“ശ്ശെ!!! മേത്താകെ ആയല്ലോ പൂവീ… ഓനെ എന്തേ സ്‌നഗ്ഗി ഇടീപ്പിക്കാഞ്ഞേ”?
“മറന്നതാ ഉപ്പാ”
“ഇയ്യ് ഇവിടെ ഇരിക്കേ..ഓര് എറങ്ങുമ്പയ്ക്ക് ഞാന് ഉടുപ്പൊക്കെ മാറീട്ട് വരാം”
ഉപ്പ കുട്ടിയേയും എടുത്ത് പുതിയ ഉടുപ്പും ഡയപ്പറും വാങ്ങാൻ പോയി. ഷഹാന ഡോക്ടർ വിളിക്കുന്നതും പ്രതീക്ഷിച്ചിരുന്നു.
ദമ്പതികൾ ഇറങ്ങിയ ഉടനെ ഷഹാനയെ വിളിച്ചു.
“പേര്”?
“ഷഹാന പർവീൺ”
“വയസ്സ്”?
“ഇരുപത്തി ആറ്”
ഡോക്ടർ രമാദേവി ഷഹാനയെ വിശദമായി പരിശോധിച്ചു.
“ഹൈപ്പർ ലാക്ടേഷനാണ്. സ്വെല്ലിങ്ങിന് ആന്റിബയോട്ടിക്സ് എഴുതാം”
“കുട്ടിക്ക് പാല് കൊടുത്താ വേണ്ട. ഓൻ കുടിക്കൂല. ആദ്യൊക്കെ നല്ലോം കുടിച്ചേന്നു”
“ബ്രെസ്റ്റ്ന് പ്രോബ്ലള്ളത് കൊണ്ടാ ലാച്ച് ചെയ്യാത്തത്”
ഡോക്ടർ ഒരു നിമിഷം ചിന്തിച്ചു.
“ഒരു കാര്യം ചെയ്യൂ. ഫാർമസീല് ബ്രെസ്റ്റ് പമ്പ് ഉണ്ടാവും. സോനാ, അതൊന്ന് കാണിച്ച് കൊടുക്ക്. കുട്ടിക്ക് ഒരു വയസ്സായില്ലേ. ഇനി ബ്ലോക്ക് ഫീഡിങ് നോക്കാം. പിന്നെ പമ്പ് ഉപയോഗിച്ച് തുടങ്ങിയാൽ പെട്ടെന്ന് നിർത്തരുത്. അതൊക്കെ സോന പറഞ്ഞ് തരും”
“ മെൻസസ്”?
“ചിലപ്പോ ഒരീസം വരും. ഇത്തിരി ചോര മാത്രം. രണ്ടാഴ്ച കഴിഞ്ഞ് പിന്നേം വരും”
“വിളർച്ചയുണ്ട്. ബ്ലഡ് ടെസ്റ്റ് റിസൾട്ട് എവിടെ”?
ടെസ്റ്റ് റിസൾട്ടും നോക്കി സ്ഫിഗ്മോമാനോമീറ്റർ ചുറ്റികെട്ടി ഡോക്ടർ ബ്ലഡ് പ്രെഷർ നോക്കുമ്പോഴാണ് ഉപ്പ കയറി വന്നത്. ഉപ്പയെ കണ്ട ഷഹാനയുടെ ബ്ലഡ് പ്രെഷർ താഴ്ന്നു.