നീരജ്: “തിരിച്ചു കിട്ടിയത് ഭാഗ്യം. പക്ഷേ നീ ഇനി അവനുമായിട്ട് ഒരു ബന്ധവും വെക്കരുത്. അവൻ നിന്റെ അഡ്മിറ്റ് കാർഡ് തന്നത് വല്ല ലക്ഷ്യവും വെച്ചായിരിക്കും. ഐഐടിയിൽ പോയിട്ട് നീ ഇങ്ങനെ മണ്ടത്തരങ്ങൾ കാണിക്കാനാണെങ്കിൽ അവിടെ നിൽക്കണ്ട, തിരിച്ചു പോന്നോ!”
നീരജ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ശിവാനി ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ട്രെയിനിൽ വെച്ച് ആ അപരിചിതനായ ആദിത്യ കാണിച്ച ആ ഒരു കരുതൽ പോലും, വർഷങ്ങളായി കൂടെയുള്ള നീരജിന് കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് അവൾ ഒരു നിമിഷം ഓർത്തുപോയി.
________________
MITബോംബെ കാമ്പസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമാണ് ആദിത്യ നാരായണൻ. വെറുമൊരു ഇൻഡസ്ട്രിയലിസ്റ്റിന്റെ മകൻ എന്നതിലുപരി, 2 ണ്ട് ഇയർ cse സ്റ്റുഡന്റ്….കാമ്പസിലെ സെക്രട്ടറി ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്മിറ്റി എന്ന നിലയിൽ എല്ലാവർക്കും പ്രിയങ്കരൻ. ഏത് വോളന്ററി ആക്ടിവിറ്റിയുണ്ടെങ്കിലും ആദിത്യ മുന്നിലുണ്ടാകും. പ്രൊഫസർമാർക്ക് പോലും ആദിത്യയുടെ മാനേജ്‌മെന്റ് സ്കില്ലിലും ഇൻ്റലിജൻസിലും വലിയ വിശ്വാസമാണ്.
ഓറിയന്റേഷൻ പ്രോഗ്രാമിന്റെ തലേദിവസം രാത്രി. MITമെയിൻ ബിൽഡിങ്ങിന് മുന്നിലുള്ള കഫറ്റീരിയയിൽ ആദിത്യ തന്റെ സുഹൃത്തും കമ്മിറ്റി മെമ്പറുമായ സ്മിതയോട് സംസാരിക്കുകയായിരുന്നു.
ആദിത്യ: “ഹേയ്, സ്മിതാ…”
സ്മിത: “ഹാ ആദി, പറ. നാളത്തെ പ്രോഗ്രാമിന്റെ ലാസ്റ്റ് മിനിറ്റ് ചെക്കിങ്ങിലാണോ നീ?”
ആദിത്യ: “അതല്ല… നാളെ പുതിയ ബാച്ച് ഫ്രഷേഴ്സ് വരുമല്ലോ. നീ ആരെയെങ്കിലും ‘റാഗ്’ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഐ മീൻ, വെറുതെ ഒന്ന് ഇൻട്രോ എടുക്കാൻ?”

അടിപൊളി കഥ. തുടരൂ
അടിപൊളി കഥ. തുടരൂ
wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️
Ithinte bakki vaikathe undaville bro❤️
matte story 3rd part ennu varum bro?
Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
adutha part eppaya vidaaa waitingilaan
adutha part eppaya vidaaa waitingilaan
woow…. pwoliii🔥🔥