ഈ പയ്യനെ ജ്യാമ്യത്തിൽ ഇറക്കണം…..അതിനു വന്നതാണ്….
രാവിലെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യം എടുത്തു കൊള്ളൂ….. പരിഹാസ സ്വരത്തിൽ എസ.ഐ. പറഞ്ഞു….
ഇനി എന്തിനും നേരം വെളുക്കണം….മാർക്കോസ് ഇറങ്ങി നടന്നു…..പ്രാഡോയിൽ കയറിയപ്പോൾ ഇന്ദിര ചോദിച്ചു….എന്തായി ഇച്ചായ….
എന്താവാൻ ആ പയ്യന് നാളെയെ ജാമ്യം കിട്ടൂ…എന്ത് വിലകൊടുത്തും അവനെ പുറത്തിരിക്കണം….
അച്ചായൻ എന്തും നല്ലതിനെ ചെയ്യൂ എന്നെനിക്കറിയാം…..ഇന്ദിര പറഞ്ഞു
ഊം…മാർക്കോസ് മൂളി….
—————————————————————————————————————– ഡോക്ടർ ജാവേദ് ഇറങ്ങാൻ നേരമാണ് പുറത്തെ കോലാഹലങ്ങൾ കാണുന്നത്.പോലീസും മറ്റുമായി നിരവധി ആളുകൾ…ആകെ പ്രശ്നബാധിതം…ജാവേദ് പുറത്തേക്കിറങ്ങാൻ നേരം ഒരു പോലീസുകാരൻ വന്നു തടഞ്ഞു..ഡോക്ടർ ഇവിടുത്തെ എൻക്വയറി കഴിയുന്നത് വരെ താങ്കൾക്കു പോകാൻ സാധിക്കുകയില്ല…ഡോക്ടർ ജാവേദ് ആകെ കുഴഞ്ഞു…ഭാര്യയും മകളും നൂറനാട്ടുള്ള തന്റെ ഭാര്യ കുടുംബത്തിൽ നേർച്ച കഴിഞ്ഞു കാത്ത് നിൽക്കും…ഇന്ന് ആകെ പെട്ടത് തന്നെ….ജാവേദ് ഫോൺ എടുത്ത് ഫാസീലയെ വിളിച്ചു…ഇവിടെ ഒരു മരണം സംഭവിച്ചിരിക്കുന്നു…ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…നീ അവിടെ കുടുംബത്തെ തന്നെ തങ്ങുക..എന്നിട്ടു ഫോൺ വച്ച്…ഇതെല്ലം കഴിയണമെങ്കിൽ മണി രണ്ടാകും ഇനി ഇപ്പോൾ എന്താ ചെയ്യുക….സുബ്ബുവിന്റെ ക്വർട്ടേഴ്‌സിലോട്ടു വിട്ടാലോ…അതെ നടക്കൂ…..ജാവേദ് ഫോൺ എടുത്ത് സുബ്ബുവിനെ വിളിച്ചു…ഞാൻ ഇന്ന് പോകുന്നില്ല..അങ്ങോട്ട് വരാം എന്ന് കരുതി….
സുബ്ബു് മറുത്തൊന്നും പറഞ്ഞില്ല…
രണ്ടു രണ്ടരയോടെ പ്രതിയെന്നാരോപിച്ച ഗോപുവിനെ കൊണ്ട് വന്നു തെളിവെടുപ്പും കാര്യങ്ങളുമൊക്കെ കഴിഞ്ഞു…ഡോക്ടർ ജാവേദ് എല്ലാം കഴിഞ്ഞപ്പോൾ പുറത്തിറങ്ങി നേരെ ഡോക്ടർ സുബ്ബുവിന്റെ വീട് ലക്ഷ്യമാക്കി തിരിച്ചു….
good keep it up
Mr.Sajan Navaikulam. You are a different league.
Kollam nalla thriller akunnu…
കഥ അടിപൊളിയായിട്ടുണ്ട് സാജൻ ചേട്ടാ
ചേട്ടൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കഥ അടിപൊളിയായിട്ടുണ്ട് സാജൻ ചേട്ടാ
ചേട്ടൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Take rest ..but please write the coming part…………….thanks
Oh Sure Sarenjoe…Thanks Alot