കുഞ്ഞേ ഒരുപാട് നാളായില്ലേ കണ്ടിട്ട് അത് കൊണ്ടാ.. എന്റെ ഈ കൈകൾക്ക് പറയാനുണ്ടാകും ഇവനെ പറ്റിയുള്ള ഒരുപാട് കഥകൾ.. ഒരുപക്ഷെ എന്റെ കൈകൾക്കു സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നേൽ അവർ പറഞ്ഞു തരും ഇവൻ എനിക്ക് ആരാണെന്നു… എനിക്ക് മാത്രം അല്ല എന്നേ പോലുള്ള ഒരുപാട് പട്ടാളക്കാർക്ക്.. എന്റെ പട്ടാള ജീവിതത്തിൽ എന്റെ കൂട്ട് ഇവനായിരുന്നു.. ഈ കലാഷ്നിക്കോവിന്റെ സന്തതി.. ആളൊരു റഷ്യകാരൻ ആണേലും ഞങ്ങൾ ഇന്ത്യൻ പട്ടാളക്കാർക്ക് ഇവനൊരു മുതൽക്കൂട്ട് തന്നെ ആണ് അന്നും ഇന്നും എന്നും..
ബാബുവേട്ടൻ എകെ 47 സാമിന് തിരിച്ചു നൽകി.. സാം അത് ലോക്കറിൽ ഭദ്രമായി വെച്ചു ലോക്കർ അടച്ചു..
എന്നാലും നീയൊരു വലിയ റിസ്ക് ആണ് എടുക്കുന്നത്.. എകെ 47 പോലുള്ളൊരു അസ്സ്വാൾട്ട് റൈഫിൾ കൊണ്ടുനടക്കുന്നത്.. സംഭവം കുഞ്ഞിന് ആയുധം ഉപയോഗിക്കാനുള്ള അധികാരമൊക്കെയുണ്ട്.. പക്ഷെ അതിനുള്ള സാഹചര്യം ഒന്നും തന്നെ ഇവിടെ ഇല്ല.. പിന്നെ കുഞ്ഞിന്റെ ജോലിയും.. കുഞ്ഞ് ആരാണെന്നോ എന്തിന് വന്നുവെന്നു പോലും ഇവിടെ ആർക്കും അറിയില്ല.. അത് കൊണ്ട് എന്നേ കാണിച്ചത് കാണിച്ചു ഇനി മൂന്നാമത് ഒരാൾ ഇത് കാണാൻ ഇടവരരുത്.. ബാബുവേട്ടൻ തന്റെ ഉത്കണ്ട സാമിനോട് പറഞ്ഞു
കുഞ്ഞേ ശെരിക്കും എന്താണ് നിങ്ങളുടെ മിഷൻ.. ഇന്ത്യൻ മിലിറ്ററി ഉപയോഗിക്കുന്ന ആയുധങ്ങളും കാറും.. മോസ്റ്റ് അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളും.. ഹൈലി സെക്യൂരിറ്റി സിസ്റ്റം,, ഹൈ ക്വാളിറ്റി ബുള്ളറ്റ് പ്രൂഫ് കാർ അതും മിലിറ്ററി സ്റ്റീലിൽ നിർമിച്ച ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കാറുകളിൽ ഒന്ന്.. എനിക്ക് ഒന്നും മനസിലാകുന്നില്ല കുഞ്ഞേ.. കെവിൻ ഈ കാർ കൊണ്ട് വന്നപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ഇന്ത്യൻ മിലിറ്ററി ഉപയോഗിക്കുന്ന കാർ ആണന്നു.. അവനോട് ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്.. ഈ കൊച്ചു കേരളത്തിൽ ഈ കാർ വെച്ച് എന്താ നിങ്ങളുടെ ജോലിയെന്ന്.. പക്ഷെ എന്തോ എനിക്ക് അതിനു കഴിഞ്ഞില്ല..
ചേട്ടൻ പറഞ്ഞത് ശെരി ആണ്.. ഇന്നലെ വരെ എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു.. ഇന്ത്യൻ ക്യാബിനെറ്റിലെ ഒന്നാമനും(പ്രധാനമന്ത്രി) മൂന്നാമനും(സെൻട്രൽ ഹോം മിനിസ്റ്റർ) പിന്നെ ഇന്ത്യയിലെ ഏറ്റവും ശക്തനായ ബ്യുറോക്രാറ്റും(ദേശീയ സുരക്ഷ ഉപദേഷ്ട്ടാവ്) ഇവർ ഒരു ദേശീയ സുരക്ഷ കമാൻഡോക്കു നേരിട്ട് ഒരു മിഷൻ ഏൽപ്പിക്കുക അതും ഇന്ത്യൻ ക്യാബിനറ്റിലെ മറ്റു അംഗങ്ങളും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും അറിയാതെ.. ഞാനും ഈ മിഷനെ കുറിച്ച് കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നിരുന്നു.. പക്ഷെ എനിക്ക് ഈ മിഷൻ ഏറ്റെടുക്കുകയല്ലാതെ വേറെ ഒരു നിവർത്തിയില്ലായിരുന്നു…
കാത്തിരിക്കുന്നു !!!!✌️✌️