മൂട്ട കടിച്ചത് ഇത്ര കൃത്യമായി ഒരു പാട് ഉണ്ടാക്കുമോ എന്ന് എനിക്ക് തോന്നി. അത് കണ്ടിട്ട് ഒരു ‘ലവ് ബൈറ്റ്’ പോലെയുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചെങ്കിലും, ആ സംശയം പുറത്തു പറഞ്ഞാൽ വീണ്ടും ഒരു വഴക്കാകും എന്ന് പേടിച്ച് ഞാൻ മിണ്ടിയില്ല.
സിദ്ധാർത്ഥിന്റെ വീട്ടിൽ അവൾ രാത്രി കഴിഞ്ഞു എന്ന സത്യം വീണ്ടും എന്നെ അലോസരപ്പെടുത്തി.
അവൾ വേഗം തന്റെ അഴിഞ്ഞുകിടന്ന മുടിയിഴകൾ മുന്നിലേക്കിട്ട് ആ പാട് മറച്ചു.
“ഇപ്പോ കണ്ടോ? മുടിയിട്ടപ്പോൾ അത് പോയി. നീയിങ്ങനെ ഓരോന്ന് നോക്കിയിരിക്കാതെ കാര്യം പറയ്,” അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.
അവളുടെ ആ പരുങ്ങലും തിരക്കിട്ട് പാട് മറയ്ക്കാൻ നോക്കിയതും എന്റെ ഉള്ളിൽ വീണ്ടും ഒരു കനൽ കോരിയിട്ടു. എങ്കിലും, അവൾ പറഞ്ഞത് സത്യമായിരിക്കാം എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചു. ആ വീഡിയോ കോളിലൂടെ ഞങ്ങൾ സംസാരം തുടർന്നു കൊണ്ടിരുന്നു….
അച്ചു വീണ്ടും തന്റെ നാട്ടിലെ വിശേഷങ്ങളിലേക്കും സ്റ്റുഡിയോയിലെ തിരക്കുകളിലേക്കും എന്നെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ എന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ മുടിയിഴകൾക്കിടയിലൂടെ ആ ചുവന്ന പാടിനെ തിരയുന്നുണ്ടായിരുന്നു.
കുറച്ചുനേരം വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ എന്റെ ഉള്ളിൽ ഒതുക്കിവെച്ച ആ ചോദ്യം ഞാൻ മെല്ലെ പുറത്തെടുത്തു.
“അച്ചു… ഈ രണ്ടു മാസം എങ്ങനെയുണ്ടായിരുന്നു?
നിനക്ക് ഞാനില്ലാതെ വിഷമം തോന്നിയോ?”

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️