അത് പിടിപ്പിച്ച ശേഷം കനകാംബിരി അമ്മയോട് അതിൽ വിരൽ അമർത്തുവാൻ വിജയ് ആവശ്യപ്പെട്ടു. അവരുടെ വിരലുകൾ അതിൽ അമർത്തിയപ്പോൾ ഹാളിൽ നിന്ന് പ്രത്യേക തരത്തിലുള്ള ഒരു മണിമുഴക്കം കേട്ടു. വല്യമ്മയ്ക്ക് ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ സ്വിച്ചിൽ വിരൽ അമർത്തിയാൽ മതി എന്ന് വിജയ് ദേവ് അവരെ പറഞ്ഞ് മനസ്സിലാക്കി.
മുനിയമ്മ വീട്ടിൽ പോയി ഉച്ച കഴിഞ്ഞാണ് തിരികെ വന്നത്. വിജയ് ദേവ് കത്ക് തുറന്നു കൊടുത്തു. ഒരു പുഞ്ചിരിയോടെ മുനിയമ്മ മുറിയിലേക്ക് കടന്ന് വിജയ് ദേവിനോട് തനിക്കുള്ള മുറി എവിടെയാണ് എന്ന് ചോദിച്ചു.
അമ്മ വന്നതിനുശേഷം റൂം റെഡിയാക്കി തരും എന്നും തൽക്കാലം അവർ കനകാംബിരി അമ്മയുടെ മുറിയിൽ വിശ്രമിക്കാനും പറഞ്ഞശേഷം വിജയ് ദേവ് അവൻറെ മുറിയിലേക്ക് പോയി.
വൈകുന്നേരം ജയ ടീച്ചർ സ്കൂളിൽ നിന്ന് വന്നു പതിവുപോലെ കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. കനകാംബിരിയമ്മയുടെ മുറിയിൽ ചെന്നു മുനിയമ്മയെ കണ്ടു അവർ തയ്യാറെടുപ്പുകളോടെയാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കി. ടീച്ചറെ കണ്ട മുനിയമ്മ തൻറെ മുറി ഏതാണ് എന്ന കാര്യം വീണ്ടും അന്വേഷിച്ചു. ഇരിക്കൂ ഞാൻ ഇപ്പോൾ വരാം ജെയ ടീച്ചർ മറുപടി പറഞ്ഞുകൊണ്ട് വിജയിദേവിന്റെ മുറിയിലേക്ക് പോയി.
വിജയദേവ് മൊബൈലിൽ എന്തോ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു അമ്മയെ കണ്ട അവൻ കട്ടിൽ നിന്ന് എഴുന്നേറ്റു.
വിജയ്… ഈ മുറി നമുക്ക് മുനിയമ്മയ്ക്കായി നൽകാം നീ എൻറെ മുറിയിൽ വന്നു കിടന്നു കൊള്ളുക. ഒരു താൽക്കാലിക അറേഞ്ച് മെൻറ് എന്ന നിലയിൽ ഇത് നമുക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം. ജെയ ടീച്ചർ പറഞ്ഞു. ശരി അമ്മേ… അവന് അതിൽ എതിർപ്പ് ഒന്നും തോന്നിയില്ല. അമ്മയുടെ മുറിയിൽ ഒരു കട്ടിലെ ഉള്ളൂ എങ്കിലും അത് രണ്ടുപേർക്ക് കിടക്കാൻ പാകത്തിൽ വലിയ കട്ടിലാണ്.
Bro baaki ezhuth. Katta waiting
കൊള്ളാം 😍
എന്ന്