ഒരു ദിവസം ഉച്ചയ്ക്ക്
ഓഫീസിലിരിക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ പുതിയൊരു നോട്ടിഫിക്കേഷൻ വന്നത്. അച്ചുവും സൽമാനും ചേർന്നുള്ള ഒരു പുതിയ തെലുങ്ക് സോങ്ങിന്റെ റീൽ!
സത്യം പറഞ്ഞാൽ അത് തുറക്കാൻ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.
പഴയതുപോലെ ഇന്റിമേറ്റ് സീനുകൾ ഉണ്ടാകുമോ എന്നതായിരുന്നു എന്റെ ആശങ്ക.
പക്ഷേ, വീഡിയോ പ്ലേ ആയപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. അതിൽ അശ്ലീലതയോ അനാവശ്യമായ തൊട്ടുരുമ്മലുകളോ ഇല്ലായിരുന്നു. തികച്ചും എനർജിറ്റിക് ആയ, വേഗതയേറിയ സ്റ്റെപ്പുകളുള്ള ഒരു പക്കാ ഡാൻസ് വീഡിയോ!
സൽമാന്റെയും അച്ചുവിന്റെയും പ്രകടനം അതിഗംഭീരമായിരുന്നു. അവളുടെ ഓരോ ചലനത്തിലും വലിയൊരു ആത്മവിശ്വാസം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു. ഒരു ഡാൻസർ എന്ന നിലയിൽ അവൾ ഒരുപാട് വളർന്നിരിക്കുന്നു.
എനിക്ക് ആ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. സന്തോഷത്തോടെ ഞാൻ ആ റീലിന് താഴെ ഒരു ‘ലവ്’ ❤️സ്റ്റിക്കർ കമന്റ് ചെയ്തു.
അവൾക്ക് അത് കാണുമ്പോൾ സന്തോഷമാകുമെന്ന് എനിക്കറിയാമായിരുന്നു. ആ പോസിറ്റീവ് എനർജിയിൽ ഞാൻ എന്റെ ജോലികൾ തുടർന്നു.
തിരികെ റൂമിലെത്തിയ ഉടനെ ഞാൻ അവളെ വിളിച്ചു. അച്ചു വേഗം തന്നെ ഫോൺ എടുത്തു.
”അച്ചു… ആ തെലുങ്ക് റീൽ ഞാൻ കണ്ടു കേട്ടോ! സൂപ്പർ ആയിട്ടുണ്ട്,” ഞാൻ ആവേശത്തോടെ പറഞ്ഞു.
“നീ ശരിക്കും തകർത്തു. സൽമാനും നന്നായി കളിച്ചിട്ടുണ്ട്. ആ എനർജി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.”

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️