അതോ… വയറ് വേദനക്ക് കുറവില്ലാഞ്ഞോ… എന്നൊന്നും നിശ്ചയമില്ലാതെ…. മാലിനിയെ അമ്മ വിളിച്ചു…
” മോളേ… ”
ഉറക്കച്ചടവോടെ മാലിനി മുടി വാരിക്കെട്ടി സാധാരണ പോലെ വന്ന് കത ക് തുറന്നു….
” എന്താ… ? ”
വിളിച്ചത് ഇഷ്ടപ്പെടാതെ മാലിനി കയർക്കുന്നത് പോലെ ചോദിച്ചു…
” വയറ് വേദന കുറവുണ്ടോന്ന് അറിയാനാ… ”
അമ്മ പറഞ്ഞു…
എന്നാൽ അതിന് മറുപടി പറയാൻ പോലും നില്ക്കാതെ മാലിനി വീണ്ടും കയറി കതകടച്ചു….
അടുത്ത രണ്ട് ദിവസവും മാലിനി കോളേജിൽ പോയില്ല…
മാത്രവുമല്ല…, വലിയ മിണ്ടാട്ടമോ പതിവുള്ള പ്രസരിപ്പോ ഒന്നും ഇല്ലായിരുന്നു, മാലിനിക്ക്….
സദാ സമയം മൂകത…
ചോദിക്കുന്നതിന് മിക്കതിനും മറുപടിയില്ല… എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നോ രണ്ടോ വാക്ക്…. !
” ഇനി വല്ലതും കണ്ട് പേടിച്ചതാണോ..?”
വീട്ടുകാർ പല വഴിക്കും ആലോചിച്ചു…
……………..
………………….. ദിവസങ്ങൾ പലതും കൊഴിഞ്ഞു വീണു…
മകൾക്ക് പഴയ പ്രസരിപ്പ് കാണാത്തതിൽ എല്ലാരും നന്നായി വിഷമിച്ചു….
ആയിടെ ഒരു ദിവസം മാലിനിയുടെ വീട്ടിൽ ഒരു വിശേഷവുമായി ബന്ധപ്പെട്ട് ഒരു കൂട്ടായ്മ നടന്നു…
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ മാലിനി ഒന്ന് ചർദിച്ചു….
” എന്ത് പറ്റി…. മോളെ…. കഴിച്ചത് പിടിച്ച് കാണില്ല, വയറ്റിൽ….. ”
സാധാരണ പോലെ ഒത്ത് കൂടിയവർ പറഞ്ഞു…
പക്ഷേ, അകലെ നിന്ന് കണ്ട് നിന്ന അമ്മയുടെ മുഖം പെട്ടെന്ന് ഇരുണ്ടു….
പക്ഷേ, അമ്മ അത് ഉള്ളിൽ ഒതുക്കിയതേയുള്ളു….
വീട്ടിൽ ആളും ആരവവും ഒഴിഞ്ഞപ്പോൾ….. അമ്മ മാലിനിയെ സമീപിച്ചു….
ദിവസങ്ങളായുള്ള മകളുടെ മൂകതയും അകൽച്ചയും എല്ലാം കൂടി ചേർത്ത് വായിച്ചപ്പോൾ…… ഡെൻമാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നതായി അമ്മ ഗണിച്ചെടുത്തു…
“എന്താ… മോളെ…. മോൾക്കിത് എന്ത് പറ്റി… ? പഴയ ചുണയൊന്നും ഇല്ലാതെ….. പേടിയാവുന്നു….”