ആൻഡ് വൂ കാൻ ഇഫ് യുവർ ലവ് ഗ്രോവ്സ് ഏസ് യുവർ ഹാർട്ട് ചോസ് ഒൺലി ടൈം”
സാം പാട്ടിനനുസരിച്ചു താളം പിടിച്ചു വണ്ടിയോടിച്ചു.. ബാബുവേട്ടൻ പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുകയാണ്..
ചേട്ടാ.. ഈ പാട്ട് എവിടേലും കേട്ട് പരിചയം ഉണ്ടോ..? പുറത്തേ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ബാബുവേട്ടനോട് ഞാൻ ചോദിച്ചു
ഏത് പാട്ട് കുഞ്ഞേ..? പുറത്തെ കാഴ്ചളിൽ നിന്നും മെല്ലെ തല ഉയർത്തി ബാബുവേട്ടൻ ചോദിച്ചു..
ഈ പാട്ട്.. എന്ന് പറഞ്ഞു കൊണ്ട് സാം മ്യൂസിക് പ്ലെയറിൽ പാടിക്കൊണ്ടിരിക്കുന്ന എൻയയുടെ ഒൺലി ടൈം എന്ന ഗാനത്തിന്റെ ശബ്ദം കൂട്ടി
കുഞ്ഞേ ഇത് ഇംഗ്ലീഷ് അല്ലെ.. ഞാൻ ഇംഗ്ലീഷ് പാട്ടുകൾ കേൾക്കാറില്ല.. ബാബുവേട്ടൻ പറഞ്ഞു
ഈ പാട്ടു ഞാൻ ആദ്യം കേൾക്കുന്നത് വോൾവോ ട്രക്കിന്റെ പരസ്യത്തിൽ നിന്നാണ്..
വോൾവോ ട്രക്കിന്റെയോ…? ബാബുവേട്ടൻ ആകാംഷയോടെ ചോദിച്ചു
അതെ ചേട്ടാ.. 2013ൽ “എപിക് സ്പ്ലിറ്റ്” എന്ന പേരിൽ പ്രസിദ്ധമായ ഒരു പരസ്യം ഇറങ്ങിയിരുന്നു.. പ്രമുഖ ഹോളിവുഡ് നടനും മാർഷ്യൽ ആർട്ടിസ്റ്റുമായ
ജീൻ ക്ലോഡൻ വാൻ ഡാം, രണ്ട് ഓടുന്ന ട്രക്കുകൾക്കിടയിൽ ജിംനോസ്റ്റിക് പിളർപ്പ് നടത്തുന്ന.. അതിന്റെ പശ്ചാത്തല സംഗീതം ഈ പാട്ട് ആയിരുന്നു..
ഞാൻ ഇത് ആദ്യമായി കേൾക്കുകയാണ്.. കുഞ്ഞ് പറഞ്ഞ “എപിക് സ്പ്ലിറ്റ്”..
ചേട്ടാ രസം ഇതൊന്നും അല്ല.. ഈ പരസ്യം ഇറങ്ങിയതിനു ശേഷം ഈ പാട്ടു “ബിൽബോർഡ് 100″ൽ 43ആം ഇടം പിടിച്ചു.. അതും പാട്ട് ഇറങ്ങി 13 വർഷങ്ങൾക്കു ശേഷം..
ബിൽബോർഡ്..? അതെന്താ കുഞ്ഞേ ബിൽബോർഡ്.. ബാബുവേട്ടൻ സംശയഭാവത്തിൽ ചോദിച്ചു
കാത്തിരിക്കുന്നു !!!!✌️✌️