കുഞ്ഞേ നമ്മൾ ജനിക്കുമ്പോൾ തൊട്ട് നമ്മളുടെ കൂടെ നിഴൽ ഉണ്ടാകും.. അത് നമ്മളെ പിന്തുടർന്ന് കൊണ്ടിരിക്കും.. കാരണം ആ നിഴൽ മരണത്തിന്റെ മാലാഖക്ക് സമം ആണ്.. എന്നെങ്കിലും ഒരിക്കൽ ആ നിഴൽ നമ്മളുടെ നേർക്കുനേർ നിൽക്കും അതാണ് കുഞ്ഞേ മരണം.. ഒരുപാട് സമ്പാദിച്ചിട്ട് കൂട്ടിയിട്ടൊന്നും ഒരു കാര്യവും ഇല്ല കുഞ്ഞേ.. മണ്ണിൽ നിന്നും വന്നവർ മണ്ണിലേക്ക് തന്നെ പോകും എന്നുള്ള പച്ചയായ സത്യം.. കാരണം സത്യം ഈശ്വരൻ ആണ്.. അത് നമ്മളെ തേടി വരും.. ബാബുവേട്ടൻ പറഞ്ഞു നിർത്തി..
സാം ഇതെല്ലാം കേട്ടിട്ട് കിളി പോയ അവസ്ഥയിൽ ആയി പോയി.. മൂപ്പര് പറഞ്ഞു പറഞ്ഞു മരണം വരെ എത്തി.. ഇനി എന്തേലും പറഞ്ഞാൽ ചിലപ്പോ നരകം വരെ എത്തും.. ഇങ്ങേര് അല്പം ഫിലോസഫി ഉള്ള കൂട്ടത്തിലാണന്ന് കെവിൻ പറഞ്ഞിട്ടുണ്ട്..
സാം അങ്ങേരെ നോക്കി തന്നെ ഇരുന്നു..
കുഞ്ഞേ ഞാൻ ഈ പറഞ്ഞത് എന്റെ അഭിപ്രായം ആണ് കേട്ടോ.. ഈ കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകും..
അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്ത ബിരിയാണി എത്തി.. നല്ല കോഴി ബിരിയാണി..ബിരിയാണി എത്തിയപോഴേക്കും നല്ല മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി.. ഹോ വല്ലാത്ത ജാതി.. നല്ല ചൂട് കോഴി ബിരിയാണിയിൽ നല്ല സലാഡ് ഇട്ട് കുറച്ചു അച്ചാറും കൂട്ടി കഴിച്ചാലുണ്ടല്ലോ ന്റെ ബാബേട്ടാ.. ഹോ.. ആരോട് പറയാൻ അങ്ങേരു അടി തുടങ്ങി.. ക്യാമ്പിൽ അളന്നു മുറിചുള്ള ആഹാര രീതി ശീലിച്ചു പോരുന്ന സാമിന് ഞങ്ങൾ ബിരിയാണി കഴിച്ചു കഴിഞ്ഞ് പാലയിലേക്കുള്ള യാത്ര തുടർന്നു.. 30 കിലോമീറ്റർ ഉണ്ടാകും ഇനി പാലയിലേക്കുള്ള ദൂരം.. വേഗത കുറച്ച് വളരെ ആസ്വദിച്ചു ആയിരുന്നു ഞാൻ വണ്ടിയോടിച്ചത്.. കാരണം അത്ര മനോഹരമായിരുന്നു ഓരോ കാഴ്ചകളും..
മ്യൂസിക് പ്ലയെരിൽ പ്രമുഖ ഐറിഷ് ഗായികയായ എൻയയുടെ “എ ഡേ വിത്തൌട്ട് റൈൻ” എന്ന ആൽബത്തിലെ “ഒൺലി ടൈം” എന്ന ഗാനം യാത്രയുടെ മനോഹാരിത കൂട്ടികൊണ്ടിരിക്കുന്നു
” വൂ കാൻ സേയ് വേർ ദി റോഡ് ഗോസ്
വേർ ദി ഡേ ഫ്ലോസ് ഒൺലി ടൈം..
കാത്തിരിക്കുന്നു !!!!✌️✌️