തുടർന്ന് കുറച്ച് ദിവസങ്ങൾ ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ മുന്നോട്ട് പോയിട്ടും പഴയ ആ ഇഴയടുപ്പം നഷ്ടപ്പെട്ടതായി തോന്നി…
അടുത്ത ദിവസം യാദൃശ്ചികമായി ഞാൻ ബോസ്സിന്റെ മുന്നിൽ പെട്ടു…
“കനകം എന്ത് പറയുന്നു? എന്റെ അന്വേഷണം പറയണം..”
ഞാൻ വല്ലാതെ പതറിപ്പോയി….. കനകത്തിന്റെ കെയർ ഓഫ് ആയാണ് ഇപ്പോൾ എന്റെ ഐഡന്റിറ്റി…!
ഒരാഴ്ച കൂടി കഴിഞ്ഞ ഒരു നാൾ….
“ബോസ് വിളിക്കുന്നു…”
പ്യൂൺ ശേഖര പിള്ള വന്ന് പറഞ്ഞു
” ഞങ്ങളുടെ കുടുംബ ബന്ധത്തിലെ വിള്ളൽ…. എങ്ങാനും ബോസ് അറിഞ്ഞോ?”
നാനാതരം ചിന്തകളുമായാണ് ഞാൻ ബോസിനെ കാണാൻ പോയത്…
ഭാരമുള്ള ഗ്ലാസ് ഡോർ തള്ളി തുറന്ന് ഞാൻ അകത്ത് കടന്നു
കറങ്ങുന്ന കസേരയിൽ ബോസ് പ്രതാപത്തോടെ ഇരിക്കുന്നു….
” ടേക്ക്… യുവർ…. സീറ്റ്… ”
ബോസ് ആംഗ്യം കാണിച്ചു
ഓഫിസിലെ കാര്യങ്ങൾ സംസാരിച്ചതിന് ശേഷം കുശലം ചോദിച്ചു…
“ങാ….ഞാൻ പ്രധാനമായും വിളിപ്പിച്ചത് ഇമ്പോർട്ടന്റായ ഒരു കാര്യം പറയാൻ വേണ്ടിയാണ്…. ഞാൻ മി: കമലാക്ഷനെ കട്ടക്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പോവുകയാ… രണ്ടാഴ്ച സമയം കൊണ്ട് ഇവിടുത്തെ പെൻഡിംഗ് വർക്ക് തീർത്താൽ പോകണം… ഒ.കെ…”
ബോസ് സാധാരണ മട്ടിലാണ് പറഞ്ഞത്…. പക്ഷേ… എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി….
തുടരും
