”എടി ദുഷ്ട്ടേ… അപ്പോൾ നിനക്ക് എന്നെക്കാൾ വലുതാണോ അവർ ഒക്കെ?” ഞാൻ തമാശ കലർത്തിയാണ് ചോദിച്ചതെങ്കിലും ഉള്ളിൽ ആധി നിറഞ്ഞുനിന്നിരുന്നു.
അച്ചു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
“നിന്നേക്കാൾ വലുതല്ല അവർ ഹരി. പക്ഷേ, ഇപ്പോൾ ഈ ഡാൻസും എന്റെ സ്റ്റുഡിയോയും നിന്റെ അത്ര തന്നെ എനിക്ക് പ്രിയപ്പെട്ടതാണ്. നിന്നെപ്പോലെ തന്നെ ഇതും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിൽ ഇനി ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല.”
അവളുടെ ആ സംസാരത്തിൽ പഴയ ആ അച്ചുവിനെ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവൾ ഒരുപാട് സ്വതന്ത്രയായിരിക്കുന്നു, അല്ലെങ്കിൽ ആരോ അവളെ അങ്ങനെ മാറ്റിയിരിക്കുന്നു. ലക്ഷ്മി ചേച്ചി പറഞ്ഞ കാര്യങ്ങൾ വീണ്ടും എന്റെ തലയിൽ മിന്നിമറഞ്ഞു. അവൾ എന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് ഞാൻ ഭയത്തോടെ തിരിച്ചറിഞ്ഞു.
അച്ചുവിന്റെ വാക്കുകൾ ഒരു മുള്ളുപോലെ എന്റെ നെഞ്ചിൽ തറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
എന്നെയും അവളുടെ കരിയറിനെയും ഒരേ തട്ടിൽ വെച്ചു തൂക്കുന്ന ആ പുതിയ അച്ചുവിനെ ഉൾക്കൊള്ളാൻ എനിക്ക് സമയം വേണമായിരുന്നു. കൂടുതൽ സംസാരിച്ചാൽ വീണ്ടും ആ പഴയ വഴക്കിലേക്ക് പോകുമെന്ന് ഭയന്ന് ഞാൻ മനപ്പൂർവ്വം വിഷയം മാറ്റി.
”ശരി ശരി… മതി നിന്റെ ഈ സീരിയസ് വർത്തമാനം. നമുക്ക് ഇതൊക്കെ വിടാം,” ഞാൻ മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️