“മിസ്റിലു വന്നും നിന്നെ ഞാൻ ഊട്ടും പെണ്ണേ….. ഇതവസാനത്തേതൊന്നുമല്ല….ഇടവേള ഇത്തിരി കുടുംന്നേയുള്ളൂ….. ”
ഇത് കേട്ടിട്ടും അവൾ അവന്റെ കണ്ണിലേക്ക് ദയനീയമായി നോക്കിയതേ ഉള്ളൂ….
” ഈ പാത്രത്തിലുള്ളതിന്റെ പകുതി നീയും പകുതിഞാനും പരസ്പരം ഊട്ടും.. ഈ കൂജയിലുള്ള പഴച്ചാറും പങ്കിട്ട് കുടിക്കും….. ”
പിന്നെ ശബ്ദം താഴ്ത്തി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ
“ഇന്ന് രാത്രി നീയുറങ്ങാൻ ഞാൻ നിന്റെ മുറിയിൽ കൂട്ടിരിക്കും…. പിന്നെ…. (അൽപം നാണത്തോടെ) സുഹാഗ് രാത്….. ഇന്ന് തന്നെയുമാവാം”
അവളുടെ നെഞ്ചിൽ ഒരു ചിത്രശലഭം ചിറകടിച്ചുയർന്ന് മിഴികളെ വിറപ്പിച്ചു …
ആഹ്ളാദത്തോടെ അവൻ തരുന്നത് തിന്നുന്നതിലും ആവേശത്തോടെ അവൾ അവനെ വാരിയൂട്ടാൻ തുടങ്ങി. പഴച്ചാറും കുടിപ്പിച്ച് ബാക്കി അവനും കുടിച്ച് അവളെ നോക്കി കണ്ണിറുക്കി അവൻ കഴിച്ച പാത്രങ്ങൾ ഒരു പരിചാരികയുടെ കയ്യിലേക്ക് വച്ച് പുറത്തേക്ക് നടന്നു പോയി.
രാത്രി രണ്ടാം യാമത്തിലേക്ക് കടന്നു…
വിവാഹാഘോഷത്തിന്റെ അലയൊലികളും സംഗീതവും നൃത്തവും എല്ലാം താൽക്കാലികം സജ്ജമാക്കിയ ദർബാറിലെ വേദിയിൽ അരങ്ങേറുന്നുണ്ട്. ഇപ്പോൾ ദയാറ മുട്ടി ആരോ പാടുന്ന ഒരു നാടൻ ശീലാണ് മുഴങ്ങികേൾക്കുന്നത്…. കുറച്ച് മുമ്പുവരെ സന്തുറും സിത്താറും കർണയുമെല്ലാം ഓരോരുത്തരായി വായിക്കുന്നത് കേട്ടിരുന്നു….
കാലിലെ മൈലാഞ്ചിയെല്ലാം കഴുകിക്കളഞ്ഞു തുടച്ച്, തന്നെ ഇടക്ക് സ്നേഹത്തോടെ പിച്ചിയും ഇക്കിളിയിട്ടും ഹാറൂണിന്റെ പേരും പറഞ്ഞ് കളിയാക്കുന്ന ബുദൂറിന്റെ അടുത്തേക്ക് ഇഷ്താരയും ശേബയും വന്നതും തോഴിമാർ മൗനം പാലിച്ച് ആദരവോടെ മാറി നിന്നു.
അവരോട് പോയി ഉറങ്ങാൻ സമ്മതം കൊടുത്ത് ബുദൂറിന്റെ കൈ പിടിച്ച് ശേബയും ഇഷ്താരയും അവളുടെ ശയനമുറിയിലേക്ക് കൊണ്ടുപോയി.
രണ്ട് പേരും അവളുടെ നെറുകയിൽ മുകർന്ന് നെറ്റിയിൽ ഉമ്മ വെച്ചു…
ഇഷ്താര നാളെ മിസ്റിലേക്ക് പുറപ്പെടുന്ന കാര്യവും വഴിദൂരവും ഓർമപ്പെടുത്തി ബുദൂറിനോട് ഉറങ്ങാൻ പറഞ്ഞ് ശേബയുടെ കൈയും പിടിച്ച് പുറത്തേക്ക് നടക്കുന്നു . ഇതിനിടയിൽ ചുണ്ടിലൊളിപ്പിച്ച ചിരിയുമായി ശേബ ഒന്ന് തിരിഞ്ഞ് നോക്കിയതിന് എന്താ എന്ന് ബുദൂർ പുരികമുയർത്തിയെങ്കിലും,
ചുമൽ കൂച്ചി ഒന്നും ഇല്ലെന്ന അർത്ഥത്തിലും ,എന്തോ ഉണ്ടെന്ന അർത്ഥത്തിലുള്ള ചിരി ചുണ്ടിലും വെച്ച് വാതിൽ ചാരി മുറിയുടെ പുറത്തേക്ക് നടന്നു.
ബുദൂർ, ശയ്യയിൽ കിടന്ന്… ഗാസി തന്റെയടുത്തേക്ക് വരുമോ?താൻ ഭക്ഷണം കഴിക്കാൻ വേണ്ടി അവൻ നുണ പറഞ്ഞതാണോ എന്നെല്ലാം ഒരു നിമിഷംവിചാരിച്ചു. ഇല്ല തന്റെ ഭായി ജാന് ഞാൻ എന്ന് വെച്ചാൽ ജീവനാണ് അവൻ വരും…. ഇല്ലെങ്കിൽ മിസ്റിലെ കൊട്ടാരത്തിലെ ആദ്യരാത്രിക്ക് മുമ്പ് ഈ ബുദൂറിന്റെ ശരീരം നൈലിന്റെ ആഴങ്ങളിലെ മീനുകൾ രുചിക്കും.
പക്ഷേ അവളുടെ ചിന്തകൾ അധികം കാടുകയറുന്നതിന് മുമ്പ് തന്നെ ശയനമുറിയുടെ വാതിൽ പതിയെ തുറന്ന് വരുന്നതും ഗാസി ഉള്ളിലേക്ക് കയറി വാതിൽ അടച്ചു സാക്ഷയിടുന്നതും അവൾ കണ്ടു.
അവൻ പതിയെ അവളുടെ ശയ്യയിൽ ഇരുന്നു. ചമയിച്ച് സൗന്ദര്യം ഒന്ന് കൂടി വർദ്ധിച്ച തന്റെ നജുവിവിന്റെ മുഖത്തോട്ട് പ്രേമ വിവശനായി നോക്കി മെല്ലെ വിളിച്ചു.
“എന്റെ… ഹൃദയത്തിന്റെ രാജ്ഞീ…. ”
” ഉം…..” കണ്ണ് നിറഞ്ഞ ആനന്ദാശ്രു പൊഴിച്ചവൾ വിളികേട്ടു.
” ഞാൻ നിന്റെ പവിഴ ചുണ്ടിൽ ഒരുമ്മ വെച്ചോട്ടെ….”
സമ്മതം പറയാനുള്ള ക്ഷമ പോലും അവൾക്കുണ്ടായില്ല ….അവനെ വലിച്ച് നെഞ്ചിലേക്കിട്ട് അവന്റെ ചുണ്ടുകളെ വായിലാക്കി നുകർന്നു….
അല്പം വൈകും എന്ന് പറഞ്ഞപ്പോ അത് 3 വർഷത്തോളം ആകുമെന്ന് വിചാരിച്ചില്ല ബ്രോ ഇത് കാണുന്നുണ്ടെങ്കിൽ ബാക്കി കൂടി പ്രസിദ്ധീകരിക്കണം
ബ്രോ ബാക്കി എവിടെ
ഒരു വിവരവും ഇല്ലല്ലോ
ആയിരത്തൊന്നു രാവുകൾക്ക് ശേഷം ഞാൻ മറ്റൊരു അൽഫ ലൈല വായിച്ചു.
താങ്കളുടെ കഥയും അതുപോലെ ആയിരത്തൊന്നു രാവുകൾ അങ്ങനെ തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഇപ്പോൾ അടുത്ത ഭാഗം കാണാതെ വന്നപ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നിരാശ
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ പ്രസിദ്ധീകരിക്കണം എന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.
Next part?
വ്യൂസ് ഇല്ല ഭായ്… ഒരു മാസമായിട്ടും മുപ്പതിനായിരം പോലുമില്ല…. ചടച്ചു.
കുറച്ച് താമസിക്കും അടുത്ത പാർട്ടിന്
കഥ ഇപ്പോഴും ഫ്ലാഷ്ബാക് ഇൽ നിൽക്കുന്നത് കൊണ്ട് ആണ് മച്ചാനെ.. ട്രാക്കിലേക്ക് കേറുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതിനെ ക്കാൾ റീച് കിട്ടും ഉറപ്പ്.. 1 പാർട് കൂടി എങ്കിലും ദയവ് ചെയ്യത് അയക്കു.. ഞാനും ആദ്യം ഈ കഥ തഴഞ്ഞ വ്യെക്തി ആണ്. പിന്നീട് എപ്പോഴോ വായിച്ചപ്പോൾ കിടിലം ആണെന്ന് മനസിലായി. വ്യത്യസ്തത ഉള്ള ത്രെഡ് ആണ്.. pls continue
കുറച്ച് പേഴ്സണൽ ഇഷ്യൂസ് ഉണ്ട് ഭായി…. ഒന്ന് റിലാക്സായാൽ അടുത്ത പാർട്ട് എഴുതി തുടങ്ങും
Kk ഇൽ വരുന്ന ആവർത്തന വിരസത ഉള്ള കഥകൾ വെച്ചു നോക്കുമ്പോൾ താങ്കളുടേ ഈ കഥ ഞാൻ വായിച്ചിട്ടുള്ളത്തിൽ വെച് വളരെ വ്യെത്യസ്തമാണ് . ജിന്നുകളുടെ ലോകവും മനുഷ്യന്റെ ലോകവും കൂടി കലർത്തി ഉള്ള നിങ്ങളുടെ സൃഷ്ടി അതി മനോഹരമാണ്.. ഇന്നാണ് ഞാൻ മുഴുവൻ ഭാഗവും ഒറ്റയിരുപ്പിന് വായിച്ചു എത്തിയത്… ഇനി കാത്തിരിക്കുന്ന കഥകളിൽ ഇതും മുൻപന്തിയിൽ ഉണ്ടാകും..
നല്ല ശൈലി !!! വെത്യസ്തമായ പശ്ചാത്തലം. Good story
മച്ചാനെ …
ഇത് ഇവിടം കൊണ്ട് നിർത്തല്ലേ, ഒരു വെറൈറ്റി കഥയാണ് , അന്ന് പറഞ്ഞത് പോലെ മറ്റൊരു ആയിരത്തൊന്നു രാവുകൾ തന്നെയാണ് ഇത്….ഇനിയും വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകണം..അതിനുള്ള സമയവും ആരോഗ്യവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ..
സ്നർഹപൂർവം
Fire ബ്ലേഡ്
മച്ചാനെ…… ഒന്നും പറയാനില്ല……എന്ത് പറഞ്ഞാലും കുറഞ്ഞുപോവുകയെ ഉള്ളൂ… അത്രയും കിടിലൻ ഭാഗമായിരുന്നു……ബദൂറിന്റെയും ഗാസിയുടെയും സംഗമം ഒക്കെ പൊളിച്ചടുക്കി….. ബാക്കി ഇനി ഇഫ്രീതിന്റെ അങ്കത്തിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ആണ് ബ്രോ….
കലക്കി പൊളിച്ചു മച്ചാനെ ഇപ്പോഴാണ് ഇത് മുഴുവനായിട്ട് വായിക്കാൻ കഴിഞ്ഞത് മടി മാറ്റി ആഞ്ഞു പിടിച്ചാൽ ഇതൊരു സൂപ്പർഹിറ്റ് ആക്കാം സ്നേഹപൂർവ്വം…..
Ashin….
ഒത്തിരി സന്തോഷം
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും…
ഈ സൈറ്റിൽ ഏറ്റവും കുറഞ്ഞ വ്യൂസ് ഉള്ളത് എന്റെ ബുദൂറിനാണ്…
ആ സങ്കടങ്ങളെ നികത്തുന്നത് നിങ്ങളെ പോലുള്ളവരുടെ കമൻറുകളാണ്
നന്ദി…. സഹോ
Pyare bhai
Katha nannayittund endha parayuga
Sherikkum oru persian fantasy fiction novel vayikkuna poley
Mujhe alfaaz nahi he bhai
Next part ezhudhan kurachu samayam pidikkum ennu parayumpol idavella etra aaghum ennu arinjirunnel kathirippin oru sugham undagumayirunnu
Ham intizar kar raha he bhai jan
” ye waqt Shab o roz Tabahiki Tharaf hai ,bhai
Mohlat hai faqat das or Pandrah din keliye bas…
aap ka comment Kitna Kushi diya ….. bayaan Karne ko mujhe bi alfaaz ke bina ruk gayee…. oh Dosth …. Shukriya
സന്തോഷം… കമന്റിയതിന്
എഴുത്ത് ഇഷ്ടപ്പെട്ടു എന്നത് വളരെ വിനയത്തോടെ തന്നെ എടുത്തു….
നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ
കട്ട വെയ്റ്റിംഗ്..
ബാക്കി വരും…. ബ്രോ….
തുടർന്നും പ്രോൽസാഹനങ്ങൾ നൽകണേ
കഥ ഇനിയാണ് തുടങ്ങുന്നത് ( KgFBgm )
സൂർദാസ് ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്
എജാതി ഫീലിംഗ് ….
ഒരു മായിക ലോകത്തേക്ക് എത്തിച്ചു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
BGM പൊളിയാണല്ലോ….
ഇങ്ങള് കമൻറിട്ട് കമന്റിട്ട്
അവസാനം
എന്റെ ചങ്കിൽ കേറോ…
വായനാനുഭവം പങ്കുവെക്കാൻ തോന്നിയതിന് ഒത്തിരി സ്നേഹംണ്ട്…. ട്ടോ..
കലക്കിട്ടുണ്ട് . അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു.???
സന്തോഷം…. ബ്രോ…
അടുത്ത പാർട്ടിലും വരണം… ട്ടോ
മോനെ,, നീ പുലിയാണ്ട,, ഒരു അറബികഥ വായിച്ച ഫീലാണ് കിട്ടിയത്,,, ആയിരത്തൊന്ന് രാവുകളിലെ ഒരു ഉപകഥ പോലെ മനോഹരം,,, സൂപ്പർ ഒന്നും പറയാനില്ല,, എടുത്ത എഫ്ഫർട് വിജയിച്ചു എന്ന് തന്നെ വിശ്വസിച്ചോ,,,
രാമേട്ടന്റെ വാക്കുകൾക്ക് വല്ലാത്ത ഒരു സുഖമുണ്ട്.. കഷ്ടപ്പെട്ടത് വെറുതേയായില്ല എന്ന് സന്തോഷിക്കാൻ എനിക്ക് ഈ ഒരൊറ്റ കമന്റ് മതി
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ശേബാ ഉമ്മി നിർദേശിച്ചതുപോലെ അവരുടെ ഒത്തുചേരലും നടന്നു. പക്ഷെ ബുദൂറിനെ ജിന്ന് ലോകത്തേക്ക് കൊണ്ടുപോയാൽ ഗാസി ഇനി അവളെ കാണില്ലേ. കല്യാണവുംമുടങ്ങി. ഇനിയുള്ള കാര്യങ്ങൾ അറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
നാം ഇഫ്രീത്തിലൂടെ 1000 വർഷത്തെ ഫ്ലാഷ് ബാക്കിലാണ് പോയത്. ഗാസിയൊക്കെ മനുഷ്യനല്ലേ… എന്നേ തീർന്നിട്ടുണ്ടാവില്ലേ…
കഥ വർത്തമാനകാലത്തിലേക്ക് വരികയാണ്.
???
അടിപൊളിയായിട്ടുണ്ട്
കാത്തിരുന്നു നെക്സ്റ്റ് പാർട്ട്നു വേണ്ടി
???
നന്ദി സഹോ…. ഈ വാക്കുകൾക്ക്