ചേട്ടാ അമേരിക്കൻ ഐക്യനാടുകളിലെ സംഗീത വ്യവസായത്തിൻറെ സ്റ്റാൻഡേർഡ് റെക്കോർഡ് ചാർട്ടാണ് ഈ ബിൽബോർഡ്..
കുഞ്ഞേ എനിക്ക് ആകെ അറിയുന്ന ട്രക്കുകൾ ടാറ്റയും ലെയ്‌ലാൻഡുമാണ്.. പിന്നെ ഞങ്ങൾ പഴയകാല പട്ടാളകാരുടെ രാജാവ് ശക്തിമാൻ ട്രക്കും.. കുഞ്ഞ് ഈ പറയുന്ന വോൾവോ ട്രക്ക് ഞാൻ ഇത് വരെ കണ്ടിട്ടു പോലും ഇല്ല.. പിന്നെയല്ലേ ഈ പരസ്യം കാണുന്നത്.. ബാബുവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു
വോൾവോ നമുക്ക് പിന്നെ കാണാം.. അതിന് മുന്നേ ചേട്ടന് വേറെ ഒരു സാധനം ഞാൻ കാണിച്ചു തരാം
എന്ത് സാധനം.. ബാബുവേട്ടൻ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി
ചേട്ടാ.. ഒരു മിനിറ്റ് എന്ന് പറഞ്ഞു സാം റോഡ് സൈഡിലേക് കാർ ഒതുക്കി.. സാം പുറത്തേക്കു ഇറങ്ങി.. കൂടെ ബാബുവേട്ടനും.. റോഡിൽ ആരും തന്നെയില്ല.. അവർ നേരെ കാറിന്റെ പുറകിലോട്ടു പോയി..
ചേട്ടാ ഇതിനെ പറ്റി ഞാനും ചേട്ടനും മാത്രം അറിഞ്ഞാൽ മതി.. കെവിൻ പോലും അറിയരുത്.. വണ്ടി അവൻ ആണ് കൊണ്ട് വന്നത് എന്ന് എനിക്കറിയാം.. പക്ഷെ അവനു പോലും അറിയില്ല ഇങ്ങനെയൊരു സാദനം ഇതിലുള്ള കാര്യം.. നമ്മൾ ഈ യാത്ര തുടങ്ങുന്നതിനു മുന്നേ എനിക്ക് ഈ കാര്യം പറയണം എന്നുണ്ടായിരുന്നു.. പക്ഷെ അതിനുള്ള ഒരു സമയം ഒത്തു വന്നില്ല.. എനിക്ക് ചേട്ടനോട് എല്ലാം പറയണം
എന്താ കുഞ്ഞേ.. ബാബുവേട്ടൻ ചോദിച്ചു
ചേട്ടൻ എനിക്ക് വാക്ക് തരണം ഇവിടെയുള്ള കാര്യങ്ങൾ കെവിൻ വരുന്നത് വരെ അവൻ അറിയരുത് എന്ന്.. എല്ലാം അവനോട് ഞാൻ പറയും.. അവൻ വിളിക്കുമ്പോൾ ഒന്നും പറയില്ല എന്ന് എനിക്ക് ഉറപ്പ് തരണം.. സാം പറഞ്ഞു
ഇല്ല കുഞ്ഞേ.. കുഞ്ഞിന് എന്നെ വിശ്വസിക്കാം.. തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന സാമിനോട് ബാബുവേട്ടൻ പറഞ്ഞു
സാം ഡിക്കി തുറന്നു.. പുറകിലെ സീറ്റിന്റെ അടിയിൽ ഉള്ള ഒരു ഭാഗത്ത് ഉള്ള സെക്യൂരിറ്റി ലോക്കർ ബാബുവേട്ടൻ കണ്ടു.. ബാബുവേട്ടൻ സാമിന്റെ പ്രവർത്തിയെ ആകാഷയോടെ വീക്ഷിച്ചു.. നാലു ഡിജിറ്റൽ പിൻകോഡ് ഉള്ള ഒരു ഹൈ സെക്യൂരിറ്റി ലോക്കർ ആയിരുന്നു അത്.. പിൻ നമ്പർ അടിച്ചു സാം ലോക്കർ തുറന്നു.. ലോക്കറിന് ഉൾഭാഗം കണ്ട ബാബുവേട്ടന്റെ കണ്ണുകൾ വിടർന്നു അദ്ദേഹം സാമിന്റെ മുഖത്തേക്ക് നോക്കി.. ബാബുവേട്ടന്റെ കണ്ണുകളിലെ ആശ്ചര്യം സാം കണ്ടു.. ബാബുവേട്ടന്റെ ആശ്ചര്യം നിറഞ്ഞ മുഖം കണ്ടപ്പോൾ സാം പുഞ്ചിരിച്ചു
കാത്തിരിക്കുന്നു !!!!✌️✌️