ചക്കയും ഉപ്പാന്റെ പൂതിയും [ജുമൈലത്] [Climax] 583

 

“പൂവീ…”

 

“എന്താ ഉപ്പാ”?

 

“ഡൽഹിയിൽ പോണ്ടെങ്കിൽ പോണ്ട. പോണ്ടിച്ചേരിക്ക് ട്രാൻസ്ഫർ വാങ്ങിക്കൂടെ? അതും യു ടി  അല്ലേ. ഇവിടെ ഇങ്ങനെ ഒന്നും ചെയ്യാതെ അടഞ്ഞ് ഇരുന്നിട്ടാ അനക്ക് ഈ മടുപ്പ്”

 

“ ഇക്കേ ഉപ്പാന്റെ ഒപ്പാവുമ്പോ എങ്ങനെ മടുക്കാനാ…”

 

“ഉപ്പേം വരാം അന്റെ കൂടെ പോണ്ടിച്ചേരിക്ക്. കോഴിക്കോട് നിക്കണ്ട. ഇവിടന്ന് പോണം”

 

ഉമ്മയുടെ ഓർമ്മകൾ ഉപ്പയെ അലട്ടുന്നുണ്ട് എന്ന് മനസിലാക്കിയ ഷഹാന ഒന്നും പറയാതെ ഒന്നു കൂടെ ചേർന്നിരുന്നു.

 

“പോണം ഉപ്പാ. അനൂന് ഒര് രണ്ട് വയസ്സെങ്കിലും ആയീട്ട് പോരേന്നു വെച്ചാ…”

 

“ഉം…..”

 

 

ജീവിത നാടകത്തിലെ അപ്രധാനമായ രംഗങ്ങൾ കഴിഞ്ഞിരിക്കുന്നു. സന്തോഷത്തിന്റെ ദിനങ്ങളാണ് ഇനി വരാനുള്ളത് എന്നവൾക്ക് തോന്നി.