആണ്..ആ ഫോട്ടോയിൽ ഉള്ള പോലെ 2 കോട്ടേജാണ് ഉള്ളത്..ഒരു സമയം 2 ഫാമിലിയ്ക്കാണ് പറ്റുന്നത്..പിന്നെ നമുക്ക് അതിൽ കാണുന്ന 2 ഏറുമാടവും എടുക്കാം..വേറെ പുറത്ത് നിന്നാരും ഉണ്ടാകില്ല..അവരുടെ ഒരു കെയർ ടേക്കർ പിന്നെ ഒരു കുക്കും..അവിടെ പിന്നെ വാട്ടർ ഫാൾസ്,കാട്ടിൽ ട്രക്കിങ് ഒക്കെ ഉണ്ട്..”
അമീൻ : “ഫുൾ പ്രകൃതി”
ഞാൻ : “അതെ പ്രകൃതിയുടെ തകൃതി..” അൻസിബ : “ഞാൻ ഇപ്പോഴേ പറയാം.. നിങ്ങളൊക്കെ കോട്ടേജിൽ ഇരുന്നോ എനിക്ക് ഏറുമാടം മതി..ഞാൻ അതിൽ ആയിരിക്കുമേ കിടക്കുന്നത്..”
അമീൻ : “ഓ അത് 2 എണ്ണം ഉണ്ടെടി..ഒന്ന് നീ എടുത്തോ..ഒന്ന് നീതുവിനും കൊടുക്ക്..”
ഞാൻ : “ഹ ഹ…”
നീതു : “അയ്യോ എനിക്കെങ്ങും വേണ്ടാ..എനിക്ക് പേടിയ…”
അമീൻ : “പേടിയൊക്കെ നമ്മൾക്ക് മാറ്റാമെന്നേ..” ആൻസിബ : “ഡോ കാക്ക..ഞങ്ങൾ പെണ്ണുങ്ങളെ മോളിൽ കേറ്റിയിട്ട് താഴെ രണ്ടിനും കൂടി ഇരുന്ന് കള്ള് കുടിക്കാനല്ലേ പരിപാടി..നടക്കില്ല മോനെ..” അമീൻ : “അങ്ങനെ ഒരു പരിപാടിയുമില്ല മോളെ..നീ ബേജാറാവാതെ..”
ഞാൻ : “അപ്പൊ ഗയ്‌സ് സംഭവം ബുക്ക് ചെയ്യട്ടെ നെക്സ്റ്റ് വീകെന്റിലേക്ക്..അങ്ങനെ ആണേൽ നമ്മൾ വെള്ളിയാഴ്ച്ച രാവിലെ ഇവിടുന്നു തിരിക്കുന്നു…ഉച്ച കഴിഞ്ഞ് അവിടെ എത്തുന്നു..രണ്ട് ദിവസം പൊളിക്കുന്നു..” അൻസിബ : “done”
അമീൻ : “ഓക്കേ ബ്രോ…ഇപ്പൊ തന്നെ ബുക്ക് ചെയ്തോ ??”
ഞാൻ : “ഓക്കേ…”

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ