ശിവാനി: (സ്വരം താഴ്ത്തി, അല്പം ബുദ്ധിമുട്ടോടെ) “എനിക്ക്… എനിക്ക് ഈ ഡ്രസ്സ് ഒന്ന് മാറണം. ഈ മണം അടിച്ചിട്ട് എനിക്ക് വയ്യ.”
ആദിത്യ പെട്ടെന്ന് ഗൗരവത്തിലായി. അവൾ അനുഭവിക്കുന്ന അസ്വസ്ഥത അവന് മനസ്സിലായി. അവൻ ഉടനെ എഴുന്നേറ്റു.
ആദിത്യ: “ഓ സോറി, ഞാൻ ശ്രദ്ധിച്ചില്ല. താൻ ധൈര്യമായി ഡ്രസ്സ് മാറിക്കോ. ഞാൻ പുറത്ത് നിൽക്കാം. വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തോളൂ.”
തന്റെ ലാപ്ടോപ്പും ഫോണുമെടുത്ത് അവൻ കൂപ്പയ്ക്ക് പുറത്തിറങ്ങി. വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ അവൻ ഇടനാഴിയിലെ ജനലിലൂടെ പുറത്തെ കറുത്ത ഇരുട്ടിലേക്ക് നോക്കി നിന്നു. സ്റ്റാർട്ടപ്പിന്റെ കോടിക്കണക്കിന് രൂപയുടെ ടെൻഷനിടയിൽ, ഈ ചെറിയ പിണക്കവും ഇഡ്ഡലിയിലെ ചിക്കൻ കറിയും അവന് എവിടെയോ ഒരു ആശ്വാസം നൽകി.
ഏകദേശം പത്ത് മിനിറ്റിനുശേഷം വാതിൽ സാവധാനം തുറന്നു. ശിവാനി മറ്റൊരു ലളിതമായ ചുരിദാർ ധരിച്ച് പുറത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഇപ്പോഴും ആ റിസർവ്ഡ് സ്വഭാവവും ചെറിയൊരു ദേഷ്യവും ബാക്കിയുണ്ട്.
ആദിത്യ: “മാറിയോ? എങ്കിൽ ഞാൻ അകത്തേക്ക്…”
അവൻ അകത്തേക്ക് കയറാൻ ആഞ്ഞതും ശിവാനി തടഞ്ഞു.
ശിവാനി: “ഒരു മിനിറ്റ്. താൻ… താൻ ഇന്ന് രാത്രി ഈ കൂപ്പയ്ക്ക് പുറത്ത് കിടന്നാൽ മതി.”
ആദിത്യ ഒന്ന് ഞെട്ടി. “എന്ത്? പുറത്തോ? ഇത് ഫസ്റ്റ് ക്ലാസ്സ് എ.സി കൂപ്പയാണ്. ഞാൻ ഇതിന് കാശ് കൊടുത്തതാണ്.”
ശിവാനി: “എനിക്കറിയാം. പക്ഷേ ഒരു അപരിചിതന്റെ കൂടെ രാത്രി ഒരു കൂപ്പയിൽ കിടക്കാൻ എനിക്ക് പേടിയുണ്ട്. നേരത്തെ നടന്നതൊക്കെ വെച്ച് എനിക്ക് ഒരു കോൺഫിഡൻസ് തോന്നുന്നില്ല. അപ്പുറത്തെ സൈഡ് ബെർത്തിൽ എവിടെയെങ്കിലും കിടന്നോളൂ.”

അടിപൊളി കഥ. തുടരൂ
അടിപൊളി കഥ. തുടരൂ
wow, awesome, കിടിലൻ സ്റ്റോറി, തുടരണേ 🔥❤️
Ithinte bakki vaikathe undaville bro❤️
matte story 3rd part ennu varum bro?
Wow nice theme 👀
Nallor story vaykan vendi waiting, keep going ❤️🙌
good store continue nextpart
due to some I changed the college name, it is mit..
adutha part eppaya vidaaa waitingilaan
adutha part eppaya vidaaa waitingilaan
woow…. pwoliii🔥🔥