വെറുതെ എന്ന തോന്നൽ മനസ്സിൽ കൊണ്ടു നടന്നിട്ടും നല്ല പാതിയുടെ ആഗ്രഹം നടത്താൻ മാത്രമായി ഞാൻ ചീഫിന്റെ ഫോൺ നമ്പർ സമ്പാദിച്ച് നല്കി….
അടുത്ത ദിവസം ഞാൻ ഓഫീസിൽ പോയിട്ട് തഞ്ചം നോക്കിയേ ബോസിനെ വിളിക്കുള്ളു എന്ന് കനകം എന്നോട് പറഞ്ഞതാണ്
അത് കൊണ്ട് തന്നെ അക്കാര്യം ഞാൻ ശ്രദ്ധിച്ചുമില്ല…..
00000000
11 മണി ആയിക്കാണും… ബോസിന്റെ ലാന്റ് ഫോൺ നിർത്താതെ ശബ്ദിച്ചു
ഒന്ന് രണ്ട് തവണ അടിച്ച് നിർത്തിയ ശേഷം അടുത്ത ബെല്ലിനാണ് ബോസ് എടുത്തത്…….
“യേസ്…. ഞാൻ പട്നായ്ക്…”
മറുതലയ്ക്കൽ സ്ത്രീ ശബ്ദം ആയത് ബോസിന് കൗതുകമായി….
“സാർ…. ഞാൻ… കനകം… അക്കൗണ്ട്സിലെ കമലാക്ഷന്റെ വൈഫ്…”
കനകം സ്വയം പരിചയപ്പെടുത്തി…
“ഓ…. ക്യൂട്ടി…. ഞാൻ ഓർക്കുന്നു….എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്?”
വിനീതനെ പോലെ ബോസ് സംസാരിച്ചു
“സാറിനെ പോലെ ഒരാളുമായി ഫോണിൽ സംസാരിച്ച് എന്റെ കാര്യം പറയാൻ മാത്രം മര്യാദകെട്ടവൾ അല്ല…ഞാൻ….”
