ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്] 168

“എനിക്കും…. നിന്നോട് പ്രണയമാണ്, നിറഞ്ഞ് തുളുമ്പുന്ന ഒരിക്കലും വറ്റാത്ത ഉറവ പോലുള്ള പ്രണയം”

അവൻ പറയുന്നത് കേൾക്കാനുള്ള  ആകാംക്ഷയോ അതോ അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുടിച്ചതോ എന്നറിയാത്ത വിധം ശ്വാസവേഗമുയർന്ന് അവളുടെ മാറിടം ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു.

” പക്ഷേ… അത്,……”

അൽപം നാണത്തോടെ അവൻ നിർത്തിയിട്ട് പറഞ്ഞു

“ഒരിക്കലും നിന്റെ ശരീരത്തെ ആഗ്രഹിച്ചിട്ടല്ലായിരുന്നു…. അതിലുള്ള പാപബോധത്തെക്കാളുപരി നമ്മുടെ കുടുംബത്തിന്റെ മഹിമ നാം നഷ്ടപ്പെടുത്തരുത് എന്നേ കരുതിയിരുന്നുള്ളൂ…. എന്നാൽ ഇന്ന് കുറച്ച് നിമിഷം മുമ്പ് നീ കാരണം ഞാൻ അതും മറന്നു.”

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി… പിന്നെ സാവധാനം തേങ്ങി കൊണ്ടിരുന്നു..ഗാസി അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി മുടിയിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. തേങ്ങൽ അടക്കി, കുനിഞ്ഞിരുന്ന് തന്നെ , അവന്റെ നെഞ്ചിൽ കിടന്ന് അവനെ ഇറുകെ പുണർന്നു അവൾ പതിയെ പറഞ്ഞു.

” എന്നിലെ …. പെണ്ണുണർന്നു തുടങ്ങിയ കാലം മുതൽ, എന്റെ ഭായിജാനല്ലാതെ എന്നെ മറ്റൊരാണും ഭ്രമിപ്പിച്ചിട്ടില്ല…

മറ്റൊരാളോടും എനിക്കൊന്നും തോന്നീട്ടില്ല…

നിന്നെ കാണുമ്പോൾ എന്നിലുണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ എനിക്ക് നിന്നെ പറഞ്ഞറിയിക്കാൻ കഴിയില്ലന്റെ പൊന്നേ…

ഒരു കുറ്റബോധവും ഇല്ലാതെ തന്നെയാണ് ഓരോ പ്രാവശ്യവും എന്നിലേക്ക് നിന്നെ ചേർത്ത് ഒന്നലിഞ്ഞില്ലാതാവാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നത്… അപ്പോഴൊക്കെ നീ അകന്നു മാറിപ്പോകുമ്പോൾ എന്റെ പ്രാണനാണ് പറിഞ്ഞ് പോയി കൊണ്ടിരുന്നത്….

ഏതൊരു പെണ്ണിന്റെയും, മനസ്സ് പോലെ തന്നെ ശരീരത്തിന്റെയും പരിപൂർണ്ണ ഉടമസ്ഥ അവൾ മാത്രമാണ്…

പലപ്പോഴും രക്ഷകർത്താക്കളുടെ താൽപര്യമനുസരിച്ച് അവർ പലപ്പോഴും പൂർണ സംതൃപ്തരല്ലാതെ അവരുടെ ഭർത്താക്കൻമാർക്ക് വിധേയപ്പെടാറുണ്ട്….

പക്ഷേ…… എനിക്ക് ,….. എനിക്ക്.. ആദ്യമായി..

ഒറ്റത്തവണ ഞാൻ ആഗ്രഹിച്ച എന്റെ പ്രാണന് എന്നെ സമർപ്പിക്കണം… പിന്നെ ആര് പറയുന്നതും ഞാൻ കേൾക്കും…… ഇല്ലെങ്കിൽ ഞാൻ ഉരുകി മരിച്ചു പോകും… ന്റെ….  ഗാസീ……. പിന്നെ നിങ്ങൾക്കെന്ന കാണാൻ കിട്ടില്ല ഗാസീ….. ”

അത്ര സ്നേഹം മൂക്കുമ്പോഴോ ദേഷ്യം വരുമ്പോഴോ മാത്രമേ പെണ്ണ് ഗാസീന്ന് വിളിക്കാറുള്ളൂ…

അവൾടെ കവിളിൽ ഉമ്മ വെച്ച് പതിയെ കളിയായി ഗാസിപറഞ്ഞു

” ശേബമ്മാടെ ഒപ്പം കൂടി പെണ്ണ് വലിയ തത്വങ്ങളൊക്കെ പഠിച്ചൂല്ലൊ…. എന്തായാലും ഹാറൂൺ അളിയന് മൊതലാകും ”

കുട്ടിക്കുറുമ്പിന്റെ കൈവിരൽ നഖം പുറത്തേക്ക് ആഴ്ത്തിയിറക്കി അവൾ മുരണ്ടു.

“ഞാനിപ്പോ…. നിന്റെ മുതലാണ് ഗാസി…”

എന്ന് പറഞ്ഞതും നെഞ്ചിൽ നിന്നെഴുന്നേറ്റ് അവന്റെ മുഖത്തോട്ട് മുഖമടുപ്പിച്ച് അവന്റെ കീഴ് ചുണ്ടുകളെ കീഴ്പ്പെടുത്തി നുണയാൻ തുടങ്ങി… അവൾ.

ഗാസിയുടെ  തലയിൽ നിന്നും അഞ്ചാറു കിളികൾ ഒരുമിച്ച് ചിറകടിച്ച് ഉയർന്നു പോയി…

29 Comments

Add a Comment
  1. അല്പം വൈകും എന്ന് പറഞ്ഞപ്പോ അത് 3 വർഷത്തോളം ആകുമെന്ന് വിചാരിച്ചില്ല ബ്രോ ഇത് കാണുന്നുണ്ടെങ്കിൽ ബാക്കി കൂടി പ്രസിദ്ധീകരിക്കണം

  2. Abdul Fathah malabari

    ബ്രോ ബാക്കി എവിടെ
    ഒരു വിവരവും ഇല്ലല്ലോ

  3. ആയിരത്തൊന്നു രാവുകൾക്ക് ശേഷം ഞാൻ മറ്റൊരു അൽഫ ലൈല വായിച്ചു.
    താങ്കളുടെ കഥയും അതുപോലെ ആയിരത്തൊന്നു രാവുകൾ അങ്ങനെ തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
    ഇത് ഇപ്പോൾ അടുത്ത ഭാഗം കാണാതെ വന്നപ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നിരാശ

  4. വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ പ്രസിദ്ധീകരിക്കണം എന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.

  5. Next part?

    1. സൂർ ദാസ്

      വ്യൂസ് ഇല്ല ഭായ്… ഒരു മാസമായിട്ടും മുപ്പതിനായിരം പോലുമില്ല…. ചടച്ചു.
      കുറച്ച് താമസിക്കും അടുത്ത പാർട്ടിന്

      1. കഥ ഇപ്പോഴും ഫ്ലാഷ്ബാക് ഇൽ നിൽക്കുന്നത് കൊണ്ട് ആണ് മച്ചാനെ.. ട്രാക്കിലേക്ക് കേറുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതിനെ ക്കാൾ റീച് കിട്ടും ഉറപ്പ്.. 1 പാർട് കൂടി എങ്കിലും ദയവ് ചെയ്യത് അയക്കു.. ഞാനും ആദ്യം ഈ കഥ തഴഞ്ഞ വ്യെക്തി ആണ്. പിന്നീട് എപ്പോഴോ വായിച്ചപ്പോൾ കിടിലം ആണെന്ന് മനസിലായി. വ്യത്യസ്തത ഉള്ള ത്രെഡ് ആണ്.. pls continue

        1. സൂർ ദാസ്

          കുറച്ച് പേഴ്സണൽ ഇഷ്യൂസ് ഉണ്ട് ഭായി…. ഒന്ന് റിലാക്സായാൽ അടുത്ത പാർട്ട് എഴുതി തുടങ്ങും

  6. Kk ഇൽ വരുന്ന ആവർത്തന വിരസത ഉള്ള കഥകൾ വെച്ചു നോക്കുമ്പോൾ താങ്കളുടേ ഈ കഥ ഞാൻ വായിച്ചിട്ടുള്ളത്തിൽ വെച് വളരെ വ്യെത്യസ്തമാണ് . ജിന്നുകളുടെ ലോകവും മനുഷ്യന്റെ ലോകവും കൂടി കലർത്തി ഉള്ള നിങ്ങളുടെ സൃഷ്ടി അതി മനോഹരമാണ്.. ഇന്നാണ് ഞാൻ മുഴുവൻ ഭാഗവും ഒറ്റയിരുപ്പിന് വായിച്ചു എത്തിയത്… ഇനി കാത്തിരിക്കുന്ന കഥകളിൽ ഇതും മുൻപന്തിയിൽ ഉണ്ടാകും..

  7. നല്ല ശൈലി !!! വെത്യസ്തമായ പശ്ചാത്തലം. Good story

  8. മച്ചാനെ …

    ഇത് ഇവിടം കൊണ്ട് നിർത്തല്ലേ, ഒരു വെറൈറ്റി കഥയാണ് , അന്ന് പറഞ്ഞത് പോലെ മറ്റൊരു ആയിരത്തൊന്നു രാവുകൾ തന്നെയാണ് ഇത്….ഇനിയും വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകണം..അതിനുള്ള സമയവും ആരോഗ്യവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ..

    സ്‌നർഹപൂർവം

    Fire ബ്ലേഡ്

  9. ചാക്കോച്ചി

    മച്ചാനെ…… ഒന്നും പറയാനില്ല……എന്ത് പറഞ്ഞാലും കുറഞ്ഞുപോവുകയെ ഉള്ളൂ… അത്രയും കിടിലൻ ഭാഗമായിരുന്നു……ബദൂറിന്റെയും ഗാസിയുടെയും സംഗമം ഒക്കെ പൊളിച്ചടുക്കി….. ബാക്കി ഇനി ഇഫ്രീതിന്റെ അങ്കത്തിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ആണ് ബ്രോ….

  10. കലക്കി പൊളിച്ചു മച്ചാനെ ഇപ്പോഴാണ് ഇത് മുഴുവനായിട്ട് വായിക്കാൻ കഴിഞ്ഞത് മടി മാറ്റി ആഞ്ഞു പിടിച്ചാൽ ഇതൊരു സൂപ്പർഹിറ്റ് ആക്കാം സ്നേഹപൂർവ്വം…..

    1. സൂർ ദാസ്

      Ashin….
      ഒത്തിരി സന്തോഷം
      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും…
      ഈ സൈറ്റിൽ ഏറ്റവും കുറഞ്ഞ വ്യൂസ് ഉള്ളത് എന്റെ ബുദൂറിനാണ്…
      ആ സങ്കടങ്ങളെ നികത്തുന്നത് നിങ്ങളെ പോലുള്ളവരുടെ കമൻറുകളാണ്
      നന്ദി…. സഹോ

  11. Pyare bhai
    Katha nannayittund endha parayuga
    Sherikkum oru persian fantasy fiction novel vayikkuna poley
    Mujhe alfaaz nahi he bhai
    Next part ezhudhan kurachu samayam pidikkum ennu parayumpol idavella etra aaghum ennu arinjirunnel kathirippin oru sugham undagumayirunnu
    Ham intizar kar raha he bhai jan

    1. സൂർ ദാസ്

      ” ye waqt Shab o roz Tabahiki Tharaf hai ,bhai
      Mohlat hai faqat das or Pandrah din keliye bas…
      aap ka comment Kitna Kushi diya ….. bayaan Karne ko mujhe bi alfaaz ke bina ruk gayee…. oh Dosth …. Shukriya

  12. സൂർ ദാസ്

    സന്തോഷം… കമന്റിയതിന്
    എഴുത്ത് ഇഷ്ടപ്പെട്ടു എന്നത് വളരെ വിനയത്തോടെ തന്നെ എടുത്തു….
    നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ

  13. കട്ട വെയ്റ്റിംഗ്..

    1. സൂർ ദാസ്

      ബാക്കി വരും…. ബ്രോ….
      തുടർന്നും പ്രോൽസാഹനങ്ങൾ നൽകണേ

  14. കഥ ഇനിയാണ് തുടങ്ങുന്നത് ( KgFBgm )

    സൂർദാസ് ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്

    എജാതി ഫീലിംഗ് ….

    ഒരു മായിക ലോകത്തേക്ക് എത്തിച്ചു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സൂർ ദാസ്

      BGM പൊളിയാണല്ലോ….
      ഇങ്ങള് കമൻറിട്ട് കമന്റിട്ട്
      അവസാനം
      എന്റെ ചങ്കിൽ കേറോ…

      വായനാനുഭവം പങ്കുവെക്കാൻ തോന്നിയതിന് ഒത്തിരി സ്നേഹംണ്ട്…. ട്ടോ..

  15. കലക്കിട്ടുണ്ട് . അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു.???

    1. സൂർ ദാസ്

      സന്തോഷം…. ബ്രോ…
      അടുത്ത പാർട്ടിലും വരണം… ട്ടോ

  16. മോനെ,, നീ പുലിയാണ്ട,, ഒരു അറബികഥ വായിച്ച ഫീലാണ് കിട്ടിയത്,,, ആയിരത്തൊന്ന് രാവുകളിലെ ഒരു ഉപകഥ പോലെ മനോഹരം,,, സൂപ്പർ ഒന്നും പറയാനില്ല,, എടുത്ത എഫ്ഫർട് വിജയിച്ചു എന്ന് തന്നെ വിശ്വസിച്ചോ,,,

    1. സൂർ ദാസ്

      രാമേട്ടന്റെ വാക്കുകൾക്ക് വല്ലാത്ത ഒരു സുഖമുണ്ട്.. കഷ്ടപ്പെട്ടത് വെറുതേയായില്ല എന്ന് സന്തോഷിക്കാൻ എനിക്ക് ഈ ഒരൊറ്റ കമന്റ് മതി

  17. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ശേബാ ഉമ്മി നിർദേശിച്ചതുപോലെ അവരുടെ ഒത്തുചേരലും നടന്നു. പക്ഷെ ബുദൂറിനെ ജിന്ന് ലോകത്തേക്ക് കൊണ്ടുപോയാൽ ഗാസി ഇനി അവളെ കാണില്ലേ. കല്യാണവുംമുടങ്ങി. ഇനിയുള്ള കാര്യങ്ങൾ അറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. സൂർ ദാസ്

      നാം ഇഫ്രീത്തിലൂടെ 1000 വർഷത്തെ ഫ്ലാഷ് ബാക്കിലാണ് പോയത്. ഗാസിയൊക്കെ മനുഷ്യനല്ലേ… എന്നേ തീർന്നിട്ടുണ്ടാവില്ലേ…
      കഥ വർത്തമാനകാലത്തിലേക്ക് വരികയാണ്.

  18. ???
    അടിപൊളിയായിട്ടുണ്ട്
    കാത്തിരുന്നു നെക്സ്റ്റ് പാർട്ട്‌നു വേണ്ടി
    ???

    1. സൂർ ദാസ്

      നന്ദി സഹോ…. ഈ വാക്കുകൾക്ക്

Leave a Reply

Your email address will not be published. Required fields are marked *