“സോറി….ഇനി ഞാൻ അവള് പറയുന്നതൊന്നും കേൾക്കില്ല”….നന്ദു ഉറപ്പോടെ പറഞ്ഞു
“അവളെന്നല്ല… ഞാൻ അല്ലാതെ വേറെ ആര് പറയുന്നതും കേൾക്കണ്ട….”… ചിരി കടിച്ചുപിടിച്ചുകൊണ്ട് പ്രിയ കൂട്ടിച്ചേർത്തു….
“ഇല്ല കേൾക്കില്ല….”അവൻ വീണ്ടും ഉറപ്പ് നൽകിയതും പ്രിയ അവനെ കെട്ടിപ്പിടിച്ചു….
“My sweet boy….”ദേവപ്രിയ ചിരിച്ചു…. അവളുടെ ചിരി കണ്ടതും നന്ദുവിന്റെ മുഖവും അല്പമൊന്നു ശാന്തമായി….
ഹരിനന്ദന്റെ ചിന്തകളെ തന്നിലേക്ക് തിരിച്ചുവിടുക എന്നല്ലാതെ അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ ദേവപ്രിയയുടെ കൈയിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു….ഹരിനന്ദന്റെ അമിതമായ ആകുലതയെ അധീനതകൊണ്ട് പിടിച്ചടക്കുന്ന ദേവപ്രിയയുടെ മെനിപ്പുലേഷൻ….
ദേവപ്രിയ എന്ന വ്യക്തിയിൽ ഹരിനന്ദന്റെ വ്യക്തിത്വം ഇഴുകി ചേരുകയായിരുന്നു…
.
.
രാത്രി അത്താഴം കഴിഞ്ഞ സമയത്ത് ബാംഗ്ലൂരിൽ നിന്നും ദേവദത്തൻ വീഡിയോ കാൾ ചെയ്തു….നന്ദു അധികം സംസാരിക്കാറില്ല എങ്കിലും അയാളുടെ സുഖവിരങ്ങൾ അന്വേഷിച്ചു….
“ഹരി നല്ലോണം ഫുഡ് കഴിക്കണം കേട്ടോ…. ജിമ്മിൽ പോകുന്നില്ലേ ഇപ്പൊ?”.. ദേവദത്തൻ ചോദിച്ചതും മൊബൈൽ സ്‌ക്രീനിൽ കാണുന്ന അയാളുടെ മുഖത്തേക്ക് നോക്കി നന്ദു മൂളി
“പോകുന്നുണ്ട്…..”
“പൊട്ടുന്നവരെ അടിപ്പിക്കും ഞാൻ….”നന്ദുവിന്റെ അടുത്തിരുന്ന പ്രിയ ചിരിയോടെ വിളിച്ചുപറഞ്ഞു….കൊല്ലത്തെ ഒരു ഫിറ്റ്നസ് ഇൻഫ്ലുവൻസറുടെ സംസാര ശൈലി ആയിരുന്നു അത്….മാക്സിമം ബോഡി പുഷ് ചെയ്ത് വർക്കൗട്ട് ചെയ്യണമെന്ന് അർത്ഥം….

getting more ഇന്റെരെസ്റ്റിംഗ് ❤️… ശത്രുക്കളുടെ എണ്ണം കൂടി വരുന്നു … വായിക്കാനുള്ള ഇന്റെരെസ്റ്റും ❤️
chila bhagam nalla quriocity ondakkan ond kashi and team and priya and nandhu
nandhune patti kooduthal ariyanam
page 10-15 akkamoo vaich flow vannapo theernu athaa
next part petten ondakumoo
priyakum nandhanum onnum sambavikilla enna vishvasathel njan ee katha vaikunnu 🥲🥺
mattevanmar athara seri alla
avar nammada pillere nottam ittit ond athe kond oru cheriya pedi evideyoo olla pile enik, thonnalakum 😁😁🥲
waiting…
waiting for next part eagerly
enta mone avark randu perkum onnum pattaruthe
mattevanmar araaa??
oru 10 page akkamoo max 😁🙂