അഡ്മിറ്റ് കാർഡ് കാണാനില്ല!
ശിവാനി: (സ്വയം പിറുപിറുക്കുന്നു) “ഈശ്വരാ… എവിടെ പോയി? അത് ഇല്ലാതെ ഗേറ്റിൽ പോലും കയറ്റില്ലല്ലോ. ആ ചിക്കൻ കറി വീണപ്പോൾ ഡ്രസ്സ് മാറിയ തിരക്കിൽ അവിടെ വെച്ച് മറന്നതാണോ?”
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. മുംബൈ എന്ന ഈ മഹാ നഗരത്തിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ തോന്നുന്ന ആ ഒരു നിസ്സഹായത അവളെ തളർത്തുകയായിരുന്നു. പെട്ടെന്ന്, തിരക്കിനിടയിലൂടെ പരിചിതമായ ഒരു ശബ്ദം കേട്ടു.
ആദിത്യ: “ഇതാണോ തിരയുന്നത്?”
ശിവാനി ഞെട്ടിപ്പിടഞ്ഞ് തലയുയർത്തി നോക്കി. മുന്നിൽ ആദിത്യ നിൽക്കുന്നു. തലേദിവസത്തെ ആ സാധാരണക്കാരനായ യാത്രികനല്ല ഇപ്പോൾ അവൻ. കയ്യിൽ ലേറ്റസ്റ്റ് ഐഫോണും, ഷൂസും, ആത്മവിശ്വാസം തുളുമ്പുന്ന ആ ചിരിയും അവനെ വേറിട്ടു നിർത്തി. അവൻ തന്റെ വിരലുകൾക്കിടയിൽ അവളുടെ അഡ്മിറ്റ് കാർഡ് കറക്കിക്കൊണ്ട് നിൽക്കുകയാണ്.
ആദിത്യ: “തന്റെ ‘അൽഗോരിതം’ ഇവിടെ അല്പം തെറ്റിപ്പോയി എന്ന് തോന്നുന്നു. ഇത് ട്രെയിനിൽ ഉപേക്ഷിച്ചിട്ട് വന്നാൽ പിന്നെ കാമ്പസിലേക്ക് എങ്ങനെ കയറാനായിരുന്നു പ്ലാൻ?”
ശിവാനിയുടെ മുഖത്ത് ആശ്വാസം പടർന്നെങ്കിലും, അവളുടെ സ്വാഭാവികമായ ആ ‘റിസർവ്ഡ്’ സ്വഭാവം വിട്ടുമാറിയിരുന്നില്ല. അവൾ വേഗത്തിൽ അവന്റെ കയ്യിൽ നിന്ന് അത് പിടിച്ചുവാങ്ങി….
ശിവാനി: “താങ്ക്സ്.” (വളരെ താഴ്ന്ന സ്വരത്തിൽ അവൾ അത് പറഞ്ഞു, പക്ഷേ ഒരു മര്യാദയ്ക്ക് വേണ്ടി പോലും അവന്റെ മുഖത്തേക്ക് നോക്കിയില്ല)…
അവൾ ഉടനെ തന്നെ തന്റെ ബാഗും തൂക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി. സാധാരണ ആരെങ്കിലും ഇത്ര വലിയൊരു ഉപകാരം ചെയ്താൽ നിൽക്കുന്നതുപോലെ അവൾ നിന്നില്ല. നന്ദി പറയുന്നതിനേക്കാൾ വലിയൊരു കടമയാണ് ഐഐടിയിൽ എത്തുക എന്നത് അവളുടെ ആ നടത്തത്തിൽ ഉണ്ടായിരുന്നു…

അടിപൊളി കഥ. തുടരൂ
അടിപൊളി കഥ. തുടരൂ
wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️
Ithinte bakki vaikathe undaville bro❤️
matte story 3rd part ennu varum bro?
Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
adutha part eppaya vidaaa waitingilaan
adutha part eppaya vidaaa waitingilaan
woow…. pwoliii🔥🔥