”ഹരി… സമയം ഒരുപാടായി. നാട്ടിൽ ഇപ്പോൾ രണ്ടു മണി കഴിഞ്ഞു. എനിക്ക് നാളെ രാവിലെ നേരത്തെ സ്റ്റുഡിയോയിൽ എത്തണം. സിദ്ധു നേരത്തെ വരാൻ പറഞ്ഞിട്ടുണ്ട്,” അവൾ ഒരു കോട്ടുവായ ഇട്ടുകൊണ്ട് പറഞ്ഞു.
സിദ്ധുവിന്റെ പേര് കേട്ടപ്പോൾ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത തോന്നിയെങ്കിലും ഞാൻ അത് നിയന്ത്രിച്ചു.
“ശരി അച്ചു, നീ പോയി കിടന്നോ. നല്ലോണം ഉറങ്ങ്. നാളെ വിളിക്കാം.”
”ശരി ഹരി… ഗുഡ് നൈറ്റ്. ഉമ്മ!” അവൾ ഫോൺ സ്ക്രീനിൽ ഒരു ഉമ്മ തന്നു.
”ഗുഡ് നൈറ്റ് ഡി,” ഞാൻ പറഞ്ഞു.
കോൾ കട്ട് ചെയ്ത ശേഷം ഞാൻ ആ ഇരുണ്ട മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു.
ഫോൺ സ്ക്രീൻ ഓഫായതോടെ എന്റെ ചിരിയും നിലച്ചു. അച്ചു പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ തലയിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി. അവൾ എന്നെ പരീക്ഷിച്ചതും, അവളുടെ കരിയറിന് നൽകുന്ന പ്രാധാന്യവും എല്ലാം. സ്നേഹം പഴയതുപോലെ തിരിച്ചു കിട്ടിയെന്ന് തോന്നുമ്പോഴും, എവിടെയോ എന്തോ ഒന്ന് കൈവിട്ടു പോകുന്നത് പോലെ എനിക്ക് തോന്നി.
പിന്നീടുള്ള ഒരാഴ്ച ഞങ്ങളുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയി. എല്ലാ ദിവസവും വൈകുന്നേരം ഞങ്ങൾ വീഡിയോ കോളിൽ സംസാരിച്ചു.
ചിലപ്പോഴൊക്കെ അവളുടെ വാക്കുകളിലെ പുതിയ ശീലങ്ങളും സിദ്ധുവിനെക്കുറിച്ചും ഗൗരിയെക്കുറിച്ചുമുള്ള പരാമർശങ്ങളും എന്നെ അസ്വസ്ഥനാക്കിയെങ്കിലും, അവൾ എന്നോട് സ്നേഹത്തോടെ സംസാരിക്കുന്നു എന്ന സത്യം എനിക്ക് ആശ്വാസം നൽകി. ആ അകലം കുറയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️