ഭ്രമം [കബനീനാഥ്] 517

നൂലു പോലെയുള്ള സ്വർണ്ണ മാല പറ്റിച്ചേർന്നു കിടക്കുന്ന അവളുടെ കഴുത്തിലും ചുമലിലും വാത്സല്യത്തോടെ വിരലുകളോടിച്ച് അയാൾ അവളുടെ ഇടതൂർന്ന മുടിയിഴകളെ  ശ്രദ്ധയോടെ ടവ്വലിനുള്ളിലാക്കി……

“” മുടിയിലെ നനവ് മാറിയില്ലേൽ എന്താ സംഭവിക്കുക…… ?””

ദീപക് അവളുടെ താടിയിൽ പിടിച്ചുയർത്തി മിഴികളിലേക്ക് നോക്കി ചോദിച്ചു..

വായിൽ വെള്ളം നിറച്ച് കവിൾ വീർപ്പിക്കുന്നതു പോലെ, മുഖം വീർപ്പിച്ചതല്ലാതെ തനൂജ മിണ്ടിയില്ല……

“ അച്ഛനോടും പിണക്കമാ…….?””

ദീപക് ടവ്വലിനു മീതെ അവളുടെ ശിരസ്സിൽ തലോടി..

“”ങു ഹും… …. “

മൊട്ടിട്ടു വിരിയാൻ തുടിക്കുന്ന പുഞ്ചിരിയോടെ തനൂജ ശിരസ്സിളക്കി……

“ എന്നാൽ പറ……. “

ദീപക് പുഞ്ചിരിച്ചു…

“” മുടി പൊട്ടിപ്പോം… …. “

കുസൃതിയോടെ തനൂജ മൊഴിഞ്ഞു……

“” എന്നിട്ടെന്താ ചെയ്യാതിരുന്നത്… ?””

ഒന്നുമില്ലെന്ന് അതേ കുസൃതിയോടെ അവൾ ചുമൽ കൂച്ചി..

“” അപ്പോൾ അമ്മയുടെ ചീത്ത ഞാനും കേട്ടോട്ടെ എന്ന് കരുതിയല്ലേ… ….?””

ദീപക് അവളുടെ കവിളുകളിൽ തലോടി……

തനൂജ മുഖം താഴ്ത്തി…

ഒരു നിമിഷം കഴിഞ്ഞ് അവൾ മുഖമുയർത്തിയപ്പോൾ ഇറുന്നു വീഴാൻ പാകത്തിൽ നീർത്തിളക്കം അവളുടെ മിഴികളിൽ ദീപക് കണ്ടു……

“” അയ്യേ… …. കരയ്വാ….. ? “”

ദീപക് ചോദിച്ചതും വിങ്ങിപ്പൊട്ടലോടെ തനൂജ കയ്യെടുത്ത് താൻ കടിച്ച കവിളിലൊന്നു തഴുകി…

“” ദീപൂന് നൊന്തോ……….?””

ഒരു നിമിഷം ദീപക്കിന് വാക്കുകൾ കിട്ടിയില്ല……

അയാളുടെ കവിളിലൂടെ കൈത്തലം തഴുകിക്കൊണ്ട് അവൾ മന്ത്രിച്ചു…

“” സോറി ദീപൂസേ… “

“” ഞാൻ ക്ഷമിച്ചല്ലോ… പക്ഷേ അമ്മ അങ്ങനെയല്ല……. “

The Author

22 Comments

Add a Comment
  1. ആഹാ.. കബനിയിൽ നിന്നും മറ്റൊരു കാമബാണം കൂടി. ഇത് വരെയുണ്ടായിരുന്ന നിഷിദ്ധസംഗമങ്ങളിൽ നിന്നെല്ലാം വേറിട്ടൊരു അനുഭൂതിയാകും ഈ കഥയെന്ന് പ്രത്യാശിക്കുന്നു. സ്നേഹം കബനീ.. 🥰

  2. Kabhani Bro
    A different story 💕 Very good 👍
    Waiting for next part.

  3. Thank you Kabani ❤️❤️🙏🙏🙏🥰

  4. നന്ദുസ്

    ന്റെ കബനി സഹോ…സൂപ്പർ…
    ഒരു വ്യത്യസ്ത ഫാമിലി ത്രില്ലെർ സ്റ്റോറി….
    നല്ലൊരു തീം ആണ് അവസാനഭാഗത്തെ സീനിലുള്ള ഫീലിംഗ്സ് ഭയങ്കരമാണ്…
    സത്യം.. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും, എല്ലാ കാര്യത്തിലും, എന്തിനും, ഏതിനും, എവിടേം, എപ്പോഴും ഒറ്റ ചോദ്യം… WHY..??? ആകാംഷ അടക്കാൻ വയ്യ…
    കാത്തിരിക്കുന്നു സഹോ. ❤️❤️❤️❤️❤️

  5. കിടിലം… ഒരു വ്യത്യസ്ത കഥ…. നിഷിദ്ധം ഇല്ലാതെ കൊണ്ടുപോയാൽ നന്നായിരുന്നു…..

  6. രുദ്രദേവ്

    കബനി ബ്രോ, പഴയ കഥകൾ ഒന്നും കാണുന്നില്ലല്ലോ?? അർത്ഥം അഭിരാമം കിട്ടാൻ വഴിയുണ്ടോ? ഗോൾ വായിച്ചു തുടങ്ങിയില്ല… “ഖൽബിലെ മുല്ലപ്പൂ” ഒരു രക്ഷയും ഇല്ലാത്ത കിടു കഥ ❤️.. ഒരുപാട് തവണ വായിച്ചു. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ 👌..

    1. ☆☬ ദേവദൂതൻ ☬☆

      കബനി bro ഈ പുതിയ കഥകൾക്കൊപ്പം പഴയ കഥകൾ കൂടി തിരിച്ചു തന്നാൽ നന്നായിരുന്നു. അർത്ഥം അഭിരാമം , ഖൽബിലെ മുല്ലപ്പൂ , മഞ്ജി മാഞ്ജിതം ഇതൊക്കെ ഞങ്ങൾ കബനി fans ൻ്റെ all time favorite ആണ്. please Consider this request bro 🥲

      1. കബനീനാഥ്‌

        ഡിയർ ദേവദൂതൻ… ❤️

        പഴയ സ്റ്റോറീസ് എല്ലാം തന്നെ റിപോസ്റ്റ് ചെയ്തിട്ടുണ്ട്..

        1. രുദ്രദേവ്

          ദേവദൂതൻ & കബനി ബ്രോ thanks

        2. അർത്ഥം അഭിരാമം pdf file pls 🙏🙏🙏

        3. ☆☬ ദേവദൂതൻ ☬☆

          Thanks a lot bro 😍😘❤️ അതൊക്കെ ഒന്നുകൂടി പോയി വായിച്ചിട്ട് വരാം.♥️💜💙

        4. Thank you for reposting ❤

  7. അവസാന പേജിലേക്ക് വരുമ്പോൾ 😘നല്ല ഫീൽ ആയിരുന്നു ചേട്ടാ 🫰🏻എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 🤗💃🏻

  8. ആട് തോമ

    ആഹാ എന്നിട്ട് ബാക്കി പോരട്ടെ 😍😍. എന്നാലും എലപ്പാറ മറക്കില്ല മോനെ ഞാൻ ഇങ്ങനെ ചോദിച്ചോണ്ട് ഇരിക്കും

  9. ഒരേ സമയത്ത് 5 കഥകൾ എഴുത്തികൊണ്ടിരിക്കുന്ന ഒരു അതുല്യ പ്രതിഭ.. The one & only കബനി 🔥

  10. വെത്യസ്തമായ ഒരു ഫാമിലി സ്റ്റോറി 😘😘😘❤️❤️❤️❤️💞💞💞💞🥰🥰🥰🥰🥰🎊🎊🎊💕💕

    1. ഈ സ്റ്റോറി ഞങ്ങളുടെ പ്രിയപെട്ട ഒരാൾക്ക് സമർപ്പിക്കുന്നു ❤️❤️❤️❤️

      1. കബനീനാഥ്‌

        യെസ് ആനീ…. ❤️

        ❤️❤️❤️

        സ്നേഹം മാത്രം…
        കബനി ❤️❤️❤️

  11. Kabani goal bakki ennum varum

    1. കബനീനാഥ്‌

      ഞാൻ ചെറിയ ഒരു യാത്രയിൽ ആണ്.,.
      അതിനു ശേഷം എല്ലാ സ്റ്റോറികളും ഒരുപോലെ തുടരും…
      ജീവിതപ്രശ്നം തേടിയുള്ള യാത്ര…
      പ്രിയ വായനക്കാർ മനസ്സിലാക്കുക…

      ക്ഷമിക്കുക….

      സ്നേഹം മാത്രം….
      ❤️❤️❤️

      1. 🤔🤔🤔

Leave a Reply

Your email address will not be published. Required fields are marked *