ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 391

കാർഡ് ഉണ്ടാക്കി ,അതിൽ വേണ്ടത് എല്ലാം ചെയ്തു ഞാൻ അവര്ക് കൊടുത്തു .അവരുടെ ഡോക്യൂമെന്റസ് എല്ലാം ഞാൻ സ്കാൻ ചെയ്തു അയച്ചു .
ആഹ് ..അപ്പോൾ ഇനി നിങ്ങൾ ബംഗ്ലാവിലെ സ്റ്റാഫ് ആണ് ..
സെക്യൂർട്ടി വൈകിട്ട് വരും.അവർക്കുള്ള ഭക്ഷണം കൂടി ഉണ്ടാക്കണം .
അവർ വൈകിട്ട് വന്നു ഇവിടെ ബാക്കി കാര്യങ്ങൾ എല്ലാം ചെയ്തോളും
അങ്ങനെ അവർ എല്ലാം ജോലിയിൽ കയറി .വളരെ കുറച്ച ദിവസങ്ങൾ കൊണ്ട് തന്നെ ആ നാട്ടിൽ എന്നെ വലിയ രീതിയിൽ പുകഴ്ത്താനും തുടങ്ങി .ഈ അഞ്ചു തരുണീമണികൾ ആയി എനിക്ക് നല്ല ബന്ധം ആയി .
അങ്ങനെ ഒന്ന് രണ്ടു മാസം കടന്നു പോയി ,ഇതിന്റെ ഇടയ്ക് ലക്ഷ്മിയുടെ ഉം എന്റെ യും ഇടയിൽ വലിയ ഒരു മൗനം രൂപപ്പെട്ടു .എന്താ കാരണം ഏന് ചോദിച്ചിട്ട് അവൾ പറയുന്നതും ഇല്ല .അങ്ങനെ ഒരു ആറു മാസം കഴിഞ്ഞു ഒരു ദിവസം ,തറവാട്ടിൽ എല്ലാം കൂടി ഇരുന്നപ്പോൾ ,ലക്ഷ്മി തുറന്നടിച്ചു .അനന്തേട്ടൻ പെണ്ണുപിടിയനും ,കള്ളുകുടിയനും ആണ് അതിന്റെ എല്ലാ തെളിവുകളും എന്റെ കൈയിൽ ഉണ്ട് .എന്റെ ജന്മം അനന്തേട്ടൻ നശിപ്പിച്ചു ഇങ്ങനെ എക്കെ ആയി കാര്യങ്ങൾ.എല്ലാവരും ഞെട്ടി .
ഇത് കേട്ട് മുത്തശ്ശൻ അവളെ തല്ലാൻ ചെന്നു ,പക്ഷെ അവൾ നിർത്തിയില്ല .

 

തല്ലിക്കൊ തല്ലിക്കൊന്നു ,കളഞ്ഞോ എന്നെയും എന്റെ മകനെ ഉം ,പക്ഷെ ഇയാളുമായി ഇനി എനിക്ക് ഒരു ബന്ധം വേണ്ട .ഇത്രയും പറഞ്ഞു ലക്ഷ്മി അകത്തേക്ക് കോച്ചും ആയി കയറി പോയി വാതിൽ അടച്ചു .ബാക്കി ഞങ്ങൾ എല്ലാം അവിടെ ഇരുന്നു

അപ്പോൾ പാറു ആണ് പറയുന്നത് .അനന്തെട്ട ..ഞാൻ ആനന്ദേട്ടനെ ഉപദേശിക്കാൻ വളർന്നിട്ടില്ല .പക്ഷെ എന്റെ ചേച്ചിയുടെ കഴുത്തി താലി കെട്ടിയിട്ട് കണ്ട പെണ്ണുങ്ങളുടെ പിന്നാലെ അനന്തേട്ടൻ പോയത് ആയില്ല .

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു .
അവസാനം ചൈത്ര ചോദിച്ചു .നിങ്ങൾ എന്താണ് ആരോട് ആണ് പറയുന്നത് ഏന് നിങ്ങൾക് അറിയാമോ

ചൈത്രേച്ചി ..ചേച്ചിയെ അനന്തേട്ടൻ പറ്റിച്ചു വെച്ചേക്കുക ആണ് ..നമ്മുടെ എക്കെ സ്വത്തു കിട്ടുക എന്നതാണ് അനന്തേട്ടന്റെ ലക്‌ഷ്യം ,അതിനു വേണ്ടി ആണ് ലക്ഷ്മി ചേച്ചിയെ കെട്ടിയതും ,ആർക്കറിയാം നാളെ ഇനി നമ്മളെ കൂടി കൊന്നു സ്വത്തു കൈകൾ ആകില്ല എന്ന് .

ഇത് കൂടി കേട്ടപ്പോൾ ,ചൈത്ര ചൂടായി.
നിർത്താടി …ഇനി ഒരു അക്ഷരം മിഡ്‌നൈ പോകരുത് .നീ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത് .

ചേച്ചി …ചേച്ചി ചൂടാക്കണ്ട …ഇയാളെ ഇപ്പോഴും ക്ഷമിക്കാൻ എന്റെ ചേച്ചി തയ്യാർ ആണ് .പക്ഷെ ഇയാളുടെ പെണ്ണുപിടിയും ,മറ്റു കള്ളത്തരങ്ങളും എല്ലാം ,ഇയാൾ ഏറ്റു പറയണം

ഇത്രെയും കേട്ടപ്പോൾ.ഞാൻ എണീറ്റ് ..

എന്റെ മുഖത്തെ രൗദ്രത കണ്ടു പാർവതി ,,ഉം അല്പം പേടിച്ചു

ഞാൻ ശാന്തനായി തന്നെ ചോദിച്ചു .പാർവതി .ഇത്രേം നേരം ഓരോന്നും പറഞ്ഞിട്ടും ഞാൻ മിണ്ടാതെ ഇരുന്നു..ഒന്നുകിൽ തെളിവുകൾ കാണിക്കുക .അല്ല എങ്കിൽ ഉണ്ടായത് പറയുക .

ഇത്രെയും ആയപ്പോൾ അകത്തു നിന്നും ലക്ഷ്മി ,ഇറങ്ങി വന്നു ,,,കൈയിൽ ഉള്ള ഒരു കവർ എടുത്തു ,,അവിടെ ഹാളിലേക്ക് എറിഞ്ഞു ..