അവളുടെ കണ്ണുകൾ ഒന്ന് വാടി.
“പിന്നില്ലാതെ ഹരി… ആദ്യത്തെ ഒരു മാസം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. എത്ര രാത്രികൾ ഞാൻ കരഞ്ഞുതീർത്തു എന്നറിയാമോ? നീ എന്നെ അത്രമാത്രം വേദനിപ്പിച്ചു. ഭക്ഷണം പോലും വേണ്ടെന്ന് വെച്ച് ഞാൻ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു.”
അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു.
“പിന്നെ… സിദ്ധുവും സൽമാനും ഗൗരിയും ഒക്കെയാണ് എന്നെ ആകെ മാറ്റിയെടുത്തത്. അവർ എപ്പോഴും കൂടെയുണ്ടായിരുന്നു. ഞാൻ ഡാൻസ് കളിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയായിരുന്നു. നീ എന്നെ ചീത്ത പറഞ്ഞതല്ലേ എന്നോർക്കുമ്പോൾ എനിക്ക് സ്റ്റുഡിയോയിൽ പോകാൻ പോലും താല്പര്യമില്ലായിരുന്നു.”
”പിന്നെ ഗൗരി എന്റെ കൂടെ താമസിക്കാൻ വന്നു,” അച്ചു തുടർന്നു. “അവളൊരു വൈബ് ആണ് ഹരി. എപ്പോഴും പബ്ബും പാർട്ടിയും മദ്യപാനവും ഒക്കെയായി ഫുൾ ആഘോഷം. എന്റെ ഈ ചടപ്പ് മാറ്റാൻ അവളാണ് എന്നെ നിർബന്ധിച്ച് പുറത്തുകൊണ്ടുപോയിരുന്നത്. പതിയെ ഞാനും അവരോടൊപ്പം ചേർന്നു. സിദ്ധു ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടായി മാറി. അവൻ അത്രയ്ക്ക് കെയറിങ് ആണ്. അവൻ കൂടെയുള്ളപ്പോൾ എനിക്ക് വല്ലാത്തൊരു സെക്യൂരിറ്റി ഫീൽ ചെയ്യും.”
അവൾ ഇതൊക്കെ വളരെ നിസ്സാരമായി പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളിൽ വലിയൊരു സങ്കടം തോന്നി. നാട്ടിൽ അവൾക്ക് കൂട്ടിനും ആശ്വാസത്തിനും ഒരുപാട് പേരുണ്ടായിരുന്നു. അവളുടെ സങ്കടം മാറ്റാൻ ഗൗരിയും സിദ്ധാർത്ഥും മത്സരിക്കുകയായിരുന്നു. പക്ഷേ, ഇവിടെ ഈ മുറിയിൽ ഞാൻ ആരുമുണ്ടായിരുന്നില്ല.

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️