”എടാ… അതൊരു ഡീപ് ലവ് സോങ്ങ് ആണ്. ഒരു നാടൻ ഫാമിലി പശ്ചാത്തലത്തിലുള്ള കഥയാണ് അതിൽ പറയുന്നത്. ഒരു നായകൻ പെണ്ണ് കാണാൻ വരുന്നു, അവിടെ വെച്ച് നായികയെ കാണുന്നു, അവർ ഇഷ്ടത്തിലാകുന്നു, പിന്നെ കല്യാണം… അതിന് ശേഷം അവരുടെ ഫസ്റ്റ് നൈറ്റ് റൊമാന്റിക് സീൻസ് ഒക്കെ മിക്സ് ചെയ്ത് കാണിക്കുന്ന ഒരു ഇമോഷണൽ വീഡിയോ ആണ് അത്.”
അവൾ വിവരിച്ചപ്പോൾ എനിക്ക് അതിൽ വലിയ കുഴപ്പമൊന്നും തോന്നിയില്ല
. “നല്ലൊരു കൺസെപ്റ്റ് ആണല്ലോ. നീ ചെയ്യൂ അച്ചു,” ഞാൻ പൂർണ്ണ പിന്തുണ നൽകി.
പക്ഷേ, എന്റെ ഈ സപ്പോർട്ട് കണ്ടപ്പോൾ അവൾ കൂടുതൽ ഒന്ന് മടിച്ചു. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു
. “നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ആ റൊമാന്റിക് സീനുകളിൽ ഉള്ള കുറച്ചു തൊടലും പിടിക്കലും ഒക്കെ അല്ലേ നിന്നെ അലട്ടുന്നത്? പഴയത് പോലെ ഞാൻ അതിലൊന്നും ഇടപെടില്ലെന്ന് വാക്ക് തന്നതല്ലേ. നീ ധൈര്യമായിട്ട് അഭിനയിച്ചോ,”
ഞാൻ ചിരിച്ചുകൊണ്ട് അവളെ സമാധാനിപ്പിക്കാൻ നോക്കി.
അച്ചു ഒരു നിമിഷം മിണ്ടാതിരുന്നു. എന്നിട്ട് വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു,
“അത് മാത്രമല്ല ഹരി…”
അവൾ ആ വാചകം അവിടെ നിർത്തി. അവളുടെ മുഖത്തെ ആ ഗൗരവം കണ്ടപ്പോൾ എന്റെ ചിരി മാഞ്ഞു. അതിനും അപ്പുറം എന്തോ ഒന്ന് അവൾ പറയാൻ ബാക്കിവെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. എന്റെ ഉള്ളിൽ വീണ്ടും ഒരു ചെറിയ ആധി പടർന്നു.

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️