ആദിത്യയുടെ ചോദ്യം എങ്ങോട്ടാണെന്ന് ശിവാനിക്ക് മനസ്സിലായി. അവളുടെ നെഞ്ചിടിപ്പ് കൂടി. അവൾ തന്റെ ബാഗിലേക്ക് നോക്കി, അത് നെഞ്ചോട് ചേർത്ത് പിടിച്ചു. അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട വിവരം ഇപ്പോൾ പറഞ്ഞാൽ അത് വലിയൊരു കുറ്റസമ്മതമായി മാറുമെന്ന് അവൾ ഭയന്നു….
ആദിത്യ: (അല്പം കൂടി കടുപ്പത്തിൽ) “കാണിച്ചു തന്നേ… നിന്റെ അഡ്മിറ്റ് കാർഡ് ഇപ്പോഴൊന്നു കാണിച്ചേ! അതോ അത് നീ വഴിയിൽ കളഞ്ഞോ? കാണിക്കൂ… അല്ലാതെ നിന്നെ ഇവിടുന്ന് വിടാൻ കഴിയില്ല!”
ഹാളിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത പടർന്നു. അതുവരെ ഈ റാഗിംഗ് ആസ്വദിച്ചിരുന്ന സ്മിതയുടെ മുഖത്ത് പോലും ഇപ്പോൾ ഒരു ആശങ്ക നിഴലിച്ചു. ആദിത്യയുടെ ശബ്ദത്തിലെ അധികാരം ശിവാനിയെ ആകെ തളർത്തിക്കളഞ്ഞു. അവൾ വിറയ്ക്കുകയായിരുന്നു.
കുറച്ചു നിമിഷത്തെ ആ ഭീകരമായ നിശബ്ദതയ്ക്ക് ശേഷം, ആദിത്യ പതുക്കെ തന്റെ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ടു. അവൻ ആ മടക്കിയ പേപ്പർ പുറത്തെടുത്തു.
ആദിത്യ: “ഇതാ… ഇതാണ് നിന്റെ തെളിവ്.”
അവൻ ആ അഡ്മിറ്റ് കാർഡ് അവൾക്ക് നേരെ നീട്ടി. വിറയ്ക്കുന്ന കൈകളോടെ, കണ്ണ് നിറഞ്ഞൊഴുകുന്ന അവസ്ഥയിൽ അവൾ അത് വാങ്ങി. തന്റെ സർവ്വസ്വവും തിരിച്ചു കിട്ടിയ ആശ്വാസത്തിലും അപമാനത്തിലും അവൾ തകർന്നുപോയി.
ആദിത്യ പെട്ടെന്ന് സദസ്സിനെ നോക്കി. അവന്റെ സ്വരം ഇപ്പോൾ കാർക്കശ്യമുള്ളതായിരുന്നു.
ആദിത്യ: “ഫ്രഷേഴ്സ്!!! ഇതൊരു വാണിംഗ് ആണ്. നിങ്ങളുടെ സ്റ്റുഡന്റ് ഐഡി കിട്ടുന്നത് വരെ ഇതാണ് നിങ്ങളുടെ ഐഡന്റിറ്റി. ഇതിന് ഈ രാജ്യത്ത് മൊത്തം വിലയുണ്ട്. ആരെങ്കിലും ഇത് ദുരുപയോഗം ചെയ്താൽ നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാകും. അതുകൊണ്ട് ഇതൊരു തമാശയായി കാണരുത്!”

Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
woow…. pwoliii🔥🔥