“ഉപ്പാക്ക് പിടിക്കാൻ സൗകര്യായിക്കോട്ടേന്ന് വെച്ചു”
അവൾ ഉപ്പയുടെ മടിയിൽ ഇരുന്നു. രണ്ട് പേരും പരസ്പരം കഴിപ്പിച്ചു.
ഉച്ചമയക്കത്തിന് മുറിയിലേക്ക് പോവാതെ ഉപ്പ ചാരു കസേരയിൽ ചാരി കിടക്കുന്നത് കണ്ട് ഷഹാന ഉപ്പയുടെ ദേഹത്തോട്ട് വലിഞ്ഞു കയറി.
“ഇന്നെന്താ ഉപ്പാ പതിവില്ലാതെ ഇവിടെ ഇരിക്കുന്നെ”?
“ഒന്നൂല്ല. അല്ലേലും പതിവില്ലാത്ത കാര്യങ്ങളാണല്ലോ നടക്കണത്”
“ഷോപ്പില് എടക്കൊക്കെ പൊയ്ക്കോണ്ട്… പേരക്കുട്ടീനേം കൊഞ്ചിച്ച് ഇവിടിരിക്കാന്നാ അല്ലേതന്നെ ചന്ദ്രേട്ടൻ പറയണത്. ഇനി മോളേം കെട്ടിപിടിച്ച് ഇരിക്കാന്ന് നാട്ടാരെകൊണ്ട് പറയിപ്പിക്കണ്ട”
ഉപ്പ അവളുടെ വയറിൽ ഒന്ന് നുള്ളി.
“നുള്ളീട്ട് കാര്യല്ല. സത്യല്ലേ ഞാൻ പറഞ്ഞത്”
“പൂവീ ഒരു കാര്യം ചോദിച്ചാ ഇയ്യ് സത്യം പറയോ”?
“എന്താ ഉപ്പാ”?
“എന്തിനാ അന്നെ ഷാനവാസ് മൊഴി ചൊല്ലീത്”?
“എന്തേപ്പം അത് ചോദിക്കാന്”?
“ഞാൻ ഡെൽഹീല് പോയന്ന് ഷാനവാസിനെ കണ്ടു. ഓനിപ്പോ വേറെ കെട്ടി. ഫോൺ വാങ്ങാനും ഓഫീസിൽ കാര്യങ്ങൾ നോക്കാനും ഒക്കെ ഒപ്പണ്ടേന്നു. അന്റേം അനൂന്റേം കാര്യൊക്കെ ചോദിച്ചു. അനൂന് കൊറേ ടോയ്‌സ് വാങ്ങി തന്നു വിട്ടു. ഓൻ വാങ്ങിത്തന്നതാ ആ വണ്ടി”
“ഇന്റെ ജൂനിയേർസിലെ ഏറ്റവും ബെസ്റ്റ് ആളേന്നു. എന്തിനാ ഓൻ അന്നെ മൊഴിചൊല്ലീത് ന്ന് ഞാൻ ചോദിച്ചിട്ട് ഇന്ന് വരെ കാരണം പറഞ്ഞിട്ടില്ല. ഇയ്യും പറഞ്ഞിട്ടില്ല”
“ഞാന് ഡിഗ്രിക്ക് പഠിക്കാൻ ഡെൽഹീല് വന്നില്ലേ. അവിടുത്തെ കാര്യങ്ങള് ഉപ്പ കണ്ടിട്ടുള്ളതല്ലേ”
“ഒരു പട്ടണം ആവുമ്പോ അങ്ങനൊക്കെണ്ടാവും”