കനേഡിയന്‍ റോബിന്‍ 2 [Lachu] 198

അല്ലെങ്കിലും അവനെ കണ്ടാൽ ആരും എതിർപ്പ് പറയില്ല. അത്രക്കും നല്ല പയ്യനാ. അവന്റെ വീട്ടുകാർക്കും എന്നെ വലിയ കാര്യമാർന്നു. പിന്നീടുള്ള ഈസ്റ്ററും ക്രിസ്റ്മസും ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ചായിരുന്നു ആഘോഷിച്ചിരുന്നത്.

 

അങ്ങനെ ഒരു നാൾ ഞങ്ങൾക്ക് ഞങ്ങളുടെ കോളേജിൽ എന്തോ അടിപിടി ഇണ്ടായിട്ടു ഒരു ആഴ്ച ലീവ് കിട്ടി.. അങ്ങനെ ഞങ്ങൾ രണ്ടുപേരും വീടുകളിൽ പറഞ്ഞു ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു. ഞങ്ങൾ തിരഞ്ഞെടുത്ത സ്പോട് മൂന്നാർ ആയിരുന്നു. എന്റെ വലിയ സ്വപ്നം ആയിരുന്നു മൂന്നാർ പോലെ നല്ല തണുപ്പുള്ള സ്ഥലത്തു പോകണം കാണണം എന്നൊക്കെ. അങ്ങനെ ഞാൻ സമ്മതം വാങ്ങി. അലന്റെ ബുള്ളറ്റ് ആയിരുന്നു ഞങ്ങളുടെ വാഹനം. അവൻ നല്ല ഒരു റൈഡർ ആണ്. അതുകൊണ്ടു തന്നെ ജാക്കറ്റും ഷൂസും എല്ലാം അവനെ കയ്യിൽ റെഡി ആയിരുന്നു.

 

അങ്ങനെ ഞങ്ങൾ തൃശൂർ നിന്ന് യാത്ര തിരിച്ചു. ബാക്ക്പാക്ക് നിറയെ ഒരു ആഴ്ചത്തേക്കുള്ള ഡ്രെസ്സുകളും, അത്യാവശ്യ സാധനങ്ങളുമൊക്കെ ഞങ്ങൾ കരുതിയിരുന്നു. ഹോട്ടലും ഞങ്ങൾ ബുക്ക് ചെയ്തു വെച്ചിരുന്നു. രാവിലെ ഒരു എട്ടു മണിയോടെ തുടങ്ങിയ യാത്രക്കൊടുവിൽ ഞങ്ങൾ മൂന്നാർ എത്തിയപ്പോൾ ഉച്ച ആയി. ഞങ്ങൾക്കു പോകുന്ന വഴി നല്ല കട്ട ട്രാഫിക് കിട്ടി. അങ്ങനെ എത്തിയ ക്ഷീണത്തിൽ ഞാൻ ഫുഡിന് ശേഷം വേഗം ഓഫ് ആയി. പിന്നീട് എണീക്കുന്നതു ഏതാണ്ട് നാലോ അഞ്ചോ മണിയാകുമ്പോൾ ആണ്. ഞാൻ എണീക്കുമ്പോൾ കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന അലനെ ആണ്. അവനു കിടക്കാനായി സ്ഥലം മാറ്റിയിട്ടാണ് ഞാൻ കിടന്നതു. എന്നിട്ടും അവൻ സോഫയിൽ കിടന്നതു എന്തിനാണെന്ന് എനിക്ക് മനസിലായില്ല. കോഫി മേക്കർ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ രണ്ടു കോഫി ഉണ്ടാക്കി അവനെ വിളിച്ചു ഉണർത്തി. ഞങ്ങൾ രണ്ടുപേരും ബാൽക്കണി നോക്കി കോഫി കുടിക്കുമ്പോൾ ഞാൻ അവനോടു ചോദിച്ചു, “നീ എന്താ ബെഡിൽ കിടക്കാതെ സോഫയിൽ കിടന്നതു? നിനക്ക് കിടക്കനല്ലേ ഞാൻ സ്ഥലം മാറ്റി വെച്ചത് .” എന്റെ ഈ ചോദ്യം കേട്ട് അവൻ എന്നെ ഒന്ന് നോക്കി. “എന്താ ഞാൻ ചോദിച്ചതിന് വല്ല കുഴപ്പം ഉണ്ടോ ? പര്ദ .. ” “എടി, നിനക്ക് ഇഷ്ടപെട്ടില്ലെങ്കിലോ വിചാരിച്ചാണ് ഞാൻ കിടക്കാഞ്ഞത്. സ്ഥലം മാറ്റി വെച്ചത് നിന്റെ മര്യാദ, കിടക്കാത്തതു എന്റേതും” “ഓഹ് .. അങ്ങനെ ആണോ .. ഒരു വലിയ മര്യാദക്കാരൻ ” എന്ന് പറഞ്ഞു ഞാൻ എന്റെ ബാക്ക്പാക്ക് തുറന്നു ഫോൺ ചാർജർ എടുക്കാനായി പോയി. അവൻ വന്നു കസേരയിൽ ഇരുന്നു അവന്റെ ഫോൺ എടുത്തു ഞാൻ ചെയ്യുന്നതിന്റെ ഒക്കെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അവനു മുമ്പ് മുതൽക്കേ ഉള്ള സ്വഭാവം ആണ് എന്റെ ഓരോ വീഡിയോ എടുത്തു ഇടയ്ക്കു ഫേസ്ബുക്കിൽ ഇടുമായിരുന്നു. അത് കണ്ടു എന്റെ കൂട്ടുകാർ എന്നെ കാലിയാകും. അതുകൊണ്ട് ഞാൻ അവനെ എടുക്കാൻ വിട്ടില്ല. ഞാൻ പോയി അവന്റെ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. അവൻ കളിയായി തരാൻ ഉദ്ദേശമില്ലാത്തതു പോലെ അത് എന്നിൽ നിന്ന് അകത്തി കൊണ്ടുപോയി. ഞാൻ ഒട്ടും വിട്ടുകൊടുക്കാൻ മട്ടിലാതെ അത് എടുത്തിട്ട് തന്നെ കാര്യം എന്നോണം അവനോടു മത്സരിക്കാൻ തുടങ്ങി. ഒടുവിൽ അവൻ “ഓക്കേ ഓക്കേ ഇനി എടുക്കില്ല മാഡം .. ” എന്ന് പറഞ്ഞു. അത് കേട്ടപ്പോ ഞാൻ ഒന്ന് അടങ്ങി. വീണ്ടും എന്റെ ഫോൺ ചാർജർ തപ്പാനായി ബാഗിന്റെ അടുത്തേക്ക് ചെന്നു. അവൻ സോഫയിൽ ഇരുന്നു കോഫി കുടിക്കുന്നതിന്റെ ഇടയിൽ ഓരോ പ്ലാനിങ്ങുകൾ എന്നോട് പറഞ്ഞു, ” എടി, ഇന്ന് ഇനി ഇപ്പൊ വൈകുന്നേരം ആയില്ലേ. ഇനി കറക്കം ഒന്നും നടക്കില്ല. സൊ, ഇന്ന് ഒരു ദിവസം നമുക്ക് ഫുൾ റസ്റ്റ് എടുക്കാം. നാളെ മുതൽ ഓരോ സ്ഥലങ്ങളായി കാണാം. ഞാൻ നാളത്തേക്ക് ട്രെക്കിങ്ങ് ബുക്ക് ചെയ്തിട്ടുണ്ട്. നിന്റെ വലിയ ആഗ്രഹമില്ലേ. സൊ നാളെ, നിന്റെ ഓരോ മൂന്നാർ ആഗ്രഹങ്ങൾ നമുക്ക് തീർക്കാം” എന്ന് പറഞ്ഞു ഒരു ഉമ്മ കാറ്റത്തൂടെ വിട്ടു. ഞാൻ കളിയായി തിരിച്ചും കൊടുത്തു.

The Author

3 Comments

Add a Comment
  1. kollam, nice

  2. Kure aayi kanditt nannayittundedi

  3. സുബ്രു

    Nice

Leave a Reply

Your email address will not be published. Required fields are marked *