“നീ എന്റെ കൊച്ചിനെ കൊല്ലരുത്”ദേവദത്തൻ കളിപോലെ പറഞ്ഞു…. അവരുടെ സംസാരം കേട്ട് ചിരിയോടെ പ്രിയദർശിനി താടിക്ക് കൈകൊടുത്തിരുന്നു….ഇവരുടെ സംസാരം കഴിഞ്ഞിട്ടുവേണം തനിക്കൊന്ന് സംസാരിക്കാം….
“താങ്കളുടെ പ്രിയതമ കാത്തിരിക്കുന്നുണ്ട്…. ഞാൻ അമ്മക്ക് ഫോൺ കൊടുക്കാം….”
പ്രിയ ഫോൺ നീട്ടിയതും പ്രിയദർശിനി ഫോൺ വാങ്ങി മുറ്റത്തേക്ക് ഇറങ്ങി… നന്ദുവും പ്രിയയും മുറിയിലേക്ക് കയറി
.
.
.
“നന്ദുവിന് ഇപ്പൊ എങ്ങനെ ഉണ്ട്…”ദേവദത്തൻ ചോദിച്ചതും പ്രിയദർശിനി നെടുവീർപ്പിട്ടു….
“കോളേജിൽ പോകുന്നുണ്ട്… ഇന്ന് ആരോ എന്തോ പറഞ്ഞൂത്രെ…. പഴയ കാര്യങ്ങളൊക്കെ പ്രിയയോട് പറഞ്ഞ് കരയുന്നത് കേട്ടു….”
“എല്ലാം ശരിയാകും….ഇപ്പൊ തന്നെ അവൻ എന്തോരം മാറി…..ഇനിയും മാറ്റം വരും”
“ഹ്മ്മ്…..”ദർശിനി കണ്ണുകൾ തുടച്ചുകൊണ്ട് വെറുതെ മൂളി…. ശരീരം മുഴുവൻ മുറിവുകളുമായി മുന്നിൽ നിൽക്കുന്ന ഒരു ബാലകന്റെ രൂപം അവരുടെ മനസ്സിൽ ദുസ്വപ്നംപോലെ തെളിഞ്ഞു
.
.
.
രാത്രിയിൽ പ്രിയ നന്ദുവിന്റെ ഷർട്ട് അഴിച്ചുമാറ്റി അവന്റെ വിടർന്ന നെഞ്ചിലേക്ക് തലവച്ചു കിടന്നു…..പ്രിയ ശരീരത്തിൽ പുരട്ടിയിരുന്ന സ്ട്രോബെറി ബോഡി ലോഷന്റെ കൊതിപ്പിക്കുന്ന ഗന്ധം ഇരുവർക്കും ഇടയിൽ തങ്ങി തിന്നു
“എനിക്ക് അതാരാണെന്ന് കണ്ടുപിടിക്കണം പ്രിയ….”
നന്ദു പറഞ്ഞതും പ്രിയ മുഖം ഉയർത്തി അവനെ നോക്കി
“ആരെ?…”
