എന്തായി.. ബാബുവേട്ടൻ ആകാംഷയോടെ ചോദിച്ചു.
ആള് മാറിപ്പോയി.. അത് വേറെ ഏതോ പെണ്ണാ.. ഞാൻ ഒരു ഇളിഞ്ഞ ഭാവത്തിൽ മറുപടി പറഞ്ഞു..
എന്റെ മറുപടി കേട്ടതും ബാബുവേട്ടൻ ചിരിയോട് ചിരി.. കൂടെ എനിക്കും ചിരി വന്നു..
അകലെ നിന്നും നോക്കുമ്പോൾ മായ ശർമയെ പോലെ.. അടുത്ത് കണ്ടപ്പോൾ വേറെ ആളും.. എന്താ ചെയ്യാ.. ഞാൻ ചേട്ടനോട് പറഞ്ഞു..
കുഞ്ഞേ അത് വേറെ ഒന്നും അല്ല.. കുഞ്ഞ് കുറച്ചു മണിക്കൂറുകളായി കൂടുതൽ ചിന്തിച്ചു കൂട്ടിയത് ആ കേസിനെ കുറിച്ചും പിന്നെ അവളുടെ ഫോട്ടോയെയും കുറിച്ചാണ്.. അതാണ് ആ പ്രായത്തിൽ ഉള്ള ഒരു പെണ്ണിനെ കണ്ടപ്പോൾ അവളാണെന്നു തോന്നിയത്.. ബാബുവേട്ടൻ പറഞ്ഞു..
എങ്ങനെ.. ഞാൻ ബാബുവേട്ടനോട് ചോദിച്ചു..
കുഞ്ഞേ നമ്മുടെ മനസിനുള്ളിൽ ഈ ലോകത്തുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഉണ്ടന്നാണ് വെപ്പ്.. കൂടുതൽ ആഴത്തിൽ മനസിനെ സ്പർശിച്ച ഒരാൾക്ക് അയാൾ തേടുന്ന ചോദ്യങ്ങൾക്കു അവന്റെ മനസ്സ് തന്നെ ഉത്തരം നൽകും.. ഈശ്വരൻ നമ്മളെ നോക്കുന്നത് നമ്മുടെ ശരീരത്തിലേക്കു അല്ല നമ്മുടെ മനസിലേക്ക് ആണ്.. കാരണം മനസ്സ് ഈ പ്രപഞ്ചത്തെക്കാൾ വലുതാണ്… കുഞ്ഞ് ആ പെണ്ണിനെ കണ്ടപ്പോൾ കുഞ്ഞിന്റെ ചിന്തകൾ പോയത് ഇന്നലെ കണ്ട ഫോട്ടോയിലേക് ആയിരിക്കാം അതാണ് മായ ശർമയാണെന്ന് തോന്നിയത്..
ഞാൻ അങ്ങനെ ചിന്തിചിട്ടില്ലല്ലോ പിന്നെ എങ്ങനെയാ.. ഞാൻ ഇടക്ക് കേറി അദ്ദേഹത്തോട് പറഞ്ഞു..
കുഞ്ഞേ അത് നമുക്ക് തോന്നില്ല.. പല കാര്യങ്ങളും നമ്മുടെ മനസിലേക്ക് കടന്നു വരുന്നത് നമുക്ക് തോന്നിയിട്ട് ആണോ.. അല്ല.. ഒരാൾ സ്വപ്നം കാണുന്നത് ചില്ലപ്പോ കുറച്ചു നിമിഷങ്ങൾ ആയേക്കാം.. പക്ഷെ അതിന്റെ വലിപ്പം ഒരുപാടുണ്ട്.. ശെരിക്കും ഈ സ്വപ്നം എന്ന് പറയുന്നത് നമ്മളുടെ അബോധാവസ്ഥയിൽ നമ്മൾ മനസിലേക്ക് ഇറങ്ങി ചെല്ലുന്നതിനെ ആണ്.. ഒരർത്ഥത്തിൽ ഈ ഉറക്കം എന്ന് പറയുന്നത് മരണത്തിനു തുല്യം ആണ്.. ഒരുതരം അബോധാവസ്ഥ.. നമ്മൾ ഉറക്കത്തിൽ ചെയ്യുന്നത് ഒന്നും നമ്മൾ അറിയില്ല… നമ്മൾ എന്താ ചെയ്തത് എന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല.. മരണം എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത സത്യം ആണ്..
കാത്തിരിക്കുന്നു !!!!✌️✌️