“നിന്റെ കുന്തളിപ്പ് ഞാൻ തീർത്ത് തരാടി….”
കാശിനാഥൻ കൈനീട്ടി നന്ദുവിന്റെ കോളറിന് പിടിക്കാൻ തുടങ്ങിയതും പ്രിയ തടഞ്ഞു….
“അവനെ തൊട്ടാൽ നിന്റെ കൈ ഞാൻ പിഴുതെടുക്കും….”
കാശിയുടെ കൈ വായുവിൽ നിശ്ചലമായി…. അവൻ മുഖം ചരിച്ച് പ്രിയയുടെ കണ്ണിലേക്ക് ഉറ്റുനോക്കി… അവിടെ എരിയുന്ന കനൽ കണ്ട് അവനൊരു ചുവട് പിന്നിലേക്ക് വച്ചു….
“ഇറങ്ങെടാ…..”പ്രിയ പറഞ്ഞതും നന്ദു ഇറങ്ങി അല്പം പിന്നിലേക്ക് മാറി നിന്നു…. അവന്റെ ശരീരം മുഴുവൻ ഭയം കാരണം വിറകൊള്ളുന്നുണ്ടായിരുന്നു…. സ്റ്റാൻഡ് തട്ടി പ്രിയ ബൈക്കിൽ നിന്നും ഇറങ്ങി കാശിയുടെ മുന്നിൽ വന്നു നിന്നു…..
“ഇനി പറ…. എന്താ നിന്റെ പ്രശ്നം….നമുക്ക് തീർക്കാം…..”
എന്തിനും തയ്യാറായതുപോലെ നിൽക്കുന്ന ആ പെണ്ണിന്റെ മുന്നിൽ കാശിയൊന്ന് പതറി…. മുന്നിലൊരു പെൺകുട്ടിയാണ്, എടുത്തുചാടി എന്തെങ്കിലും ചെയ്താൽ അഴി എണ്ണേണ്ടി വരും…. ആദർശും തസ്‌വീഹും പരസ്പരം നോക്കി….
“ഇവിടെ സീനിയഴ്‌സ് ആയിട്ട് ഞങ്ങളുണ്ട്… ഞങ്ങളെ അനുസരിക്കാൻ പറ്റുമെങ്കിൽ മാത്രം ഇങ്ങോട്ട് വന്നാമതി….”
കാശിയുടെ ശബ്ദം ഉണർന്നു…ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ ഒന്നുരണ്ട് അധ്യാപകർ നിൽക്കുന്നത് പ്രിയ ശ്രദ്ധിച്ചു…
“അനുസരിക്കാനോ…. കഷ്ടപെട്ട് പഠിച്ച് പ്ലസ് ടു പാസ്സ് ആയി അഡ്മിഷൻ ഫീസും എണ്ണി കൊടുത്ത് ഇവിടെ വരുന്നത് നിന്നെയൊക്കെ അനുസരിക്കാൻ ആണോ….Entertainment?….superiority?… Joke?…. Time pass??….ഞാൻ പറയട്ടെ, നീയൊക്കെ വെറും സാഡിസ്റ്റുകളാണ്…. കഴുതകൂട്ടംപോലെ പത്തുപേരെ കൂട്ടി റാഗിംഗ് എന്നുംപറഞ്ഞ് ഒന്നും അറിയാത്ത പിള്ളേരുടെ കോളേജ് ഡേയ്‌സ് സ്പോയിൽ ചെയ്യുന്ന സാഡിസ്റ്റുകൾ….”

പേജ് കൂട്ടി എഴുത് bro, ആക്ച്വലി എന്താ നന്ദുന് പ്രശ്നം 🤔🤔🤔
അടുത്ത പാർട്ട്
avanmarkit 2 pottikandathairun
nthayalum time ondaloo 😁
nandhan ntha problem athe okkey ariyan waiting
🌹
avan ntha ingane avan nthe patti nandhan
priya and nandhan kollam
nandhante background arija kollam enn ond
waiting for next part
💖💖
നൈസ്. ഈ സ്റ്റോറി ഇന്ട്രെസ്റ്റിംഗ് ആണ്. ലൈക് കുറവായിരിക്കും, പക്ഷെ ഈ സബ്ജെക്ട് കിടു ആയിട്ടുണ്ട്.. ഒരു ഗംഭീര നിഷിദ്ധ പ്ലക്കൽ പ്രദീക്ഷിക്കുന്നുണ്ട് എങ്കിലും അതിലും വെയ്റ്റിംഗ് ആണ് ഈ കഥയുടെ ട്വിസ്റ്റുകളും ഇമോഷൻസും ഒക്കെ എങ്ങനെയാകും എന്നോർത്തിട്ട് ❤️
nandhunn nthe patti avane patti kooduthal ariyanam
randupereem veerpedutharuthe 😄
mattevanmar vishayam akkumoo
randuperkum onn pattaruthe
next part waiting❣️❣️