ക്യാമ്പസ്‌ സ്റ്റോറീസ് [lee child] 187

​സ്മിത: “വെൽ… സാധാരണ നമ്മൾ ചെയ്യാറുള്ളതാണല്ലോ. ഒരു ചെറിയ ഐസ് ബ്രേക്കിംഗ് സെഷൻ. എന്തേ, നിനക്ക് ആരെങ്കിലും സ്പെഷ്യലായിട്ടുണ്ടോ?”

​ആദിത്യ: (ഒരു കള്ളച്ചിരിയോടെ) “ഉണ്ട്. എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണം.”

​സ്മിത: “പ്രൊസീഡ്… ആദിത്യ നാരായണൻ ഒരു സഹായം ചോദിക്കുമ്പോൾ അത് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.”

​ആദിത്യ: “നാളെ മീറ്റിംഗിനിടയിൽ, ശിവാനി സുബ്രഹ്മണ്യൻ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടാകും. പാലക്കാട് നിന്നാണ്. അവളെ ഒന്ന് സ്റ്റേജിലേക്ക് വിളിപ്പിക്കണം. എന്നിട്ട്… അവളെക്കൊണ്ട് എന്നെ വിളിപ്പിക്കണം.”

​സ്മിത: “ശിവാനി? നീ അവളെ എവിടെ പരിചയപ്പെട്ടു? എന്താ ഉണ്ടായത്?”

​ആദിത്യ പതുക്കെ ട്രെയിനിൽ വെച്ചുണ്ടായ ആ ചിക്കൻ കറി സംഭവവും, ഇഡ്ഡലി ഫ്യൂഷനും, ഒടുവിൽ അവൾ നന്ദി പോലും പറയാതെ അഡ്മിറ്റ് കാർഡും വാങ്ങി നടന്ന കാര്യവും സ്മിതയോട് വിവരിച്ചു.

​സ്മിത ഇത് കേട്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കഫറ്റീരിയയിലാകെ മുഴങ്ങി.

​സ്മിത: (ചിരിച്ചുകൊണ്ട്) “സീരിയസ്‌ലി ആദി? MITബോംബെയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ, നിന്റെ ഒരു ഫ്രഷർ കുട്ടിയുടെ മുഖത്തേക്ക് ചിക്കൻ കറി തെറിപ്പിച്ചു എന്നോ? എന്നിട്ട് നീ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു! എടാ, ഇത് കേട്ടാൽ കാമ്പസ് മൊത്തം ചിരിക്കും.”

​ആദിത്യ: “അതുകൊണ്ടാണല്ലോ നിന്നോട് പറഞ്ഞത്. അവൾക്ക് എന്നെ ഒരു സാധാരണകാരനാണ് എന്നെ അറിയൂ. ഞാൻ ഇവിടുത്തെ ഈ കമ്മിറ്റിയുടെ ഒക്കെ ആളാണെന്ന് അവൾ നാളെ അറിയണം. എനിക്കൊന്ന് അവളുടെ ആ ‘റിസർവ്ഡ്’ ഭാവം മാറിക്കാണണം.”

The Author

kkstories

www.kkstories.com

11 Comments

Add a Comment
  1. അടിപൊളി കഥ. തുടരൂ

  2. അടിപൊളി കഥ. തുടരൂ

  3. wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️

  4. Ithinte bakki vaikathe undaville bro❤️

  5. അന്തസ്സ്

    matte story 3rd part ennu varum bro?

  6. Wow nice theme 👀
    Nallor story vaykan vendi waiting, keep going ❤️🙌

  7. good store continue nextpart

  8. due to some I changed the college name, it is mit..

    1. adutha part eppaya vidaaa waitingilaan

    2. adutha part eppaya vidaaa waitingilaan

  9. woow…. pwoliii🔥🔥

Leave a Reply

Your email address will not be published. Required fields are marked *