” എന്നാലും ഇയാടെ കൂട്ടുകാരി എമ്മാതിരി ചീത്തയാ എന്നെ വിളിച്ച് കളഞ്ഞത്…?”
ഞാൻ അത്രയും പറഞ്ഞപ്പോൾ അറിയാതെ അവൾ പൊട്ടി ചിരിച്ച് പോയി
” സോറി…. പറ്റിക്കാൻ പോയിട്ടല്ലേ…?”
ചിരിച്ചു കൊണ്ട് സുമ പറഞ്ഞു..
“ആപ്പ്….”
വീണ്ടും ഞാൻ തുടങ്ങിയപ്പോൾ എന്റെ വാ യാന്ത്രികമായി പൊത്തിപ്പിടിച്ച് സുമ അറിയാതെ പറഞ്ഞു പോയി…,
” ആപ്പല്ല….. കോപ്പ്..!”
സുമ അത് പറഞ്ഞു തീർന്നതും അബദ്ധം പറ്റിപ്പോയി എന്ന മട്ടിൽ നാവിൻ തുമ്പത്ത് കടിച്ച് പറഞ്ഞു..,
* സോറി *
ഞാൻ മനപ്പൂർവ്വം തന്നെ സുമയുടെ കരം ഗ്രഹിച്ച് പറഞ്ഞു…,
” ഇറ്റ് ഈസ് ഒകെ…”
വിടർന്ന കണ്ണുകളോടെ അദ്ഭുത പരതന്ത്രയായി സുമ എന്നെ നോക്കി
ഒരു മിനിട്ട് നേരം എങ്കിലും സുമ എന്നെ അങ്ങനെ നോക്കി നിന്നു കാണും…
” സുമ വളരെ ബോൾഡാ….”
വീണ്ടും സുമയുടെ കൈയിൽ തലോടി ഞാൻ പറഞ്ഞു
കൈകൾ കുതറി എടുത്ത് മാറ്റും എന്ന് ഞാൻ ശങ്കിച്ചുവെങ്കിലും അത് ഉണ്ടായില്ല…
” ഇത്രയും ഒരു സുന്ദര കുട്ടപ്പൻ മിണ്ടാതെ കുറ്റി കണക്ക് ഇരിക്കുമല്ലോ എന്ന് ഞാൻ മനസ്സ് കൊണ്ട് വിഷമിച്ചു ”
ഇത്രയും ഓപ്പണായി സുമ പറയുമെന്ന് ഞാൻ കരുതിയതേയില്ല…
” ഞാൻ റാധാകൃഷിന്റെ സാമ്നെ ഇരുന്നോട്ടെ…”
പെട്ടെന്ന് ആണ് സുമ തന്റെ ആഗ്രഹം അറിയിച്ചത്…
” ഒഫ് കോഴ്സ്..”
സുമ എന്നെ ചാരി തൊട്ടുരുമ്മി ഇരുന്നു
അതിനിടയിൽ ചെങ്ങന്നൂർ ആണ് സ്ഥലം എന്നും സഫ്ദർജംഗ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സാണ് എന്നും സൂമ അറിയിച്ചിരുന്നു
മാർത്താണ്ഡവർമ്മയുടെ രക്തം സിരകളിൽ ഓടുന്ന നെയ്യാറ്റിൻകര നായർ ആണ് ഞാൻ എന്നും അറിയിച്ചിരുന്നു… ഒപ്പം കേന്ദ്ര സർക്കാരിന്റെ ജീവനക്കാരൻ ആണെന്നും…
സൂപ്പർ
തേർഡ് ac യിൽ s7?
എന്റെ ചേട്ടാ
യുക്തി ചിന്ത വേണ്ട
ഫാന്റസി ആണെന്ന് പറഞ്ഞല്ലോ?
പിന്നെയും എന്തിനാ..?
അമ്മയും പെണ്മക്കളും
Next part edu ..
നല്ല തുടക്കം അടുത്ത ഭാഗവുമായി വേഗം വാ