പിന്നിലെ ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി എഴുന്നേറ്റ് പ്രിയയുടെ അരികിലേക്ക് വന്നു….
“ഞാനാ… എന്ത്യേ…..”
“വാ കുറച്ച് സംസാരിക്കാൻ ഉണ്ട്….”
പ്രിയ അവളുടെ തോളിലൂടെ കൈയിട്ട് കോറിഡോറിലേക്ക് ഇറങ്ങി…
“എന്താ കാര്യം….”
ആ പെൺകുട്ടി ഒന്നും മനസ്സിലാവാതെ ചോദിച്ചു….
“മിത്രയെ അറിയില്ലേ?….”
“അറിയാം…..”
“അവളുടെ ഫ്രണ്ട് സർക്കിളിൽ ഉണ്ടായിരുന്ന ആരെയെങ്കിലും അറിയോ നിനക്ക്?….”
“മിത്രക്ക് അങ്ങനെ ഒത്തിരി ഫ്രണ്ട്‌സ് ഒന്നും ഇല്ലായിരുന്നു…. ആകെ ദിവ്യയോട് മാത്രം സംസാരിക്കും… അവളാണേൽ ടിസി വാങ്ങി പോകേം ചെയ്തു….”
“ടിസി വാങ്ങിയോ….”…
“അതെ…. എന്റെ അറിവിൽ മിത്രക്ക് ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നുമില്ല…”അവൾ കൂട്ടിചേർത്തു….
“ഈ ദിവ്യയുടെ നമ്പർ കിട്ടോ….”
“പറഞ്ഞു തരാം…..”
.
.
ദിവ്യയുടെ നമ്പർ വാങ്ങിയ പ്രിയ താഴേക്ക് ഇറങ്ങി… അവളെ കാത്തെന്നപോലെ ബൈക്കിനരികിൽ വിഹാൻ നിൽപ്പുണ്ടായിരുന്നു….
“ഹലോ……”
പ്രിയയെ കണ്ട് വിഹാൻ വലതുകൈ ഉയർത്തി കാണിച്ചു…. അവൾക്ക് ചിരി വന്നു…. ഇന്നലെ നന്ദു അയാളെ മലർത്തിയടിക്കുന്ന ദൃശ്യം പ്രിയയുടെ ഉള്ളിലൂടെ കടന്നുപോയി….. അധ്യാപകനെ കയ്യേറ്റം ചെയ്തതിനാണ് നന്ദുവിന് സസ്പെൻഷൻ കിട്ടിയത്…
“ഹേയ്…..” വിഹാന്റെ അരികിൽ വന്ന പ്രിയ പുഞ്ചിരിച്ചു….

priyaye pole nandhane manusil akkan ee bhoomill arum illa, avare thammil pirikall🙏🙏
ambi and anyan ahn nandhanlee
pavam ond nandhu
nandhun aah case solve akkum enik nalla orapp ondd
waiting for next part monee
full villanmar ahnloo
mithra avalk nthe patti enn ariyan waiting nadhu athe kandu pidikum enn orapp
priya korach srathekanam ottak onnum pokanda avar ntheylum cheyyum
waiting..
appo chekkan multiple disorder ahn lee pavan nandhu
bro randuperkum onnum sambavikaruthe vaikumbo idakk avideyoo cheriya pedii avar ntheylum pattumoo enn athe kond njan paranjatha njan athara tough alla lola hridayathe ahn 😁🥲
appo paranjj vannathe nandhu and priya randalum koode ondakanam one peace ayyit okk
❣️❣️