എന്റെ പുകഴ്ത്തൽ കേട്ടപ്പോൾ അച്ചുവിന് വലിയ സന്തോഷമായി.
“സത്യമാണോ ഹരീ? നിനക്ക് അത് ഇഷ്ടപ്പെട്ടോ? താങ്ക്സ് ടാ…” അവളുടെ ശബ്ദത്തിൽ ആ ആശ്വാസം പ്രകടമായിരുന്നു.
അല്പനേരം ആ ഡാൻസിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ അവളുടെ ശബ്ദം കുറയുന്നത് ഞാൻ ശ്രദ്ധിച്ചു.
“എന്താടാ, നീ വല്ലാതെ തളർന്നിട്ടുണ്ടോ?”
ഞാൻ ചോദിച്ചു.
”അതെ ഹരി… ഇന്ന് രാവിലെ മുതൽ പ്രാക്ടീസ് ആയിരുന്നു. പിന്നെ ഷൂട്ടിംഗ് കഴിഞ്ഞ് വന്നപ്പോഴേക്കും നേരം വൈകി. നല്ല ടയർഡ് ആണ്, എനിക്ക് കണ്ണുകൾ തുറക്കാൻ വയ്യ. ചെറിയൊരു ഉറക്കം വരുന്നുണ്ട്,”
അവൾ കൊഞ്ചലോടെ പറഞ്ഞു.
അവളുടെ ക്ഷീണം എനിക്ക് മനസ്സിലാക്കാമായിരുന്നു.
“ശരി മുത്തേ, നീ പോയി കിടന്നോ. നല്ലോണം ഉറങ്ങിക്കോ. നമുക്ക് നാളെ സംസാരിക്കാം,”
ഞാൻ സ്നേഹത്തോടെ പറഞ്ഞു.
”ശരി ഹരി… ഉമ്മ. ഗുഡ് നൈറ്റ്,”
എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.
അവളോടുള്ള വിശ്വാസം കൂടിവരുന്നത് പോലെ എനിക്ക് തോന്നി. പഴയ പിണക്കങ്ങൾ ഒക്കെ മാറി ഞങ്ങൾ വീണ്ടും പ്രണയിച്ചു തുടങ്ങുകയാണെന്ന് ഞാൻ വിശ്വസിച്ചു.
പക്ഷേ, ആ സമാധാനത്തിന് എത്രത്തോളം ആയുസ്സുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.
പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. ഓഫീസിൽ അവധിയായതുകൊണ്ട് പതിവിലും വൈകിയാണ് ഞാൻ എഴുന്നേറ്റത്. ജനാലയ്ക്കൽ പറ്റിപ്പിടിച്ചുകിടക്കുന്ന മഞ്ഞുതുള്ളികൾ നോക്കി ബെഡിൽ കിടക്കുമ്പോൾ എന്റെ മനസ്സ് നാട്ടിലായിരുന്നു. അച്ചു ഇപ്പോൾ സ്റ്റുഡിയോയിൽ തിരക്കിലായിരിക്കുമെന്ന് എനിക്കറിയാം.

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️