സംസാരത്തിനിടയിൽ, അറിയാതെ ശിവാനി ആ കാര്യം പറഞ്ഞുപോയി.
ശിവാനി: “എടാ… ഇന്ന് സ്റ്റേഷനിൽ വെച്ച് വലിയൊരു അബദ്ധം പറ്റി. എന്റെ അഡ്മിറ്റ് കാർഡ് ട്രെയിനിൽ മറന്നുപോയി. ശരിക്കും പേടിച്ചുപോയി ഞാൻ.”
അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ നീരജിന്റെ ശബ്ദം ആകെ മാറി.
നീരജ്: (അലറിക്കൊണ്ട്) “എന്ത്? അഡ്മിറ്റ് കാർഡ് മറന്നെന്നോ? നീ എന്തൊരു ഉത്തരവാദിത്തമില്ലാത്ത പെൺകുട്ടിയാണ് ശിവാനി? നിനക്ക് എങ്ങനെ ഇത്രയും വലിയൊരു മണ്ടത്തരം കാണിക്കാൻ തോന്നി? അച്ഛൻ അത്രയും കഷ്ടപ്പെട്ട് നിന്നെ അവിടെ എത്തിച്ചിട്ട്, ആദ്യത്തെ ദിവസം തന്നെ നീ എല്ലാം കുളമാക്കിയോ?”
ശിവാനി: “നീരജ്… ഒന്ന് കേൾക്ക്… എനിക്ക് അത് തിരിച്ചു കിട്ടി. കൂടെ ഉണ്ടായിരുന്ന ആ ആൾ…”
നീരജ്: “ആര്? ആ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നവനോ? അവൻ നിന്റെ പിന്നാലെ വന്നോ? നോക്ക് ശിവാനി, ഞാൻ പറഞ്ഞില്ലേ അവനൊക്കെ വല്ല ഫ്രോഡും ആയിരിക്കും എന്ന്. നീ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങാൻ പോയല്ലോ! നിന്റെ ഈ അശ്രദ്ധ കാരണമാണ് മറ്റുള്ളവർക്ക് നിന്റെ മേൽ ഇത്രയും സ്പേസ് കിട്ടുന്നത്. നിനക്ക് ഒരു കാര്യം പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലേ?”
ശിവാനി തകർന്നുപോയി. താൻ അനുഭവിച്ച പേടി നീരജ് മനസ്സിലാക്കുമെന്നും ആശ്വസിപ്പിക്കുമെന്നുമാണ് അവൾ കരുതിയത്. പക്ഷേ അവനിൽ നിന്ന് കിട്ടിയത് കഠിനമായ ശാസന മാത്രമായിരുന്നു.
ശിവാനി: “നീ എന്തിനാ എന്നോട് ഇങ്ങനെ ചൂടാകുന്നത്? എനിക്ക് അബദ്ധം പറ്റിയതാ. പക്ഷേ അത് തിരിച്ചു കിട്ടിയല്ലോ.”

അടിപൊളി കഥ. തുടരൂ
അടിപൊളി കഥ. തുടരൂ
wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️
Ithinte bakki vaikathe undaville bro❤️
matte story 3rd part ennu varum bro?
Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
adutha part eppaya vidaaa waitingilaan
adutha part eppaya vidaaa waitingilaan
woow…. pwoliii🔥🔥