ആദിത്യ: “ഹലോ, ഗുഡ് മോർണിംഗ്… ഞാൻ അകത്തേക്ക് വന്നോട്ടെ?”
മറുപടിയൊന്നും കേട്ടില്ല. അവൻ പതുക്കെ അകത്തേക്ക് തല നീട്ടി നോക്കി. കൂപ്പ കാലി ! ശിവാനി അവിടെയില്ല. ബെർത്ത് കൃത്യമായി മടക്കി വെച്ചിരിക്കുന്നു. അവൾ ട്രെയിൻ പൻവേലോ അല്ലെങ്കിൽ താനെയോ എത്തിയപ്പോൾ ഇറങ്ങിയിട്ടുണ്ടാകണം.
”പറഞ്ഞതുപോലെ തന്നെ… ഒരു യാത്ര പോലും പറയാതെ പോയി,” അവൻ പതുക്കെ പിറുപിറുത്തു.
തന്റെ ബാഗ് എടുക്കാൻ സീറ്റിലേക്ക് കുനിഞ്ഞപ്പോഴാണ് വിരിച്ചിരുന്ന ഷീറ്റിന് മുകളിൽ വെളുത്ത ഒരു പേപ്പർ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചത്. അവൾ മനപ്പൂർവ്വം വെച്ചതാണോ അതോ അറിയാതെ വീണുപോയതാണോ?
അവൻ ആ പേപ്പർ കയ്യിലെടുത്തു. അവന്റെ ഉറക്കമെല്ലാം ഒരു നിമിഷം കൊണ്ട് പമ്പകടന്നു. അത് ശിവാനിയുടെ MIT Mumbai Admission Admit Card ആയിരുന്നു!
Name: Shivangi Subramanian
Department: Computer Science and Engineering (CSE)
All India Rank: 8
ആദിത്യ ചിരിച്ചുപോയി. പക്ഷേ പെട്ടെന്ന് അവന്റെ മുഖം ഗൗരവത്തിലായി. ഈ അഡ്മിറ്റ് കാർഡും ഐഡി പ്രൂഫും ഇല്ലാതെ അവൾക്ക് കാമ്പസിനുള്ളിലേക്ക് പ്രവേശിക്കാൻ പ്രയാസമായിരിക്കും. ഇന്ന് തന്നെയാണ് ഫ്രഷേഴ്സിനുള്ള ആദ്യത്തെ വെരിഫിക്കേഷൻ.
”ശിവാനി… നീ വലിയ ബുദ്ധിശാലിയാണെന്ന് കരുതി, പക്ഷേ ഈ അഡ്മിറ്റ് കാർഡ് ഇല്ലാതെ നീ എങ്ങനെ അവിടെ അഡ്മിഷൻ എടുക്കും?”
________________
മുംബൈ സിഎസ്എംടി (CSMT) സ്റ്റേഷനിലെ ആകെപ്പാടെയുള്ള തിരക്ക്. ട്രെയിനുകളുടെ ഹോൺ മുഴക്കവും അനൗൺസ്‌മെന്റുകളും യാത്രക്കാരുടെ ഉന്തും തള്ളും. ശിവാനി വല്ലാതെ പരിഭ്രമിച്ചിരുന്നു. തന്റെ വലിയ ട്രങ്ക് പെട്ടിയും ബാഗും അരികിൽ വെച്ച് അവൾ ഓരോ പോക്കറ്റും ബാഗിന്റെ ഓരോ അടുക്കും വെപ്രാളത്തോടെ പരതുകയാണ്.

അടിപൊളി കഥ. തുടരൂ
അടിപൊളി കഥ. തുടരൂ
wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️
Ithinte bakki vaikathe undaville bro❤️
matte story 3rd part ennu varum bro?
Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
adutha part eppaya vidaaa waitingilaan
adutha part eppaya vidaaa waitingilaan
woow…. pwoliii🔥🔥