എന്താ കുഞ്ഞേ ഇത്.. ബാബുവേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു
നമ്മുടെ പഴയ സോവിയറ്റ് യൂണിയൻ ലോകത്തിനു സമ്മാനിച്ച എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്ന്.. നമ്മുടെ പട്ടാളത്തിന്റെ നട്ടെല്ല്… കുറെ കാലം ഉപയോഗിച്ച് തഴമ്പിച്ച കയ്യല്ലേ.. ഒരു പിടി പിടിക്കുന്നോ.. ലോക്കറിൽ നിന്നും എടുത്ത സാധനം ബാബുവേട്ടന്റെ നേരെ നീട്ടി സാം പറഞ്ഞു..
ബാബുവേട്ടൻ അത് വാങ്ങിച്ചു.. അത്ഭുതത്തോടെ സാധനം നോക്കി കണ്ടു.. അദ്ദേഹം അത് തിരിച്ചും മറച്ചു നോക്കി..
യെസ്,, ഇവൻ തന്നെ..! കലാഷ്നിക്കോവിന്റെ മിടുക്കനായ സന്തതി എകെ 47..
(എകെ 47:സോവിയറ്റ് യൂണിയൻ പട്ടാള ഓഫീസർ ആയിരുന്ന മിഖായൽ കലാഷ്നിക്കോവ് വികസിപ്പിച്ച സോവിയറ്റ് യൂണിയൻ പട്ടാളത്തിന്റെ നട്ടെല്ല്..പിന്നീട് ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും.. ഇതൊരു ഗ്യാസ് ഓപറേറ്റഡ്, 7.62 × 39 മി.മീ. അസ്സ്വാൾട്ട് റൈഫിൾ ആണ്..1945ൽ ആയിരിന്നു AK-47 രൂപകൽപ്പന ചെയ്യപ്പെട്ടത്.. 1946ൽ എ.കെ 47 സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക സൈനിക ആവശ്യങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടു. 1948 ൽ സോവിയറ്റ് യൂണിയന്റെ തിരഞ്ഞെടുത്ത സൈനിക യൂണിറ്റുകൾക്ക് സ്ഥിരമായി എകെ 47 ലഭ്യമായി.. 1949ന്റെ തുടക്കത്തിൽ സോവിയറ്റ് സായുധ സേന വിഭാഗങ്ങൾ എകെ 47 റൈഫിൾ ഔദ്യോഗികമായി അഗീകരിച്ചു.. പിന്നീട് ഏഴ് ദശാബ്ദങ്ങൾക്കു ശേഷവും എകെ 47ന്റെ മാതൃകയും അതിന്റെ വകഭേദങ്ങളും ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ളതും, ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതുമായ റൈഫിളുകളായി ഇന്നും നിലകൊള്ളുന്നു.. അതിന് കാരണം എകെ 47ന്റെ ഗണ്യമായ വിശ്വാസ്യതയും,, കഠിനമായ സാഹചര്യങ്ങളിൽ അനായാസമായി ഉപയോഗിക്കാവുന്നതും.. സമകാലിക പാശ്ചാത്യ ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, താഴ്ന്ന ഉൽപാദനച്ചെലവുകൾ, ഏതാണ്ട് എല്ലാ ഭൂമിശാസ്ത്ര പ്രദേശത്തും, എളുപ്പത്തിൽ ഉപയോഗിക്കാവുന്നതിനുള്ള കഴിവ്..
2004 ലെ കണക്കനുസരിച്ച്, ലോകവ്യാപകമായി ഏകദേശം 500 മില്ല്യൺ തോക്കുകൾ ഉണ്ടന്നാണ് കണക്കുകൾ സൂചിപ്പിച്ചിരുന്നത്.. ഇതിൽ ഏകദേശം 100 മില്യൺ എകെ 47 തോക്കുകൾ ആയിരുന്നു..)
എന്താ ബാബുവേട്ടാ ആദ്യം കാണുന്നത് പോലെ.. എകെ 47 നെ ഇമ വെട്ടാതെ നോക്കുന്ന ബാബുവേട്ടനോട് സാം ചോദിച്ചു
കാത്തിരിക്കുന്നു !!!!✌️✌️