അതിനു റോയി ആണ് മറുപടി പറഞ്ഞത്.
തണുപ്പിന്റെ ആയിരിക്കൂടി.. ഏലക്ക കുറച്ചു അകത്തെ മുറിയിൽ ചാക്കിൽ ഇരിക്കുന്നുണ്ട്..അതിന്റെ മണം അടിച്ചിട്ടാകും..കുറവുണ്ടെന്നാ പറഞ്ഞെ..
ആന്റോക്ക് ഇത് കേട്ടു ചമ്മൽ ആയി..
ചേച്ചിക്ക് എന്തോ മനസ്സിലായിട്ടുണ്ട്. അല്ലാതെ ഇങ്ങനെ പറയില്ല..
കഞ്ഞി കുടിച് എല്ലാരും എഴുന്നേറ്റു..
ആന്റോ മുൻപുവശത്തേക്ക് പോയി…
റോയിയും പുറകെ ചെന്നു.. മോനെ നാളെ ഞായറല്ലെ മോൻ പള്ളിയിൽ പോകുന്ന പതിവുണ്ടോ.?
ആന്റോ- അങ്ങനെ ഒന്നും ഇല്ല. നിങ്ങൾ പോകുന്നുണ്ടോ.
റോയി – ഓ ഞാൻ നാളെ അടിമാലി വരെ ഒന്ന് പോകുവാ..രാവിലെ പോകും. മാസത്തിൽ ഒന്നുള്ളതാ. കുറച്ചു കൂട്ടുകാർ ഉണ്ട് അവിടെ..
ആന്റോ- ചേട്ടായി എങ്ങനെ പോകും..
ജീപ്പുണ്ടല്ലോ, മോനെ…
ഞാൻ പയ്യെയെ വരൂ.. മാസത്തിൽ ഒക്കെ ഒന്ന് കാണുന്നതാ ചെറിയ ഒരു കമ്പനി ഒക്കെ കൂടി..
ആന്റോ – ആഹ് മനസ്സിലായി മനസ്സിലായി…
റോയി – മോൻ കഴിക്കുവോ? സാധനം വേണമെങ്കിൽ നാളെ വാങ്ങിച്ചോണ്ട് വരാം…
ആന്റോ – ഏയ് എനിക്ക് വേണ്ട ചേട്ടായി. ഞാൻ ഇതൊന്നും കഴിക്കാറില്ല..
റോയി- വല്ലപ്പോഴും ഒക്കെ ആവാം. മോൻ വരുവാന്നു ഇച്ചായൻ പറഞ്ഞപ്പോ ഞാൻ ഓർത്തെ ഒരു കമ്പനി ആയെന്നാ….
ആന്റോ – ആഹ്
റോയി – ഞാൻ ഒന്ന് കിടക്കട്ടെ. നടുവിന് വല്ലാത്ത വേദന..
ആന്റോ പുറത്തേക്ക് ഇറങ്ങി…കുറച്ചു നേരം അവിടെ ഒക്കെ കറങ്ങി നടന്നതിനു ശേഷം അവനും പോയി കിടന്നു…
അവൻ എണീറ്റപ്പോൾ ഇരുട്ട് പരന്നിരുന്നു. റോയിച്ചായൻ ഒരു ബൈബിൾ ആയിട്ട് അവിടെ ഇരിക്കുന്നുണ്ട്. ചേച്ചിയെ കാണുന്നില്ല..
അവൻ എഴുന്നേറ്റു മുഖം കഴുകി, മുൻപുവശത്തേക്ക് നടന്നു. അവിടെ ഇരുന്ന കസാരയിൽ ഇരുന്നാൽ നല്ല കാഴ്ചകൾ ആണ്. ഇരുട്ടുവീണിരിക്കുന്നു. നല്ല മഞ്ഞും. നേരെ നോക്കിയാൽ നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഏലചെടികൾ. അവയുടെ ഇടയ്ക്കു നിൽക്കുന്ന കൂറ്റൻ മരങ്ങൾ.. എന്തൊക്കെയോ സൗണ്ടുകൾ കേക്കുന്നുണ്ട്..മലയണ്ണാൻ ആണെന്ന് തോന്നുന്നു. എന്തോ മരത്തിൽ കൂടി ചാടി ചാടി നടക്കുന്നുണ്ട്….
ജാൻസി – മോൻ ഇവിടെ ഇരിക്കുകയാണോ..ഞാൻ മോൻ എണീറ്റത് കണ്ടില്ല. ഇതാ കാപ്പി…
ആന്റോ – ഇപ്പൊ എണീറ്റതെ ഉള്ളു ചേച്ചി..
മോൻ കാപ്പി കുടിച്ചിട്ട് കുളിചേച്ചും വാ. കുരിശു വരക്കാം.. ഞങ്ങൾ 7.0 നു മുന്നേ കുരിശു വരക്കും..
❤️❤️