ആദിത്യ: (മനസ്സിൽ) “ശിവാനി… നിന്റെ ഈ മറവി ഉണ്ടല്ലോ, അത് ഇന്ന് നിന്നെ എവിടെ എത്തിക്കുമെന്ന് നിനക്ക് ഒരു നിശ്ചയവുമില്ല.”
അവൻ ആ പേപ്പർ മടക്കി തന്റെ കോട്ടിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചു. ആ പേപ്പറിൽ എന്താണെന്ന് കുന്ദനോ കണ്ടുനിന്ന സുഹൃത്തുക്കൾക്കോ മനസ്സിലായില്ല. പക്ഷേ, ആദിത്യയുടെ ആ വന്യമായ ചിരിയിൽ നിന്ന് ഒരുകാര്യം വ്യക്തമായിരുന്നു—അതൊരു നിസ്സാര പേപ്പറല്ല.
അവൻ സ്മിതയെ നോക്കി കണ്ണുചിമ്മി. ഹാളിലേക്ക് കയറാൻ നിൽക്കുന്ന നൂറുകണക്കിന് കുട്ടികൾക്കിടയിൽ പരിഭ്രമിച്ചു നിൽക്കുന്ന ശിവാനിയെ അവൻ ദൂരെ നിന്ന് കണ്ടു.
ആദിത്യ: “My dear girl, today I’m going to make sure you never forget me—or this day.”
MITബോംബെയുടെ വിസ്തൃതമായ കൺവോക്കേഷൻ ഹാൾ. എസി-യുടെ തണുപ്പിലും പുതിയ കുട്ടികളുടെ മുഖത്ത് പരിഭ്രമത്തിന്റെ വിയർപ്പുതുള്ളികൾ കാണാമായിരുന്നു. ഫോർമൽ മീറ്റിംഗുകൾക്ക് ശേഷം അന്തരീക്ഷം പതുക്കെ മാറി. മ്യൂസിക് സിസ്റ്റത്തിൽ നിന്ന് പാട്ടുകൾ ഉയർന്നു. അത് ‘ഐസ് ബ്രേക്കിംഗ്’ സെഷന്റെ തുടക്കമായിരുന്നു.
സ്റ്റേജിന് പിന്നിൽ ആദിത്യ തന്റെ ഫോണിലെ സമയം നോക്കി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ ഒരു വേട്ടക്കാരന്റെ തിളക്കം.
ആദിത്യ: “സ്മിതാ, എപ്പോഴാണ് അവളുടെ ടേൺ?”
സ്മിത: (കുസൃതിയോടെ ചിരിച്ചുകൊണ്ട്) “അവളാണ് ലാസ്റ്റ്. ബെസ്റ്റ് വൺ ഫോർ ദി ലാസ്റ്റ് എന്ന് കേട്ടിട്ടില്ലേ?”
ആദിത്യ: “ഗ്രേറ്റ്. അവൾ ഇത് ഒരിക്കലും മറക്കരുത്.”
ഓരോരുത്തരായി സ്റ്റേജിലെത്തി ഡാൻസ് കളിച്ചും പാട്ടുപാടിയും പോയിക്കൊണ്ടിരുന്നു. ഒടുവിൽ സ്മിത മൈക്കിലൂടെ ആ പേര് വിളിച്ചു.

അടിപൊളി കഥ. തുടരൂ
അടിപൊളി കഥ. തുടരൂ
wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️
Ithinte bakki vaikathe undaville bro❤️
matte story 3rd part ennu varum bro?
Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
adutha part eppaya vidaaa waitingilaan
adutha part eppaya vidaaa waitingilaan
woow…. pwoliii🔥🔥