അവർ വീണ്ടും പാർട്ടിയിലാണോ? ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, രണ്ടാമതും ഞാൻ വിളിച്ചു.
ഇത്തവണ അവൾ ഫോൺ എടുത്തു. പക്ഷെ ആ ശബ്ദത്തിൽ ഒരു തുള്ളി സ്നേഹമോ സമാധാനമോ ഇല്ലായിരുന്നു.
”എന്താടാ? ഇനിയും എന്തിനാ വിളിക്കുന്നത്?” അവളുടെ സ്വരം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
”അച്ചു… പ്ലീസ്, നീ ദേഷ്യപ്പെടാതെ ഒന്ന് കേൾക്ക്. ഞാൻ ആ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്. എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നു. നമുക്ക് എല്ലാം ഒന്ന് മറക്കാം, പ്ലീസ്,” ഞാൻ കേണു.
അവൾ ഒരു പരിഹാസച്ചിരി ചിരിച്ചു.
“മറക്കാനോ? നീ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഐറ്റം! അതാണല്ലോ നീ എന്നെ വിളിച്ചത്? അതെ ഹരി, ശരിയാ… ഞാൻ ഒരു ഐറ്റം തന്നെയാണ്! നിന്റെ കാഴ്ചപ്പാടിൽ ഞാൻ ഒരു ഐറ്റം ആണെങ്കിൽ, പിന്നെ ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും. നീ അതിൽ ഇടപെടണ്ട.”
”അല്ല അച്ചു, ഞാൻ ദേഷ്യം കൊണ്ടാണ് അങ്ങനെ പറഞ്ഞത്. നീ എന്റെ ഭാര്യയാണ്, നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ…”
”ഭാര്യയോ? നിനക്ക് എന്നെ വിശ്വാസമില്ലാത്തപ്പോൾ പിന്നെ എന്ത് ഭാര്യ? നീ നിന്റെ സദാചാരവും വെച്ചോണ്ട് അവിടെ ഇരുന്നോ. എനിക്ക് എന്റെ ജീവിതം ഇവിടെയുണ്ട്, എനിക്ക് സന്തോഷമുള്ള ഇടത്താണ് ഞാൻ. ഇനി എന്നെ വിളിക്കരുത്!”
അവൾ ഫോൺ കട്ട് ചെയ്തു. .’ ഫോണിലേക്ക് നോക്കി ഞാൻ തകർന്നു പോയി. എന്റെ അഹംഭാവവും ദേഷ്യവും ഞാൻ ഒരുക്കിയത് എന്റെ തന്നെ കുഴിമാടം ആയിരുന്നോ?

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️