ചക്കയും ഉപ്പാന്റെ പൂതിയും [ജുമൈലത്] 1321

 

സലീം ഇടക്ക് കയറി പറഞ്ഞു. ജ്യേഷ്ഠനുമായി കുടുംബകാര്യങ്ങൾ പറഞ്ഞ് കാട് കയറുന്നതിലെ ബുദ്ധിമുട്ടോർത്ത് അനുജൻ  സംഭാഷണം ബിസിനസ് കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

ബീച്ച് മുഴുവൻ അലഞ്ഞു തിരിഞ്ഞ് കുൽഫിയും നുണഞ്ഞ് നടക്കാൻ പോയവർ മൂന്നും തിരിച്ചെത്തി.

 

“ ഇക്ക ഇനി എന്നാ തറവാട്ടിക്ക്? കൊറേ ആയില്ലേ വന്നിട്ട്. ഉമ്മച്ചി വയ്യാതെ കെടക്കാൻ തൊടങ്ങീട്ട് ആറേഴ് മാസായി. അബൂബക്കറ് പുതിയ വീട് വെച്ചു. രണ്ട് മാസം കഴിഞ്ഞാ കുടിയിരിക്കലാ. സഫിയ ഇല്ലാന്ന് വെച്ച്…..”?

 

“അബൂബക്കറ് മാറിയാ പിന്നെ തറവാട്ടിലാരാ”?

 

“ഞങ്ങള്ണ്ടാവും. ഇങ്ങള് ഇത്താനെ ഓർമ വരൂന്നും പറഞ്ഞ് അങ്ങട്ട് കെടക്കലില്ലല്ലോ”

 

അതും പറഞ്ഞ് സജ്‌ന വിങ്ങിപൊട്ടി. ഏങ്ങലടിച്ചു തേങ്ങി കരയുന്ന ഭാര്യയെ സലീം സമാധാനിപ്പിച്ചു. ഷഹാന എളാമ്മയെ താങ്ങി പിടിച്ച് എഴുന്നേൽപ്പിച്ചു. ഇതൊക്കെ കണ്ട് വല്ലാതായ ഉപ്പ കുട്ടിയേയും എടുത്ത് നടന്നു.

 

“ഞാൻ അതിലെ വരാന്ന് ഉമ്മാനോട് പറയോണ്ട്”

 

ഉപ്പ സലീമിനോട് പറഞ്ഞു.

 

“ന്നാ ഷാനേ ഞങ്ങള് പോട്ടെ. എട്ട് മണിക്കേലും അങ്ങട്ടെത്തണ്ടേ”

 

ഷഹാന എളാപ്പയെയും എളാമ്മയെയും യാത്രയാക്കി.

 

“ പിന്നെ ഷാനെ, അന്റുപ്പ ഒരു പ്രേത്യേക ടൈപ്പാ. ഒന്ന് നോക്കിക്കോണ്ട്. ഇല്ലേ ഭാര്യേന്റെ ഓർമ്മക്ക് വല്ലതും ചെയ്യും”

 

സലീം വണ്ടി സ്റ്റാർട്ടാക്കി പോവുന്നതിനു മുൻപ് ശബ്ദം താഴ്ത്തി ഷഹാനയോട് പറഞ്ഞു.

 

ഷഹാന തിരിച്ച് ഉപ്പയുടെ അടുത്ത് ചെന്നു.