“എന്റെ കാര്യത്തിൽ തലയിടാൻ നിൽക്കാതെ ചേച്ചി പോകാൻ നോക്ക്…..”…. ദേവപ്രിയയുടെ വാക്കുകൾ പാറപോലെ പരുക്കൻ ആയിരുന്നു…. അവളുടെ ശബ്ദവും ഭാവമാറ്റവും അറിഞ്ഞ ശ്രേയ അല്പമൊന്നു താഴ്ന്നു…
“ഇയാളെ ദേഷ്യപ്പെടുത്താൻ പറഞ്ഞതല്ല… അല്പം മനുഷ്യത്വം ബാക്കി ആയതുകൊണ്ട് പറഞ്ഞതാ….ദിവ്യ ഇന്ന് ജീവനോടെ ഇല്ല… അവൾ സൂയിസൈഡ് ചെയ്തിട്ട് ഒൺ മന്തിൽ കൂടുതലായി….മിത്രയുടെ മരണശേഷം അവൾക്ക് മെന്റലി എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടായിരുന്നു….. ഇപ്പൊ അവളുടെ അച്ഛനും എന്തൊക്കെയോ ഇഷ്യൂസ് ഉണ്ട്….”
“എന്ത് മെന്റൽ പ്രോബ്ലെംസ്…..”
കോറിഡോറിൽ നന്ദു മിത്രയുടെ രൂപം കണ്ടെന്നു പറഞ്ഞത് ഒരുവേള പ്രിയയുടെ ഉള്ളിലൂടെ കടന്നുപോയി…
“എനിക്കറിയില്ല… എന്തൊക്കെയോ….”ശ്രേയ നെടുവീർപ്പിട്ടു….
“പറയ് എന്ത് പ്രോബ്ലെംസ്….. ദിവ്യ മിത്രയുടെ രൂപത്തെ എങ്ങാനും കണ്ടിട്ടുണ്ടോ….”… പെട്ടെന്ന് ഉള്ളിൽ തെളിഞ്ഞതെന്തോ അത് പ്രിയ ചോദിച്ചു…. അത് യുക്തിരഹിതമായ ചോദ്യമാണെന്ന് പിന്നീട് അവൾക്ക് തോന്നി…. പക്ഷെ ശ്രേയയുടെ മുഖം വിളറി വെളുത്തിരുന്നു….
“നീ…. നീ എന്താ അങ്ങനെ ചോദിച്ചത്….?….”…
.
.
.
ഒത്തിരി നേരമായി പ്രിയയെ കാണാതെ നന്ദു മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങി….ബോക്സിങ് പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എല്ലാവരും എട്ട് മണിക്കുതന്നെ മടങ്ങിയിരുന്നു….
ഓരോ പടിക്കെട്ടുകൾ ഇറങ്ങുമ്പോഴും നന്ദുവിന്റെ മുഖം വിളറി…. അമ്പരപ്പും ആശ്ചര്യവും കണ്ണുകളിൽ നിറഞ്ഞു… റിസപ്ഷന് സമീപം ദേവപ്രിയയോട് സംസാരിച്ചു നിൽക്കുന്ന ശ്രേയയുടെ മുഖം നന്ദുവിന് പരിചിതമായിരുന്നു…. ആദ്യദിവസം കോളേജിലെ കോറിഡോറിൽ താൻ കൂട്ടിമുട്ടിയ പെൺകുട്ടി….അവളുടെ കൈയിൽ നിന്നുമാണ് തനിക് മിത്രയുടെ ഫോട്ടോ ലഭിച്ചത്
