”അതിനെന്താ… നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നിൽക്കട്ടെ,” ഞാൻ പറഞ്ഞു. പക്ഷേ എന്റെ മനസ്സിന്റെ ഒരു കോണിൽ എന്തോ ഒരു ആശങ്ക വീണ്ടും തലപൊക്കി തുടങ്ങി.
ഗൗരി മുറിയിൽ നിന്ന് പോയതോടെ ഞങ്ങൾ വീണ്ടും പഴയതുപോലെ തമാശകൾ പറഞ്ഞു തുടങ്ങി. അച്ചുവിന്റെ ഓരോ ചിരിയും വാക്കുകളും കേൾക്കുമ്പോൾ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ഏകാന്തത മറക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരത്തിനിടയിൽ അവൾ ഫോൺ ഒന്ന് അഡ്ജസ്റ്റ് ചെയ്തപ്പോൾ, അവളുടെ ബനിയന്റെ കോളറിന് തൊട്ടുതാഴെ കഴുത്തിൽ ഒരു ചെറിയ ചുവന്ന പാട് എന്റെ ശ്രദ്ധയിൽപ്പെട്ടു.
ആദ്യം അതൊരു നിഴലാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ തലയനക്കുമ്പോൾ അത് വ്യക്തമായി കാണാമായിരുന്നു.
”അച്ചു… നിന്റെ കഴുത്തിൽ അതെന്താ? ഒരു ചുവന്ന പാട് പോലെ,” ഞാൻ സംശയത്തോടെ ചോദിച്ചു.
അതുകേട്ടതും അച്ചുവിന്റെ മുഖത്ത് ഒരു നിമിഷം ഒരു വിഭ്രാന്തി പടർന്നു. അവൾ പെട്ടെന്ന് കൈകൊണ്ട് ആ ഭാഗം തടവി.
“ഇതോ… ഇത് അത് പിന്നെ…” അവൾ ഒന്ന് പരുങ്ങി. അവളുടെ ആത്മവിശ്വാസം പെട്ടെന്ന് ചോർന്നുപോയതുപോലെ എനിക്ക് തോന്നി.
”പറയൂ, എന്ത് പറ്റിയതാ? വല്ല അലർജിയുമാണോ?” ഞാൻ വീണ്ടും ചോദിച്ചു.
അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു,
“അതൊന്നുമില്ലടാ… കഴിഞ്ഞ ദിവസം നമ്മൾ പിണങ്ങി ഇരുന്ന സമയം ഇല്ലേ, അന്ന് സിദ്ധുവിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് ഞാൻ അവിടെയാണല്ലോ ഉറങ്ങിയത്. അവിടുത്തെ ബെഡിൽ മൂട്ട ഉണ്ടായിരുന്നോ എന്ന് സംശയം ഉണ്ട്. ഉറക്കത്തിൽ മൂട്ട കടിച്ചു വീർത്തതാവും. രാവിലെ എഴുന്നേറ്റപ്പോഴേ എനിക്ക് ചെറിയൊരു ചൊറിച്ചിൽ ഉണ്ടായിരുന്നു.”

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️